നിങ്ങൾ WhatsApp ചാനലുകൾ ("ചാനലുകൾ") ഉപയോഗിക്കുമ്പോൾ ഞങ്ങളുടെ വിവര സംബന്ധമായ സമ്പ്രദായങ്ങൾ വിശദീകരിക്കാൻ ഈ WhatsApp ചാനലുകളുടെ അനുബന്ധ സ്വകാര്യതാ നയം സഹായിക്കുന്നു. "WhatsApp", "ഞങ്ങളുടെ", "ഞങ്ങൾ" അല്ലെങ്കിൽ "ഞങ്ങൾക്ക്" എന്ന് പറയുമ്പോൾ, ഞങ്ങൾ WhatsApp LLC-യെയാണ് പരാമർശിക്കുന്നത്.
ഈ ചാനലുകളുടെ സ്വകാര്യതാ നയം, ചാനലുകൾ ഉൾപ്പെടെ ഞങ്ങളുടെ എല്ലാ സേവനങ്ങളുടെയും ഉപയോഗത്തിന് ബാധകമായ WhatsApp സ്വകാര്യതാ നയത്തിന് അനുബന്ധമാണ്. ഈ ചാനലുകളുടെ സ്വകാര്യതാ നയത്തിൽ ഉപയോഗിച്ചിട്ടുള്ളതും എന്നാൽ നിർവചിച്ചിട്ടില്ലാത്തതുമായ വലിയക്ഷരത്തിലുള്ള ഏത് പദങ്ങൾക്കും WhatsApp സ്വകാര്യതാ നയത്തിൽ നിർവചിച്ചിരിക്കുന്ന അർത്ഥങ്ങളാണുള്ളത്. ഈ ചാനലുകളുടെ സ്വകാര്യതാ നയവും WhatsApp സ്വകാര്യതാ നയവും തമ്മിൽ എന്തെങ്കിലും വൈരുദ്ധ്യമുണ്ടെങ്കിൽ, നിങ്ങളുടെ ചാനലുകളുടെ ഉപയോഗവുമായി ബന്ധപ്പെട്ട്, വൈരുദ്ധ്യമുള്ളത്ര പരിധി വരെ മാത്രം ഈ ചാനലുകളുടെ സ്വകാര്യതാ നയത്തിനായിരിക്കും പ്രാമുഖ്യം.
WhatsApp ചാനലുകൾക്കുള്ള അനുബന്ധ സേവന നിബന്ധനകളുംWhatsApp ചാനലുകളുടെ മാർഗ്ഗനിർദ്ദേശങ്ങളും നിങ്ങളുടെ ചാനലുകളുടെ ഉപയോഗത്തിന് ബാധകമാണ്.
ഈ ചാനലുകളുടെ സ്വകാര്യതാ നയത്തിൽ എന്താണ് ഉൾക്കൊള്ളുന്നത്?
ഞങ്ങളുടെ സ്വകാര്യ സന്ദേശമയയ്‌ക്കൽ സേവനങ്ങളിൽ നിന്ന് വേറിട്ട WhatsApp-നുള്ളിലെ ഒരു ഓപ്‌ഷണൽ, വൺ-വേ ബ്രോഡ്‌കാസ്റ്റിംഗ് ഫീച്ചറാണ് ചാനലുകൾ, അത് മറ്റുള്ളവർക്ക് കാണുന്നതിനായി അപ്‌ഡേറ്റുകൾ ("ചാനൽ ഉള്ളടക്കം") പങ്കിടാൻ കഴിയുന്ന ഒരു ചാനൽ സൃഷ്ടിക്കാൻ (നിങ്ങളെ ഒരു ചാനൽ "അഡ്‌മിൻ" ആക്കുന്നു) നിങ്ങളെ അനുവദിക്കുന്നു. നിങ്ങൾക്ക് ചാനൽ ഉള്ളടക്കം കാണാനും സംവദിക്കാനും കഴിയും, കൂടാതെ പിന്തുടരുന്നയാൾ ("പിന്തുടരുന്നയാൾ") എന്ന നിലയിൽ പ്രത്യേക ചാനലുകൾ പിന്തുടരുകയും ചെയ്യാം. പിന്തുടരാത്തവർക്കും (“കാഴ്‌ചക്കാർ”) ചാനൽ ഉള്ളടക്കം കാണാനും അതുമായി സംവദിക്കാനും കഴിയും.
