പ്രാദേശിക ബിസിനസ് സ്ഥാപനങ്ങൾ
നിങ്ങൾ സേവനം നൽകുന്ന കമ്മ്യൂണിറ്റികളിലെ അംഗങ്ങൾ എന്ന നിലയിൽ, അനിശ്ചിതത്വവും ഒറ്റപ്പെടലും മൂർദ്ധന്യത്തിലെത്തിയിരിക്കുന്ന ഈ വേളയിൽ നിങ്ങളുടെ ബിസിനസ്സ് മാനേജ് ചെയ്യുന്നത് കൂടുതൽ വെല്ലുവിളിയാകും. നിങ്ങളുടെ ഉപഭോക്താക്കൾ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും അടുത്തിടപഴകാൻ പതിവായി ഉപയോഗിക്കുന്ന അതേ മാർഗ്ഗമായ WhatsApp ഉപയോഗിച്ച് അവരുമായി കണക്‌റ്റ് ചെയ്യുക.
നിങ്ങളുടെ ഉപയോക്താക്കളുമായി കണക്റ്റ് ചെയ്യുമ്പോൾ WhatsApp ഉത്തരവാദിത്തത്തോടെ ഉപയോഗിക്കുക. നിങ്ങൾക്കറിയാവുന്നവരും നിങ്ങളിൽ നിന്ന് മെസേജ് സ്വീകരിക്കാൻ താല്പര്യമുള്ളവരുമായ ഉപയോക്താക്കളുമായി മാത്രം ആശയവിനിമയം നടത്തുക, ഉപഭോക്താക്കളോട് അവരുടെ അഡ്രസ് ബുക്കിൽ നിങ്ങളുടെ ഫോൺ നമ്പർ സംരക്ഷിക്കാൻ ആവശ്യപ്പെടുക, ഗ്രൂപ്പുകളിലേക്ക് സ്വയമേവയുള്ളതോ പ്രമോഷണൽ ഉദ്ദേശ്യങ്ങൾക്ക് ഉള്ളതോ ആയ മെസേജുകൾ അയയ്ക്കുന്നത് ഒഴിവാക്കുക. ലളിതമായ ഈ നല്ല കീഴ്‌വഴക്കങ്ങൾ പാലിക്കാതിരിക്കുന്നത് മറ്റ് ഉപയോക്താക്കളിൽ നിന്നുള്ള പരാതികൾക്കും അക്കൗണ്ട് വിലക്കിനും ഇടയാക്കിയേക്കാം.
ഒന്നിലേറെ ചോദ്യങ്ങൾ മികച്ച രീതിയിൽ മാനേജ് ചെയ്യുന്നതിനും നിങ്ങളുടെ ബിസിനസ്സ് പ്രൊഫൈലിൽ സഹായകരമായ വിവരങ്ങൾ ഫീച്ചർ ചെയ്യുന്നതിനും ഒരു കാറ്റലോഗിൽ നിങ്ങളുടെ സേവനങ്ങളെ കുറിച്ചുള്ള വിശദാംശങ്ങൾ പങ്കിടുന്നതിനും സൗജന്യമായി ഡൗൺലോഡ് ചെയ്യാവുന്ന WhatsApp ബിസിനസ്സ് ആപ്പ് ഉപയോഗിക്കാൻ ഞങ്ങൾ ശുപാർശ ചെയ്യുന്നു. WhatsApp Business ആപ്പ് എങ്ങനെ ഉപയോഗിക്കണമെന്നുള്ള ഘട്ടം ഘട്ടമായുള്ള മാർഗനിർദ്ദേശങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക . നിങ്ങളുടെ അക്കൗണ്ട് WhatsApp Messenger-ൽ നിന്ന് WhatsApp Business ആപ്പിലേക്ക് മാറ്റണമെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ ഫോണിനായി ഡൗൺലോഡ് ചെയ്യുക