ഷോഡശ സംസ്ക്കാരത്തിൽ അധിഷ്‌ഠിതമായ കേരളത്തിലെ ഒരു കൂട്ടം പുഷ്പക ബ്രാഹ്മണരുടെ നേതൃത്വത്തിൽ 1968 ൽ തുടങ്ങിയ സംഘടനയായ ശ്രീ പുഷ്പകബ്രാഹ്മണ സേവാ സംഘത്തിൻറെ 57-ാം ദേശീയ സമ്മേളനം ഈ വർഷം സെപ്തംബർ മാസം 20, 21 തീയതികളിൽ തൃപ്പൂണിത്തുറ ശ്രീപൂർണ്ണ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു.
ഈ ദേശീയ സമ്മേളനം വിജയിപ്പിക്കുന്നതിന് ആവശ്യമായ താങ്കളുടെ എല്ലാവിധത്തിലുള്ള സഹായസഹകരണങ്ങളും ഈയവസരത്തിൽ അഭ്യർത്ഥിക്കുന്നതിനോടൊപ്പം തന്നെ പ്രസ്‌തുത വേദിയിലേക്ക് താങ്കളെ കുടുംബസമേതം ക്ഷണിക്കുകയും ചെയ്യുന്നു.