അവസാനം അപ്ഡേറ്റ് ചെയ്തത്: 2024 ഫെബ്രുവരി 16
സ്വകാര്യ മെസേജിംഗിൽ നിന്ന് വേറിട്ട, തങ്ങൾക്ക് പ്രധാനപ്പെട്ട ആളുകളിൽ നിന്നും ഓർഗനൈസേഷനുകളിൽ നിന്നുമുള്ള വിവരങ്ങൾ പിന്തുടരാൻ ആളുകളെ സഹായിക്കുന്നതിന് രൂപകൽപ്പന ചെയ്‌തിരിക്കുന്ന WhatsApp-നുള്ളിലെ ഒരു ഓപ്‌ഷണൽ, വൺ-വേ ബ്രോഡ്‌കാസ്റ്റിംഗ് ഫീച്ചറാണ് WhatsApp ചാനലുകൾ. ചാനൽ അഡ്‌മിന്മാരുടെ അപ്‌ഡേറ്റുകൾ സാധാരണ പ്രേക്ഷകർക്ക് അനുയോജ്യമാകുന്നതിന് ഇനിപ്പറയുന്ന മാർഗ്ഗനിർദ്ദേശങ്ങളിൽ (ഈ "ചാനലുകൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ") അവർ ശ്രദ്ധ പുലർത്തണം. WhatsApp ചാനലുകൾ ഉപയോഗിക്കുന്നതിലൂടെ, ഈ ചാനൽ മാർഗനിർദേങ്ങളും WhatsApp ചാനലുകൾക്കുള്ള അനുബന്ധ സേവന നിബന്ധനകൾഎന്നതും നിങ്ങൾ അംഗീകരിക്കുന്നു.
ചാനൽ അഡ്‌മിന്മാർ അവരെ പിന്തുടരുന്നവരോട് ആദരവുള്ളവരായിരിക്കണം കൂടാതെ സ്വീകർത്താക്കൾ അവരുടെ ചാനൽ പിന്തുടരുന്നത് റദ്ദാക്കാൻ ഇടയാക്കിയേക്കാവുന്ന വളരെയധികം അല്ലെങ്കിൽ നിലവാരം കുറഞ്ഞ അപ്‌ഡേറ്റുകൾ അയയ്‌ക്കുന്നത് ഒഴിവാക്കണം. ചാനൽ അഡ്‌മിന്മാർ അവരുടെ ചാനലിന് ഒരു ശീർഷകം നൽകണം, അത് ചാനൽ ഉള്ളടക്കത്തെ പ്രതിഫലിപ്പിക്കുകയും ഉപയോക്താക്കളെ അവർ പിന്തുടരാൻ തിരഞ്ഞെടുക്കുന്ന ചാനലുകളെ കുറിച്ച് അറിവുള്ള തിരഞ്ഞെടുപ്പുകൾ നടത്താൻ സഹായിക്കുകയും ചെയ്യുന്നു.
ചാനലുകൾക്കുള്ള ഇനിപ്പറയുന്ന മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുന്ന ചാനലുകൾക്കെതിരെ WhatsApp നടപടിയെടുത്തേക്കാം:
ഈ ചാനലുകൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങളുടെ ദുരുപയോഗം കണ്ടെത്തുന്നതിന്, ഓട്ടോമേറ്റഡ് ടൂളുകൾ, ഹ്യൂമൻ റിവ്യൂ, ഉപയോക്തൃ റിപ്പോർട്ടുകൾ എന്നിവ ഉപയോഗിച്ച് WhatsApp നടപടിയെടുത്തേക്കാം. ഈ ചാനലുകൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കാൻ സാധ്യതയുള്ള ഏതെങ്കിലും ചാനലോ പ്രത്യേക അപ്ഡേറ്റുകളോ ചാനലിനുള്ളിൽ റിപ്പോർട്ട് ചെയ്യാൻ ഞങ്ങൾ ഉപയോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നു. WhatsApp-ലെ ഒരു ചാനൽ എങ്ങനെ റിപ്പോർട്ട് ചെയ്യാമെന്ന് നിങ്ങൾക്ക് ഇവിടെ കൂടുതലറിയാനാകും. സാധ്യമായ ബൗദ്ധിക സ്വത്തവകാശ ലംഘനങ്ങൾ എങ്ങനെ റിപ്പോർട്ട് ചെയ്യാം എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾക്ക്, ഇവിടെ നോക്കുക.