ചാനലുകൾ പൊതുവായതാണ്, അതായത് ആർക്കും നിങ്ങളുടെ ചാനൽ കണ്ടെത്താനും പിന്തുടരാനും കാണാനും കഴിയും. ചാനലുകളുടെ പൊതു സ്വഭാവവും പരിധിയില്ലാത്ത പ്രേക്ഷക വലുപ്പവും കണക്കിലെടുക്കുമ്പോൾ, ചാനൽ ഉള്ളടക്കം ഏതൊരു ഉപയോക്താവിനും WhatsApp വഴിയും ദൃശ്യമാകും. ഈ ചാനലുകളുടെ സ്വകാര്യതാ നയം, അനുബന്ധ നിബന്ധനകൾ, WhatsApp ചാനലുകളുടെ മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവയിൽ കൂടുതൽ വിവരിച്ചിരിക്കുന്നതുപോലെ, ചാനലുകളിലെ സുരക്ഷ, ഭദ്രത, സമഗ്രത എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് WhatsApp ശേഖരിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന വിവരങ്ങളിൽ ചാനൽ ഉള്ളടക്കവും ഉൾപ്പെടുന്നു എന്നാണ് ഇതിനർത്ഥം.
പ്രധാനമായി, നിങ്ങളുടെ WhatsApp ചാനലുകളുടെ ഉപയോഗം നിങ്ങളുടെ WhatsApp-ലെ വ്യക്തിഗത സന്ദേശങ്ങളുടെ സ്വകാര്യതയെ ബാധിക്കില്ല, അത് WhatsApp സ്വകാര്യതാ നയത്തിൽ വിവരിച്ചിരിക്കുന്നത് പോലെ ആദ്യാവസാനം എൻക്രിപ്റ്റ് ചെയ്തത് ആയി തുടരും.
ഭാവിയിൽ, ചാനലുകൾക്കും ചാനൽ ഉള്ളടക്കത്തിനുമായി തിരയാനുള്ള പുതിയ വഴികൾ, ചാനലുകൾക്കായുള്ള അധിക പ്രേക്ഷക, സ്വകാര്യതാ ക്രമീകരണങ്ങൾ, ആദ്യാവസാനം എൻക്രിപ്റ്റ് ചെയ്‌ത ചാനലുകൾ എന്നിവ പോലുള്ള അധിക സവിശേഷതകൾ ചാനലുകൾക്കായി ഞങ്ങൾ അവതരിപ്പിച്ചേക്കാം. ഞങ്ങൾ ഫീച്ചറുകളും ക്രമീകരണങ്ങളും അപ്‌ഡേറ്റ് ചെയ്യുമ്പോൾ നിങ്ങൾ ഇതിനകം ചാനലുകൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ, ഉചിതമായ ഫീച്ചറുകളെ കുറിച്ച് ഞങ്ങൾ നിങ്ങളെ അറിയിക്കും.
