
അനിശ്ചിതത്വവും ഐസൊലേഷനും വർദ്ധിച്ചിരിക്കുന്ന ഈ വേളയിൽ നിങ്ങളുടെ രോഗികളുമായും സഹപ്രവർത്തകരുമായും, അവർ ഉപയോഗിക്കുന്ന ടൂളായ WhatsApp-ലൂടെ കണക്റ്റുചെയ്യുകയും അടുത്തിടപഴകുകയും ചെയ്യൂ.
നിങ്ങളുടെ ഉപയോക്താക്കളുമായി കണക്റ്റ് ചെയ്യുമ്പോൾ WhatsApp ഉത്തരവാദിത്തത്തോടെ ഉപയോഗിക്കുക. നിങ്ങൾക്കറിയാവുന്നവരും നിങ്ങളിൽ നിന്ന് മെസേജ് സ്വീകരിക്കാൻ താല്പര്യമുള്ളവരുമായ ഉപയോക്താക്കളുമായി മാത്രം ആശയവിനിമയം നടത്തുക, കസ്റ്റമർമാരോട് അവരുടെ അഡ്രസ് ബുക്കിൽ നിങ്ങളുടെ ഫോൺ നമ്പർ സേവ് ചെയ്യാൻ ആവശ്യപ്പെടുക, ഗ്രൂപ്പുകളിലേക്ക് സ്വയമേവയുള്ളതോ പ്രമോഷണൽ ഉദ്ദേശ്യങ്ങൾക്ക് ഉള്ളതോ ആയ മെസേജുകൾ അയയ്ക്കുന്നത് ഒഴിവാക്കുക. ലളിതമായ ഈ നല്ല കീഴ്‌വഴക്കങ്ങൾ പാലിക്കാതിരിക്കുന്നത് മറ്റ് ഉപയോക്താക്കളിൽ നിന്നുള്ള പരാതികൾക്കും അക്കൗണ്ട് വിലക്കിനും ഇടയാക്കിയേക്കാം.
ഒന്നിലധികം ചോദ്യങ്ങൾ മികച്ച രീതിയിൽ മാനേജ് ചെയ്യുന്നതിനും പ്രവൃത്തി സമയം പോലുള്ള സഹായകരമായ വിവരങ്ങൾ ഫീച്ചർ ചെയ്യുന്നതിനും പതിവായി ഉപയോഗിക്കപ്പെടുന്ന ഉത്തരങ്ങൾ സംഭരിക്കുന്നതിനും സൗജന്യമായി ഡൗൺലോഡ് ചെയ്യാവുന്ന WhatsApp ബിസിനസ്സ് ആപ്പ് ഉപയോഗിക്കാൻ ഞങ്ങൾ ശുപാർശ ചെയ്യുന്നു. WhatsApp Business ആപ്പ് എങ്ങനെ ഉപയോഗിക്കണമെന്നുള്ള ഘട്ടം ഘട്ടമായുള്ള മാർഗനിർദ്ദേശങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക . WhatsApp Messenger-ൽ നിന്ന് WhatsApp Business ആപ്പിലേക്ക് നിങ്ങളുടെ അക്കൗണ്ട് മാറ്റണമെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ ഫോണിനായി ഡൗൺലോഡ് ചെയ്യുക
നിങ്ങൾക്ക് നിലവിൽ രോഗികളുടെ ഫോൺ നമ്പറുകൾ ഇല്ലെങ്കിൽ, രോഗികൾക്ക് നിങ്ങളുമായി ഒരു സ്വകാര്യ WhatsApp ചാറ്റ് ആരംഭിക്കാൻ കഴിയുന്ന ഒരു ഷോർട്ട് ലിങ്ക് സൃഷ്ടിക്കുക. ഇമെയിലോ നിങ്ങളുടെ Facebook പേജോ മറ്റേതെങ്കിലും പബ്ലിക് അല്ലാത്ത മാർഗ്ഗമോ വഴി ലിങ്ക് പങ്കിടുക.
രോഗികൾ നിങ്ങളെ സമീപിക്കുമ്പോൾ അവർക്ക് ഉടനടി വിവരങ്ങളും ഉറവിടങ്ങളും ലഭിക്കുന്ന തരത്തിൽ ഇഷ്ടാനുസൃത ഗ്രീറ്റിംഗ് മെസേജുകൾ സജ്ജമാക്കുന്നത് പരിഗണിക്കുക.
ഒറ്റയടിക്ക് ഒരേ സ്വകാര്യ മെസേജ് നിരവധി കോൺടാക്റ്റുകൾക്ക് അയയ്ക്കാൻ ബ്രോഡ്‌കാസ്റ്റ് ലിസ്റ്റ് ഉപയോഗിക്കുക. നിങ്ങളെ ഫോൺ വിലാസ പുസ്തകത്തിലേക്ക് ചേർത്തിട്ടുള്ള കോണ്ടാക്റ്റുകൾക്ക് മാത്രമേ നിങ്ങളുടെ ബ്രോഡ്‌കാസ്റ്റ് മെസേജ് ലഭിക്കൂ.
