ലക്ഷദ്വീപിലെ വാർത്തകൾ ദ്വീപിൽ നിന്നു റിപ്പോർട്ട് ചെയ്യുന്ന ന്യൂസ് പോർട്ടലാണ് ബേളാരം. വിഷയങ്ങളെ ഉപരിപ്ലവമായി കാണാതെ ആഴത്തിൽ പഠിച് റിപ്പോർട്ട് ചെയ്യുന്ന ലക്ഷദ്വീപിൽ നിന്നുള്ള ഏക പോർട്ടലാണിത്.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ കേന്ദ്ര ഭരണപ്രദേശങ്ങൾ കഴിഞ്ഞ എഴുപതോളം വര്ഷങ്ങളായി ലെഫ്റ്റനന്റ് ഗവർണർ അല്ലെങ്കിൽ അഡ്മിനിസ്ട്രേറ്റർ എന്നറിയപ്പെടുന്ന പോസ്റ്റിൽ കേവലം ഒരു വ്യക്തിയെ നിയമിച് രാഷ്ട്രപതി ഭരണം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇത് ഭരണഘടനയുടെ അടിസ്ഥാനത്തിൽ തന്നെ ഇന്ത്യയിൽ നില നിൽക്കുന്ന ഏകാധിപത്യ ഭരണസംവിധാനമാണ്. കേന്ദ്ര ഭരണ പ്രദേശങ്ങളിൽ അഡ്മിനിസ്ട്രേറ്റർ ഭരണം മാറി ജനാധിപത്യ ഭരണ സംവിധാനം നിലവിൽ വരുക എന്നത് ബേളാരത്തിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്.
ഒരു വാർത്താ മാധ്യമമെന്നതിനപ്പുറം ബേളാരം ഒരു മൂവ്മെന്റാണ് ലക്ഷദ്വീപുകാർക്ക് പ്രാതിനിധ്യമുള്ള ഒരു ഭരണ സംവിധാനം നിലവിൽ വരുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങളെ മുന്നിൽ നിന്ന് നയിക്കാനും അഡ്മിനിസ്ട്രേറ്ററുടെ ഭരണം അവസാനിപ്പിച് ഒരു നിയമ നിർമാണ സഭയുണ്ടാക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകുന്നത് വരെ ഒരു ലാഭേച്ഛയുമില്ലാതെ പ്രവർത്തിക്കാനുമാണ് ബേളാരം നിലനിൽക്കുന്നത്. ലക്ഷദ്വീപിലെ ജനങ്ങളെയും മുഖ്യധാരാ മാധ്യമങ്ങളെയും ബുദ്ധി ജീവികളെയും കൂടാതെ കേന്ദ്ര സർക്കാരിനെയും ഈ വിഷയത്തിൽ ബോധവാന്മാരാക്കാൻ നിരന്തരമായ ശ്രമങ്ങൾ നടത്തുന്നതിൽ പ്രതിജ്ഞാ ബന്ധരാണ് ടീം ബേളാരം.