കൊറോണ വൈറസ് (COVID-19) മഹാമാരിയുടെ കാലത്ത് കണക്‌റ്റ് ചെയ്ത നിലയിൽ തുടരുന്നതിന് WhatsApp-ന് നിങ്ങളെ എങ്ങനെ സഹായിക്കാനാകും
അദ്ധ്യാപകർ
നിങ്ങൾ പഠിപ്പിക്കുന്നത് സ്കൂളിലോ യൂണിവേഴ്‌സിറ്റിയിലോ ആകട്ടെ, അധ്യയനം തടസ്സപ്പെട്ടിട്ടുണ്ടെങ്കിൽ WhatsApp ഉപയോഗിച്ച് നിങ്ങളുടെ വിദ്യാർത്ഥികളുമായി ആശയവിനിമയം നടത്തുന്നത് പരിഗണിക്കുക.
നിങ്ങളുടെ ഉപഭോക്താക്കളുമായി കണക്റ്റ് ചെയ്യുമ്പോൾ WhatsApp ഉത്തരവാദിത്തത്തോടെ ഉപയോഗിക്കുക. നിങ്ങൾക്കറിയാവുന്നവരും നിങ്ങളിൽ നിന്ന് മെസേജ് സ്വീകരിക്കാൻ താല്പര്യമുള്ളവരുമായ ഉപയോക്താക്കളുമായി മാത്രം ആശയവിനിമയം നടത്തുക, ഉപഭോക്താക്കളോട് അവരുടെ അഡ്രസ് ബുക്കിൽ നിങ്ങളുടെ ഫോൺ നമ്പർ സംരക്ഷിക്കാൻ ആവശ്യപ്പെടുക, ഗ്രൂപ്പുകളിലേക്ക് സ്വയമേവയുള്ളതോ പ്രമോഷണൽ ഉദ്ദേശ്യങ്ങൾക്ക് ഉള്ളതോ ആയ മെസേജുകൾ അയയ്ക്കുന്നത് ഒഴിവാക്കുക. ലളിതമായ ഈ നല്ല കീഴ്‌വഴക്കങ്ങൾ പാലിക്കാതിരിക്കുന്നത് മറ്റ് ഉപയോക്താക്കളിൽ നിന്നുള്ള പരാതികൾക്കും അക്കൗണ്ട് വിലക്കിനും ഇടയാക്കിയേക്കാം.
നിങ്ങൾ WhatsApp ആദ്യമായി ഉപയോഗിക്കുകയാണെങ്കിൽ, എങ്ങനെ ആരംഭിക്കണമെന്ന് അറിയുന്നതിനുള്ള ഘട്ടം ഘട്ടമായുള്ള മാർഗനിർദ്ദേശങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക .
നിങ്ങളുടെ വിദ്യാർത്ഥികളുമായി കണക്റ്റ് ചെയ്ത നിലയിൽ തുടരുക
നിങ്ങളുടെ പക്കൽ നിലവിൽ വിദ്യാർത്ഥികളുടെ ഫോൺ നമ്പറുകൾ ഇല്ലെങ്കിൽ, നിങ്ങളുമായി ഒരു WhatsApp ചാറ്റ് ആരംഭിക്കാൻ വിദ്യാർത്ഥികൾക്ക് ഉപയോഗിക്കാവുന്ന ഒരു യൂണിവേഴ്സൽ ലിങ്ക് സൃഷ്ടിക്കുക. ഇമെയിലോ നിങ്ങളുടെ Facebook പേജോ മറ്റേതെങ്കിലും പബ്ലിക് അല്ലാത്ത മാർഗ്ഗമോ വഴി ലിങ്ക് പങ്കിടുക.
WhatsApp-ലൂടെ പഠിപ്പിക്കുക
ടെക്സ്റ്റ് രൂപത്തിലും വോയ്‌സ് മെസേജുകൾ ആയും പാഠങ്ങൾ പങ്കിടുക. ഓരോ ക്ലാസ്സിനും ഒരു ഗ്രൂപ്പ് സൃഷ്ടിച്ച്, നിങ്ങൾ നേരിട്ട് ചെയ്തിരുന്നത് പോലെ തന്നെ വിദ്യാർത്ഥികൾക്ക് ഇടയിൽ ചർച്ചകൾ നടത്തുക.
അസൈൻമെന്റുകൾ അയയ്‌ക്കുക, സ്വീകരിക്കുക
നിരവധി വിദ്യാർത്ഥികൾക്ക് ഒരേസമയം ഹോംവർക്ക് നൽകാൻ ബ്രോഡ്‌കാസ്റ്റ് ലിസ്റ്റുകൾ ഉപയോഗിക്കുക. നിങ്ങളെ ഫോണിന്റെ വിലാസ പുസ്തകത്തിലേക്ക് ചേർത്തിട്ടുള്ള കോണ്ടാക്റ്റുകൾക്ക് മാത്രമേ നിങ്ങളുടെ ബ്രോഡ്‌കാസ്റ്റ് മെസേജ് ലഭിക്കൂ. പ്രതികരണങ്ങൾ നിങ്ങൾക്ക് മാത്രം ലഭിക്കുന്നതിനാൽ പൂർത്തിയാക്കിയ അസൈൻമെന്റുകൾക്കൊപ്പം വിദ്യാർത്ഥികൾക്ക് മറുപടി നൽകാനാകും.
നിങ്ങളുടെ കമ്പ്യൂട്ടറിൽ നിന്ന് മെസേജുകൾ അയയ്ക്കുക
നിങ്ങളുടെ ഡെസ്‌ക്‌ടോപ്പിൽ നിന്ന് നിരവധി WhatsApp മെസേജുകൾ വേഗത്തിലും കാര്യക്ഷമമായും മാനേജ് ചെയ്യുന്നതിന് WhatsApp വെബ് ഉപയോഗിക്കുക.
*ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുന്നതിനുള്ള മിനിമം പ്രായ പരിധി ഉൾപ്പെടെ, ബാധകമായ നിയമങ്ങൾ, WhatsApp സേവന നിബന്ധനകൾ എന്നിവയ്ക്ക് അനുസൃതമായി മാത്രമേ WhatsApp ഉപയോഗിക്കാവൂ. വിദ്യാർത്ഥികൾക്കോ മറ്റുള്ളവർക്കോ ആവശ്യമായ മിനിമം പ്രായ പരിധി എത്തിയിട്ടില്ല എങ്കിൽ അവരെ WhatsApp ഉപയോഗിക്കാൻ പ്രോത്സാഹാപ്പിക്കരുത്, നിർബന്ധിതമായും WhatsApp ഉപയോഗിക്കാൻ വിദ്യാർത്ഥികളെ പ്രേരിപ്പിക്കുകയും ചെയ്യരുത്.
WhatsApp കൊറോണ വൈറസ് ഇൻഫർമേഷൻ ഹബ്ബുമായി ബന്ധപ്പെട്ട എന്തെങ്കിലും ചോദ്യങ്ങൾ ഉണ്ടെങ്കിൽ, ഞങ്ങളെ ബന്ധപ്പെടുക.