ഞങ്ങൾ ശേഖരിക്കുന്ന വിവരങ്ങൾ
ഞങ്ങളുടെ സേവനങ്ങളിൽ ഞങ്ങൾ ശേഖരിക്കുന്ന വിവരങ്ങൾ WhatsApp സ്വകാര്യതാ നയം വിവരിക്കുന്നു. നിങ്ങൾ ചാനലുകൾ ഉപയോഗിക്കുമ്പോൾ, ഞങ്ങൾ ഇനിപ്പറയുന്നവയും ശേഖരിക്കുന്നു:
ചാനൽ അഡ്മിൻമാരിൽ നിന്നും അവരെക്കുറിച്ചുമുള്ള വിവരങ്ങൾ
- ഒരു ചാനൽ സൃഷ്ടിക്കുന്നതിനുള്ള വിവരങ്ങൾ. ഒരു ചാനൽ സൃഷ്‌ടിക്കുന്നതിന്, ചാനലിന്റെ പേര് ഉൾപ്പെടെയുള്ള അടിസ്ഥാന വിവരങ്ങൾ അഡ്‌മിനുകൾ നൽകേണ്ടതുണ്ട്. തനത് ചാനൽ അഡ്‌മിൻ നാമം, ഐക്കൺ, ചിത്രം, വിവരണം അല്ലെങ്കിൽ മൂന്നാം കക്ഷി സൈറ്റുകളിലേക്കുള്ള ലിങ്കുകൾ എന്നിവ പോലുള്ള മറ്റ് വിവരങ്ങളും ചേർക്കാൻ അഡ്‌മിനുകൾക്ക് തിരഞ്ഞെടുക്കാം.
- ചാനൽ അപ്ഡേറ്റുകൾ. ചാനലുകൾ പൊതുവായതാണ്, അതിനാൽ അഡ്‌മിനുകൾ സൃഷ്ടിക്കുന്നതോ പങ്കിടുന്നതോ ആയ ടെക്സ്റ്റ്, വീഡിയോകൾ, ഫോട്ടോകൾ, ചിത്രങ്ങൾ, ഡോക്യുമെന്റുകൾ, ലിങ്കുകൾ, gif-കൾ, സ്റ്റിക്കറുകൾ, ഓഡിയോ ഉള്ളടക്കം അല്ലെങ്കിൽ അവരുടെ ചാനൽ അപ്ഡേറ്റുകളിലെ മറ്റ് തരത്തിലുള്ള ഉള്ളടക്കങ്ങൾ എന്നിവ മറ്റുള്ളവർക്ക് കാണുന്നതിനായി ഞങ്ങൾ ശേഖരിക്കുന്നു.
കാഴ്ചക്കാരുടെയും പിന്തുടരുന്നവരുടെയും വിവരങ്ങൾ
- പിന്തുടരുന്നവരും കാഴ്ചക്കാരും മറ്റ് കണക്ഷനുകളും. പിന്തുടരുന്നവരെയും കാഴ്ചക്കാരെയും കുറിച്ചുള്ള, അവരുടെ പ്രതികരണങ്ങൾ, ഭാഷാ തിരഞ്ഞെടുപ്പുകൾ, അവർ പിന്തുടരുന്ന ചാനലുകൾ തുടങ്ങിയ വിവരങ്ങൾ ഞങ്ങൾ ശേഖരിക്കുന്നു.
എല്ലാ ചാനലുകളുടെയും ഉപയോക്താക്കളെ കുറിച്ചുള്ള വിവരങ്ങൾ
- ഉപയോഗ വിവരങ്ങളും ലോഗ് വിവരങ്ങളും. സേവനവുമായി ബന്ധപ്പെട്ട, ഡയഗ്നോസ്റ്റിക്, പ്രകടന വിവരങ്ങൾ പോലുള്ള, ചാനലുകളിലെ നിങ്ങളുടെ പ്രവൃത്തികളെ കുറിച്ചുള്ള വിവരങ്ങൾ ഞങ്ങൾ ശേഖരിക്കും. നിങ്ങൾ ചാനലുകൾ ഉപയോഗിക്കുമ്പോൾ, നിങ്ങൾ കാണുന്ന ഉള്ളടക്ക തരങ്ങളും അവയുമായി എങ്ങനെ ഇടപഴകുന്നു; ചാനലുകൾ, ചാനൽ ഉള്ളടക്കം, പിന്തുടരുന്നവരുടെയും കാഴ്ചക്കാരുടെയും പ്രതികരണങ്ങൾ എന്നിവയെക്കുറിച്ചുള്ള മെറ്റാഡാറ്റ; നിങ്ങൾ ഉപയോഗിക്കുന്ന ചാനലുകളുടെ ഫീച്ചറുകളും അവ ഉപയോഗിക്കുന്ന രീതിയും ചാനലുകളിലെ നിങ്ങളുടെ പ്രവർത്തനങ്ങളുടെ സമയവും ആവൃത്തിയും ദൈർഘ്യവും എന്നിവ ഉൾപ്പെടെ, ചാനലുകളിലെ നിങ്ങളുടെ പ്രവർത്തനത്തെയും ഉപയോഗത്തെയും കുറിച്ചുള്ള വിവരങ്ങളും ഞങ്ങൾ ശേഖരിക്കുന്നു.