രോഗികളുമായി കണക്റ്റ് ചെയ്യാനോ വ്യക്തിപരമായി സമീപിക്കാൻ കഴിയാത്ത സഹപ്രവർത്തകരെ ബന്ധപ്പെടാനോ എൻക്രിപ്റ്റ് ചെയ്ത വീഡിയോ , വോയ്സ് കോളുകൾ ഉപയോഗിക്കുക.*
രോഗികളുടെ ചോദ്യങ്ങളോട് വേഗത്തിൽ പ്രതികരിക്കാൻ നിങ്ങൾ പതിവായി അയയ്ക്കുന്ന മെസേജുകൾ സേവ് ചെയ്ത് വീണ്ടും ഉപയോഗിക്കുക.
സ്റ്റാറ്റസ് ഉപയോഗിക്കുന്നതിലൂടെ നിങ്ങൾക്ക് ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ അപ്ഡേറ്റുകൾ എന്നിവ പോസ്റ്റ് ചെയ്യാൻ കഴിയും. മികച്ച ശുചിത്വ രീതികളെ കുറിച്ചും വൈറസിന്റെ വ്യാപനം മന്ദഗതിയിലാക്കുന്നതിനുള്ള മറ്റ് വഴികളെ കുറിച്ചുമുള്ള നുറുങ്ങുവിവരങ്ങൾ പങ്കിടുക.
പ്രത്യേകിച്ചും നിലവിലെ പ്രാദേശിക ആവശ്യങ്ങൾക്കായി നിങ്ങളുടെ സമയം മാറ്റിവച്ചിട്ടുണ്ടെങ്കിൽ നിങ്ങൾ എപ്പോഴാണ് ലഭ്യമെന്ന് അറിയാൻ നിങ്ങളുടെ രോഗികൾക്ക് കഴിയുമെന്ന് ഉറപ്പാക്കുക.
പ്രത്യേകിച്ചും ഈ തിരക്കേറിയ സമയത്ത് സ്ഥലത്തില്ലെന്ന മെസേജ് സ്വയമേവ നൽകിക്കൊണ്ട് എപ്പോൾ നിങ്ങളിൽ നിന്ന് മറുപടി ലഭിക്കാനായി പ്ലാൻ ചെയ്യാമെന്ന് രോഗികളെ അറിയിക്കുക.
പകർച്ചവ്യാധിയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ അപ്ഡേറ്റുകൾ പങ്കിടാൻ ഗ്രൂപ്പുകൾ , ഗ്രൂപ്പ് വീഡിയോ കോളുകൾ എന്നിവ ഉപയോഗിക്കുക.
*ആരോഗ്യ പരിചരണ ഡാറ്റാ സ്വകാര്യതയും സുരക്ഷിതത്വവുമായി ബന്ധപ്പെട്ട നിയമങ്ങൾ ഉൾപ്പെടെ ബാധകമായ നിയമങ്ങൾക്ക് അനുസൃതമായാണ് WhatsApp-ന്റെ ഏതെങ്കിലും ഉപയോഗമെന്ന് ഉറപ്പാക്കുന്നതിന് ഓരോ WhatsApp ഉപയോക്താവിനും ഉത്തരവാദിത്തമുണ്ട്. WhatsApp, ആരോഗ്യ പരിപാലന സേവനങ്ങൾ ഏർപ്പാടാക്കുകയോ നൽകുകയോ ചെയ്യുന്നില്ല, നിങ്ങളുടെ ആരോഗ്യ പരിപാലന പ്രാക്‌റ്റീസുമായി WhatsApp-ന് ബന്ധമുണ്ടെന്ന് നിങ്ങൾ സാക്ഷ്യപ്പെടുത്തുകയുമരുത്. ആരോഗ്യവുമായി ബന്ധപ്പെട്ട്, രോഗികളുമായി നേരിട്ടുള്ള കൂടിയാലോചനകൾക്കോ ഉടനടി മെഡിക്കൽ ശ്രദ്ധ ആവശ്യമുള്ള അവസ്ഥകളുടെ ചികിത്സകൾക്കോ പകരമായുള്ളതല്ല WhatsApp, നിയന്ത്രിത മെഡിക്കൽ ഉപകരണമായി ഇത് ഉപയോഗിക്കുകയും ചെയ്യരുത്.
WhatsApp കൊറോണ വൈറസ് ഇൻഫർമേഷൻ ഹബ്ബുമായി ബന്ധപ്പെട്ട എന്തെങ്കിലും ചോദ്യങ്ങൾ ഉണ്ടെങ്കിൽ, ഞങ്ങളെ ബന്ധപ്പെടുക.