ഓട്ടോമേറ്റഡ് പ്രോസസ്സിംഗ്
ഓട്ടോമേറ്റഡ് ഡാറ്റ പ്രോസസ്സിംഗ് ഞങ്ങളുടെ റിവ്യൂ പ്രക്രിയയുടെ കേന്ദ്രബിന്ദുവാണ്, കൂടാതെ ഇത് ചാനലുകളുടെ ഉള്ളടക്കം ചാനലുകൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കാൻ സാധ്യതയുള്ള ചില മേഖലകൾക്കുള്ള തീരുമാനങ്ങൾ ഓട്ടോമേറ്റ് ചെയ്യുന്നു.
ശരിയായ വിഷയവും ഭാഷാ വൈദഗ്ധ്യവുമുള്ള ഹ്യൂമൻ റിവ്യൂവർമാരിലേക്ക് ലംഘനം നടത്താൻ സാധ്യതയുള്ള ചാനലുകൾ വഴിതിരിച്ച് വിട്ടുകൊണ്ട് റിവ്യൂകൾക്ക് മുൻഗണന നൽകാൻ ഓട്ടോമേഷൻ ഞങ്ങളെ സഹായിക്കുന്നു, അതുവഴി ഞങ്ങളുടെ ടീമുകൾക്ക് ആദ്യം ഏറ്റവും പ്രധാനപ്പെട്ട കേസുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാകും.
ഹ്യൂമൻ റിവ്യൂ ടീമുകൾ
ഒരു ചാനലിന് കൂടുതൽ റിവ്യൂ ആവശ്യമായി വരുമ്പോൾ, അന്തിമ തീരുമാനം എടുക്കുന്നതിന് ഞങ്ങളുടെ ഓട്ടോമേറ്റഡ് സിസ്റ്റങ്ങൾ അത് ഒരു ഹ്യൂമൻ റിവ്യൂ ടീമിന് അയയ്ക്കുന്നു. ഞങ്ങളുടെ ഹ്യൂമൻ റിവ്യൂ ടീമുകൾ ലോകമെമ്പാടും സ്ഥിതിചെയ്യുന്നു, ആഴത്തിലുള്ള പരിശീലനം നേടുന്നു, കൂടാതെ ചില നയ മേഖലകളിലും പ്രദേശങ്ങളിലും പലപ്പോഴും വൈദഗ്ദ്ധ്യം നേടുകയും ചെയ്യുന്നു. ഞങ്ങളുടെ ഓട്ടോമേറ്റഡ് സിസ്റ്റങ്ങൾ ഓരോ തീരുമാനത്തിൽ നിന്നും ഗ്രഹിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
പ്രാദേശിക നിയമ ലംഘനങ്ങൾ
ഞങ്ങൾ പ്രവർത്തിക്കുന്ന രാജ്യങ്ങളിലെ അധികാരികളുടെ സാധുവായ നിയമ ഉത്തരവുകൾ WhatsApp റിവ്യൂ ചെയ്യുകയും അതിൽ പ്രതികരിക്കുകയും ചെയ്യുന്നു. WhatsApp ചാനലുകൾ നിയന്ത്രിക്കാനുള്ള കോടതി ഉത്തരവുകളും ഞങ്ങൾക്ക് ലഭിച്ചേക്കാം. എന്തെങ്കിലും നടപടിയെടുക്കുന്നതിന് മുമ്പ് സർക്കാർ അഭ്യർത്ഥനയുടെ നിയമസാധുതയും പൂർണ്ണതയും ഞങ്ങൾ എപ്പോഴും വിലയിരുത്തുന്നു.
നിയമവിരുദ്ധമായ ഉള്ളടക്കത്തെക്കുറിച്ചോ ഞങ്ങളുടെ നിബന്ധനകളുടെയും നയങ്ങളുടെയും ലംഘനത്തെക്കുറിച്ചോ ഞങ്ങൾ കണ്ടെത്തുമ്പോൾ, ഉള്ളടക്കത്തിന്റെയോ ലംഘനത്തിന്റെയോ സ്വഭാവത്തെ ആശ്രയിച്ച് ഇനിപ്പറയുന്നവ ഉൾപ്പെടെയുള്ള നടപടികൾ ഞങ്ങൾ സ്വീകരിച്ചേക്കാം:
നിയമവിരുദ്ധമായ ഉള്ളടക്കം ഉൾപ്പെടെ, ഞങ്ങളുടെ നിബന്ധനകളും നയങ്ങളും ലംഘിക്കുന്ന ഉള്ളടക്കം അഡ്മിൻ(മാർ) ആവർത്തിച്ച് പോസ്റ്റ് ചെയ്താൽ WhatsApp ചാനലുകളെ സസ്‌പെൻഡ് ചെയ്യും. ഒരു ചാനൽ താൽക്കാലികമായി നിർത്താനുള്ള തീരുമാനം, ലംഘിക്കുന്ന ഉള്ളടക്കത്തിന്റെ അളവ്, സ്വഭാവം, തീവ്രത, തിരിച്ചറിയാൻ കഴിയുമെങ്കിൽ, ഉപയോക്താവിന്റെ ഉദ്ദേശ്യം എന്നിവയെ ആശ്രയിച്ചിരിക്കും.