- ഉപയോക്തൃ റിപ്പോർട്ടുകൾ. ഉപയോക്താക്കൾക്കോ മൂന്നാം കക്ഷികൾക്കോ നിങ്ങളുടെ ചാനലോ നിർദ്ദിഷ്ട ചാനൽ ഉള്ളടക്കമോ ഞങ്ങൾക്ക് റിപ്പോർട്ട് ചെയ്യാനാകും - ഉദാഹരണത്തിന്, ഞങ്ങളുടെ നിബന്ധനകളുടെയോ നയങ്ങളുടെയോ പ്രാദേശിക നിയമത്തിന്റെയോ സാധ്യമായ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിന്. ഒരു റിപ്പോർട്ട് സൃഷ്ടിക്കുമ്പോൾ, റിപ്പോർട്ട് ചെയ്‌ത കക്ഷിയെയും റിപ്പോർട്ട് ചെയ്യപ്പെട്ട ഉപയോക്താവിനെയും (ഉദാ: ചാനൽ അഡ്‌മിൻ) സംബന്ധിച്ച വിവരങ്ങളും ബന്ധപ്പെട്ട ചാനലുകൾ അല്ലെങ്കിൽ ചാനൽ ഉള്ളടക്കം,ചാനലുകളിലെ ഉപയോക്തൃ ഇടപഴകലുകൾ, പ്രവർത്തനം, ഒരു ചാനലിനെ നിശബ്ദമാക്കിയ പിന്തുടരുന്നവരുടെ എണ്ണം, മറ്റ് ഉപയോക്തൃ റിപ്പോർട്ടുകൾ അല്ലെങ്കിൽ എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങൾ എന്നിവ പോലുള്ള മറ്റ് വിവരങ്ങൾ തുടങ്ങിയ, റിപ്പോർട്ട് സംബന്ധിച്ച് അന്വേഷിക്കാൻ ഞങ്ങളെ സഹായിച്ചേക്കാവുന്ന മറ്റ് വിവരങ്ങളും ഞങ്ങൾ ശേഖരിക്കുന്നു. കൂടുതൽ കണ്ടെത്തുന്നതിന്, ഞങ്ങളുടെ WhatsApp ചാനലുകളുടെ മാർഗ്ഗനിർദ്ദേശങ്ങളുംനൂതന സുരക്ഷാ, ഭദ്രതാ ഫീച്ചറുകളും കാണുക.
ഞങ്ങൾ വിവരങ്ങൾ ഉപയോഗിക്കുന്ന രീതി
ഞങ്ങൾ ശേഖരിക്കുന്ന വിവരങ്ങൾ ഇനിപ്പറയുന്ന അധിക വഴികളിൽ ഉപയോഗിക്കുന്നു:
- ചാനലുകൾ നൽകുക. ചാനലുകൾ പ്രവർത്തിപ്പിക്കാനും നൽകാനും മെച്ചപ്പെടുത്താനും ഞങ്ങളുടെ കൈവശമുള്ള വിവരങ്ങൾ ഉപയോഗിക്കുന്നു. ഉദാഹരണത്തിന്, ചാനലുകൾ സൃഷ്ടിക്കുന്നതിനോ പിന്തുടരുന്നതിനോ അതുമായി ഇടപഴകുന്നതിനോ നിങ്ങളെ പ്രാപ്തരാക്കുന്നതിനോ അധിക ചാനൽ ഫീച്ചറുകൾ നൽകാനോ വികസിപ്പിക്കാനോ ഞങ്ങളെ സഹായിക്കാനോ നിങ്ങളുടെ രാജ്യം അല്ലെങ്കിൽ പ്രാദേശിക ഭാഷയിൽ ഉള്ള ചാനലുകൾ കാണിക്കുന്നതോ ശുപാർശ ചെയ്യുന്നതോ പോലെ, ചാനലുകളിലെ നിങ്ങളുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനോ ഞങ്ങൾ ഈ വിവരങ്ങൾ ഉപയോഗിച്ചേക്കാം.
