1. നിങ്ങളുടെ WhatsApp Messenger അക്കൗണ്ടിന്റെ ഒരു ബാക്കപ്പ് സൃഷ്ടിക്കുക: നിങ്ങൾ WhatsApp Business-ലേക്ക് ഒരു WhatsApp Messenger അക്കൗണ്ട് കൈമാറുകയാണെങ്കിൽ, ഒരു ബാക്കപ്പ് സൃഷ്ടിക്കാൻ ഞങ്ങൾ ശുപാർശ ചെയ്യുന്നു. ബാക്കപ്പ് സൃഷ്ടിച്ചില്ലെങ്കിൽ നിങ്ങളുടെ ചാറ്റ് ചരിത്രം നഷ്ടപ്പെട്ടേക്കാം. WhatsApp Messenger തുറക്കുക. Android-ൽ ടാപ്പ് ചെയ്ത ശേഷം ക്രമീകരണം ടാപ്പ് ചെയ്യുക. iPhone-ൽ, നിങ്ങളുടെ ചാറ്റ് സ്ക്രീനിൽ നിന്ന് ക്രമീകരണം ടാപ്പ് ചെയ്യുക. ക്രമീകരണം എന്നതിൽ നിന്ന് ചാറ്റുകൾ ടാപ്പ് ചെയ്യുക, തുടർന്ന് ചാറ്റ് ബാക്കപ്പ് എന്നതും, തുടർന്ന് ബാക്കപ്പ് ചെയ്യുക അല്ലെങ്കിൽ ഇപ്പോൾ ബാക്കപ്പ് ചെയ്യുക എന്നത് ടാപ്പ് ചെയ്യുക. നിങ്ങളുടെ ബാക്കപ്പ് പൂർത്തിയായിക്കഴിയുമ്പോൾ, അടുത്ത ഘട്ടത്തിലേക്ക് നീങ്ങുക.
2. WhatsApp Business ആപ്പ് ഡൗൺലോഡ് ചെയ്ത് ലോഞ്ച് ചെയ്യുക: Google Play Store, Apple App Store എന്നിവയിൽ നിന്ന് WhatsApp Business ആപ്പ് സൗജന്യമായി ഡൗൺലോഡ് ചെയ്യാം. നിങ്ങളുടെ ഹോം സ്ക്രീനിലെ WhatsApp Business ഐക്കൺ ടാപ്പ് ചെയ്യുക.
3. സേവന നിബന്ധനകൾ അവലോകനം ചെയ്യുക: WhatsApp Business സേവന നിബന്ധനകൾ വായിക്കുക, തുടർന്ന് നിബന്ധനകൾ അംഗീകരിക്കുന്നതിന് സമ്മതിച്ച് തുടരുക എന്നതിൽ ടാപ്പ് ചെയ്യുക.
4. രജിസ്റ്റർ ചെയ്യുക: WhatsApp Messenger-ൽ നിങ്ങൾ ഉപയോഗിക്കുന്ന നമ്പർ, WhatsApp Business സ്വയമേവ തിരിച്ചറിയുന്നു. തുടരുന്നതിന്, നിങ്ങളുടെ ബിസിനസ് നമ്പറുള്ള ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
5. നിങ്ങളുടെ അക്കൗണ്ട് കൈമാറുക: കൈമാറൽ പ്രക്രിയ പൂർത്തിയാകുന്നത് വരെ WhatsApp Business ആപ്പ് തുറന്നും, നിങ്ങളുടെ ഫോൺ ഓണാക്കിയും വയ്ക്കുക. കൈമാറൽ സ്വയമേവ നടക്കുമ്പോൾ, നിങ്ങളുടെ ബാക്കപ്പിൽ നിന്ന് പുനഃസ്ഥാപിക്കുന്നതിന് നിങ്ങൾക്ക് നിർദ്ദേശം ലഭിച്ചേക്കാം. തുടരുക അല്ലെങ്കിൽ പുനഃസ്ഥാപിക്കുക ടാപ്പ് ചെയ്യുക. തുടർന്ന്, നിർദ്ദേശം ലഭിച്ചാൽ അടുത്തത് എന്നതിൽ ടാപ്പ് ചെയ്യുക.
6. കോൺടാക്റ്റുകളിലേക്കും ഫോട്ടോകളിലേക്കും ആക്സസ് അനുവദിക്കുക: നിങ്ങളുടെ ഫോണിന്റെ വിലാസ പുസ്തകത്തിൽ നിന്ന് WhatsApp Business ആപ്പിലേക്ക് കോൺടാക്റ്റുകൾ ചേർക്കാവുന്നതാണ്. നിങ്ങളുടെ ഫോണിന്റെ ഫോട്ടോകൾ, വീഡിയോകൾ, ഫയലുകൾ എന്നിവയിലേക്കും ആക്സസ് അനുവദിക്കാവുന്നതാണ്.
7. ഒരു അക്കൗണ്ട് സൃഷ്ടിക്കുക: ബിസിനസിന്റെ പേര് പൂരിപ്പിക്കുക, ഒരു ബിസിനസ് വിഭാഗം തിരഞ്ഞെടുക്കുക, ഒരു പ്രൊഫൈൽ ചിത്രം തിരഞ്ഞെടുക്കുക.
8. നിങ്ങളുടെ ബിസിനസ് പ്രൊഫൈൽ സൃഷ്ടിക്കുക:അടുത്തറിയുക > ബിസിനസ് പ്രൊഫൈൽ പ്രൊഫൈൽ ടാപ്പ് ചെയ്യുക. ഇവിടെ നിങ്ങൾക്ക് ബിസിനസ് വിലാസം, വിവരണം, പ്രവൃത്തി സമയം എന്നിവയും മറ്റും പോലുള്ള പ്രധാനപ്പെട്ട ബിസിനസ് വിവരങ്ങൾ ചേർക്കാവുന്നതാണ്.
9. ഒരു ചാറ്റ് ആരംഭിക്കുക.നിങ്ങളുടെ ബിസിനസ് പ്രൊഫൈൽ ഇപ്പോൾ സജ്ജീകരിച്ചിരിക്കുന്നു. അല്ലെങ്കിൽ ടാപ്പ് ചെയ്യുക, തുടർന്ന് മെസേജ് അയയ്ക്കാനുള്ള കോൺടാക്റ്റ് തിരയുകയോ തിരഞ്ഞെടുക്കുകയോ ചെയ്യുക. ടെക്സ്റ്റ് ഫീൽഡിൽ ഒരു മെസേജ് നൽകുക. തുടർന്ന്, അല്ലെങ്കിൽ ടാപ്പ് ചെയ്യുക.
നിങ്ങളുടെ ബിസിനസ് കാര്യക്ഷമമായി നടത്തുന്നതിന് സഹായിക്കാൻ WhatsApp Business ആപ്പിന് നിരവധി ടൂളുകൾ ഉണ്ട്. ഈ ടൂളുകൾ അടുത്തറിയുന്നതിന്, നിങ്ങളുടെ ചാറ്റ് സ്ക്രീനിലേക്ക് പോവുക. Android-ൽ കൂടുതൽ ഓപ്ഷനുകൾ എന്നതോ iPhone-ൽ ക്രമീകരണം എന്നതോ ടാപ്പ് ചെയ്യുക. തുടർന്ന്, ബിസിനസ് ടൂളുകൾ ടാപ്പ് ചെയ്യുക.