WhatsApp ചാനലുകൾക്കുള്ള അനുബന്ധ സേവന നിബന്ധനകളിൽ പ്രതിഫലിക്കുന്ന അധിക നടപടികൾ ഞങ്ങൾ എടുത്തേക്കാം.
ചാനലുകളുടെ എൻഫോഴ്‌സ്‌മെന്റ്: മുകളിൽ വിവരിച്ചതുപോലെ, ഈ ചാനലുകളുടെ മാർഗ്ഗനിർദ്ദേശങ്ങൾ ഉൾപ്പെടെ, ചാനലുകൾ ഞങ്ങളുടെ നിബന്ധനകൾക്കും നയങ്ങൾക്കും വിരുദ്ധമാണെന്ന് ഞങ്ങൾ നിർണ്ണയിക്കുമ്പോൾ, ഞങ്ങൾ ആ ചാനലുകളിന്മേൽ നടപടിയെടുത്തേക്കാം. ഞങ്ങൾ എടുത്ത ഒരു തീരുമാനത്തോട് നിങ്ങൾ വിയോജിക്കുന്നുവെങ്കിൽ, നിങ്ങളുടെ ചാനലുകളുടെ വിവര പേജിൽ നിന്ന് ആ തീരുമാനത്തിന്മേൽ നിങ്ങൾക്ക് അപ്പീൽ ചെയ്യാം. നിങ്ങൾക്ക് ഇവിടെ WhatsApp പിന്തുണ വഴിയും ഒരു അപ്പീൽ സമർപ്പിക്കാവുന്നതാണ്. ഞങ്ങളുടെ തീരുമാനം തെറ്റാണെന്ന് ഞങ്ങൾ കണ്ടെത്തിയാൽ, ഞങ്ങൾ എൻഫോഴ്‌സ്‌മെന്റ് മാറ്റും.
അക്കൗണ്ട് പ്രവർത്തനരഹിതമാക്കൽ: ഈ ചാനലുകളുടെ മാർഗ്ഗനിർദ്ദേശങ്ങളുടെയോ സേവന നിബന്ധനകളുടെയോ ലംഘനത്തിന് നിങ്ങളുടെ അക്കൗണ്ട് ഞങ്ങൾ പ്രവർത്തനരഹിതമാക്കുകയാണെങ്കിൽ, ഇവിടെ വിവരിച്ചിരിക്കുന്നതുപോലെ നിങ്ങൾക്ക് തീരുമാനത്തിനെതിരെ അപ്പീൽ ചെയ്യാം.
ചാനലുകളിൽ ഞങ്ങൾ എടുത്ത ഒരു ഉള്ളടക്ക തീരുമാനത്തോട് നിങ്ങൾ വിയോജിക്കുകയും EU-ലെ ഒരു ഉപയോക്താവ് ആയിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, പ്രശ്നം പരിഹരിക്കുന്നതിനായി നിങ്ങൾക്ക് ആ തീരുമാനം ഒരു സാക്ഷ്യപ്പെടുത്തിയ കോടതിക്ക് പുറത്തുള്ള തർക്ക പരിഹാര സംവിധാനത്തിൽ ഉന്നയിക്കാവുന്നതാണ്.
ഉപയോക്തൃ റിപ്പോർട്ടുകൾ : മറ്റുള്ളവർ പോസ്റ്റ് ചെയ്ത ഉള്ളടക്കം നിങ്ങൾ റിപ്പോർട്ട് ചെയ്യുകയാണെങ്കിൽ, ഉള്ളടക്കം ഞങ്ങളുടെ നിബന്ധനകൾക്കും നയങ്ങൾക്കും എതിരല്ലെന്ന് ഞങ്ങൾ കണ്ടെത്തുന്ന സാഹചര്യത്തിൽ, ഞങ്ങൾ നിങ്ങളെ അറിയിക്കും. ഞങ്ങൾ എടുത്ത ഒരു തീരുമാനത്തോട് നിങ്ങൾ വിയോജിക്കുന്നുവെങ്കിൽ, ആ തീരുമാനത്തിന്മേൽ നിങ്ങൾക്ക് അപ്പീൽ ചെയ്യാം. ഞങ്ങളുടെ തീരുമാനം തെറ്റാണെന്ന് ഞങ്ങൾ കണ്ടെത്തിയാൽ, ഞങ്ങൾ എൻഫോഴ്‌സ്‌മെന്റ് മാറ്റും.