- ചാനലുകളുടെ ഉപയോഗം മനസ്സിലാക്കുക. ചാനലുകളുടെ ഫലപ്രാപ്തി, പ്രകടനം, വിശ്വാസ്യത, കാര്യക്ഷമത എന്നിവ വിലയിരുത്താനും വിശകലനം ചെയ്യാനും ആളുകൾ ചാനലുകൾ എങ്ങനെ ഉപയോഗിക്കുന്നുവെന്നും അവയുമായി ഇടപഴകുന്നുവെന്നും മനസിലാക്കാനും ഞങ്ങളുടെ സേവനങ്ങൾ എങ്ങനെ വികസിപ്പിക്കാനും മെച്ചപ്പെടുത്താനും കഴിയുമെന്ന് നിർണ്ണയിക്കാനും ഞങ്ങൾ വിവരങ്ങൾ ഉപയോഗിക്കുന്നു.
- സുരക്ഷയും ഭദ്രതയും സമഗ്രതയും. ദോഷകരമായ പെരുമാറ്റത്തെ ചെറുക്കുക; മോശം അല്ലെങ്കിൽ ഹാനികരമായ അനുഭവങ്ങളിൽ നിന്ന് ഉപയോക്താക്കളെ സംരക്ഷിക്കുക, സംശയാസ്പദമായ പ്രവർത്തനമോ ഞങ്ങളുടെ WhatsApp ചാനലുകളുടെ മാർഗ്ഗനിർദ്ദേശങ്ങൾ ഉൾപ്പെടെ ഞങ്ങളുടെ നിബന്ധനകളുടെയും നയങ്ങളുടെയും ലംഘനമോ കണ്ടെത്തുകയും അന്വേഷിക്കുകയും ചെയ്യുക, ചാനലുകൾ ഉൾപ്പെടെയുള്ള ഞങ്ങളുടെ സേവനങ്ങൾ നിയമാനുസൃതമായി ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുക എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് ഞങ്ങളുടെ സേവനങ്ങളിലെ സുരക്ഷയും ഭദ്രതയും സമഗ്രതയും ഉറപ്പാക്കാൻ ഞങ്ങളുടെ പക്കലുള്ള വിവരങ്ങൾ (ചാനൽ ഉള്ളടക്കവും ചാനലുകളിലെ നിങ്ങളുടെ പ്രവർത്തനവും ഉൾപ്പെടെ) ഞങ്ങൾ ഉപയോഗിക്കുന്നു.
വിവരങ്ങൾ എങ്ങനെ പങ്കിടുന്നു
ചാനലുകളുടെ വിവരങ്ങൾ ഇനിപ്പറയുന്ന രീതികളിൽ പങ്കിടുന്നു:
- പൊതുവായ വിവരങ്ങൾ. ചാനലുകളിൽ അഡ്‌മിനുകൾ പങ്കിടുന്ന ചാനൽ ഉള്ളടക്കവും വിവരങ്ങളും ഏതെങ്കിലും പ്രേക്ഷക, സ്വകാര്യതാ ക്രമീകരണങ്ങൾക്ക് വിധേയമായി പൊതുവായതും മറ്റുള്ളവർക്ക് ലഭ്യവുമാണെന്ന് ഓർക്കുക. ആർക്കും സ്‌ക്രീൻഷോട്ടുകൾ ക്യാപ്‌ചർ ചെയ്യാനോ ചാനൽ ഉള്ളടക്കത്തിന്റെയും ചാനലുകളിലെ ആശയവിനിമയങ്ങളുടെയും റെക്കോർഡിംഗുകൾ നടത്താനും WhatsApp-ലേക്കോ മറ്റൊരാൾക്കോ അയയ്‌ക്കാനോ ഞങ്ങളുടെ സേവനങ്ങളിൽ നിന്ന് അവ പങ്കിടാനോ എക്‌സ്‌പോർട്ട് ചെയ്യാനോ അപ്‌ലോഡ് ചെയ്യാനോ കഴിയുമെന്ന കാര്യം നിങ്ങൾ ഓർക്കണം.
- മൂന്നാം കക്ഷി സേവന ദാതാക്കളും Meta കമ്പനികളും. ചാനലുകൾ പ്രവർത്തിപ്പിക്കാനും നൽകാനും മെച്ചപ്പെടുത്താനും മനസ്സിലാക്കാനും പിന്തുണയ്‌ക്കാനും ഞങ്ങളെ സഹായിക്കുന്നതിന് മൂന്നാം കക്ഷി സേവന ദാതാക്കളുമായും മറ്റ് Meta കമ്പനികളുമായും ഞങ്ങൾ ചേർന്ന് പ്രവർത്തിക്കുന്നു. ലംഘനം നടത്തുന്ന ഉള്ളടക്കമോ ചാനലുകളുടെ ഉപയോഗമോ മുൻകൂട്ടിയും ലംഘനം നടന്നതിന് ശേഷവും കണ്ടെത്തുന്നതിന് ക്ലാസിഫയറുകൾ, ഉള്ളടക്കം, പെരുമാറ്റ സിഗ്നലുകൾ, മാനുഷിക അവലോകനം, ഉപയോക്തൃ റിപ്പോർട്ടുകൾ എന്നിവയുടെ സംയോജനത്തെ പ്രയോജനപ്പെടുത്തുന്ന കണ്ടെത്തൽ, മെഷർമെന്റ് ഉപകരണങ്ങളുടെ ഉപയോഗം ഉൾപ്പെടെ, ചാനലുകളിലും ഞങ്ങളുടെ സേവനങ്ങളിലും സുരക്ഷ, ഭദ്രത, സമഗ്രത എന്നിവ പ്രോത്സാഹിപ്പിക്കാൻ ഞങ്ങളെ സഹായിക്കുന്നതിന് ഞങ്ങൾ Meta കമ്പനികളുമായി ചേർന്ന് പ്രവർത്തിക്കുന്നു. ഈ കപ്പാസിറ്റിയിലുള്ള മൂന്നാം കക്ഷി സേവന ദാതാക്കളുമായും മറ്റ് Meta കമ്പനികളുമായും ഞങ്ങൾ വിവരങ്ങൾ പങ്കിടുമ്പോൾ, ഞങ്ങളുടെ നിർദ്ദേശങ്ങൾക്കും നിബന്ധനകൾക്കും അനുസൃതമായി നിങ്ങളുടെ വിവരങ്ങൾ ഞങ്ങളുടെ താൽപ്പര്യാർത്ഥം ഉപയോഗിക്കാൻ ഞങ്ങൾ ആവശ്യപ്പെടുന്നു.
നിങ്ങളുടെ വിവരങ്ങൾ മാനേജ് ചെയ്യുകയും നിലനിർത്തുകയും ചെയ്യൽ
WhatsApp സ്വകാര്യതാ നയത്തിൽ പ്രസ്‌താവിച്ചിട്ടുള്ള ഞങ്ങളുടെ ഇൻ-ആപ്പ് ക്രമീകരണങ്ങൾ ഉപയോഗിച്ച് നിങ്ങൾക്ക് നിങ്ങളുടെ ചാനലുകളുടെ വിവരങ്ങൾ ആക്‌സസ് ചെയ്യാനോനിയന്ത്രിക്കാനോപോർട്ട് ചെയ്യാനോ കഴിയും.
- നിങ്ങളുടെ പൊതു ചാനൽ ഉള്ളടക്കവും ചാനൽ വിവരങ്ങളും നിലനിർത്തൽ. ചാനലുകൾ നൽകുന്നതിന്റെ സാധാരണ പ്രക്രിയയിൽ, സുരക്ഷ, ഭദ്രത, സമഗ്രത എന്നിവയ്‌ക്കോ മറ്റ് നിയമപരമായ അല്ലെങ്കിൽ അനുവർത്തന ബാധ്യതകൾക്കോ വിധേയമായി അല്ലെങ്കിൽ കൂടുതൽ കാലം നിലനിർത്തൽ ആവശ്യമായി വന്നേക്കാവുന്ന മറ്റ് നിയമപരമായ അല്ലെങ്കിൽ അനുവർത്തന ബാധ്യതകൾക്ക് വിധേയമായി ഞങ്ങൾ 30 ദിവസം വരെ ഞങ്ങളുടെ സെർവറുകളിൽ ചാനൽ ഉള്ളടക്കം സംഭരിക്കുന്നു. ചാനൽ ഉള്ളടക്കം കൂടുതൽ കാലം കാഴ്ചക്കാരുടെയോ പിന്തുടരുന്നവരുടെയോ ഉപകരണങ്ങളിൽ നിലനിൽക്കും, എന്നിരുന്നാലും ചാനൽ ഉള്ളടക്കം വേഗത്തിൽ അപ്രത്യക്ഷമാകുന്നതിനുള്ള ഓപ്ഷനുകൾ ഞങ്ങൾ നൽകിയേക്കാം, ഉദാഹരണത്തിന് അഡ്മിൻ തിരഞ്ഞെടുക്കുന്നത് അനുസരിച്ച് 7 ദിവസത്തിനോ 24 മണിക്കൂറിനോ ശേഷം. ചാനലുകൾ നൽകുന്നത് ഉൾപ്പെടെ, അല്ലെങ്കിൽ നിയമപരമായ ബാധ്യതകൾ പാലിക്കൽ, ഞങ്ങളുടെ നിബന്ധനകൾ നടപ്പാക്കൽ, അവയുടെ ലംഘനങ്ങൾ തടയൽ, അല്ലെങ്കിൽ ഞങ്ങളുടെ അവകാശങ്ങളെയും സ്വത്തുക്കളെയും ഉപയോക്താക്കളെയും പരിരക്ഷിക്കൽ അല്ലെങ്കിൽ പ്രതിരോധിക്കൽ എന്നിവ പോലുള്ള മറ്റു നിയമാനുസൃത ഉദ്ദേശ്യങ്ങൾക്കായി ഈ ചാനലുകളുടെ സ്വകാര്യതാ നയത്തിലും WhatsApp സ്വകാര്യതാ നയത്തിലും വ്യക്തമാക്കിയിട്ടുള്ള കാര്യങ്ങൾക്ക് ആവശ്യമായിരിക്കുന്നത്ര കാലം ഞങ്ങൾ മറ്റ് ചാനൽ വിവരങ്ങൾ സൂക്ഷിക്കുന്നതാണ്. വിവരങ്ങളുടെ സ്വഭാവം, അതു ശേഖരിച്ച് പ്രോസസ് ചെയ്യുന്നതിന്റെ കാരണം, അനുബന്ധ നിയമപരമായോ പ്രവർത്തനപരമായോ സൂക്ഷിക്കേണ്ട ആവശ്യങ്ങൾ, നിയമപരമായ ബാധ്യതകൾ തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചിരിക്കും ഓരോ കേസിലെയും സംഭരണ കാലയളവ് നിർണ്ണയിക്കുന്നത്.
- നിങ്ങളുടെ ചാനൽ ഇല്ലാതാക്കൽ. നിങ്ങളൊരു അഡ്‌മിൻ ആണെങ്കിൽ, നിങ്ങളുടെ ചാനൽ ഇല്ലാതാക്കുന്നത് നിങ്ങളുടെ ആപ്പിലെ ചാനൽ ടാബിൽ നിന്ന് ചാനലും ചാനൽ ഉള്ളടക്കവും നീക്കംചെയ്യുന്നു, ആ സമയത്ത് ചാനലുകൾ വഴി മറ്റ് ഉപയോക്താക്കൾക്ക് അത് ആക്‌സസ് ചെയ്യാൻ കഴിയില്ല. ഞങ്ങളുടെ സെർവറുകളിലെ നിങ്ങളുടെ ചാനലുകളുടെ വിവരങ്ങൾ ഇല്ലാതാക്കാൻ 90 ദിവസം വരെ എടുത്തേക്കാം. നിയമപരമായ ബാധ്യതകൾ പാലിക്കൽ, ഞങ്ങളുടെ നിബന്ധനകളുടെയും നയങ്ങളുടെയും ലംഘനങ്ങൾ, അല്ലെങ്കിൽ ദോഷം തടയാനുള്ള ശ്രമങ്ങൾ തുടങ്ങിയ കാര്യങ്ങൾക്ക് ആവശ്യമായ നിങ്ങളുടെ ചില വിവരങ്ങൾ ഞങ്ങൾ നിലനിർത്തിയേക്കാം. നിങ്ങളുടെ ചാനൽ ഇല്ലാതാക്കുമ്പോൾ, മറ്റ് ഉപയോക്താക്കളുടെ കൈവശമുള്ള അവരുടെ ഉപകരണത്തിൽ ലോക്കലായി സംരക്ഷിച്ചിരിക്കുന്നതോ മറ്റ് ഉപയോക്താക്കൾക്ക് ഫോർവേഡ് ചെയ്‌തതോ ഞങ്ങളുടെ സേവനങ്ങൾക്ക് പുറത്ത് പങ്കിട്ടതോ ആയ ചാനൽ ഉള്ളടക്കത്തിന്റെ പകർപ്പ് പോലുള്ള ചാനൽ വിവരങ്ങളെയും ഉള്ളടക്കത്തെയും ബാധിക്കില്ലെന്ന കാര്യം ഓർക്കുക.
- ചാനൽ ഉള്ളടക്കം നീക്കം ചെയ്യൽ. പോസ്‌റ്റ് ചെയ്‌ത് 30 ദിവസം വരെ ചാനൽ ഉള്ളടക്കം നീക്കം ചെയ്യാൻ ചാനൽ അഡ്‌മിനുകൾക്ക് കഴിയും.
ഞങ്ങളുടെ ഡാറ്റ ഇല്ലാതാക്കൽ, നിലനിർത്തൽ രീതികൾ എന്നിവയെക്കുറിച്ചും നിങ്ങളുടെ അക്കൗണ്ട് എങ്ങനെ ഇല്ലാതാക്കാം എന്നതിനെക്കുറിച്ചും നിങ്ങൾക്ക് ഇവിടെ കൂടുതലറിയാം.
ഞങ്ങളുടെ നയത്തിലെ അപ്‌ഡേറ്റുകൾ
ഈ ചാനലുകളുടെ സ്വകാര്യതാ നയം ഞങ്ങൾ പരിഷ്കരിക്കുകയോ അപ്ഡേറ്റ് ചെയ്യുകയോ ചെയ്തേക്കാം. ഭേദഗതികൾ അല്ലെങ്കിൽ അപ്ഡേറ്റുകൾ സംബന്ധിച്ച ഉചിതമായ അറിയിപ്പ് ഞങ്ങൾ നിങ്ങൾക്ക് നൽകും, കൂടാതെ പ്രാബല്യത്തിൽ വരുന്ന തീയതി മുകളിൽ അപ്ഡേറ്റ് ചെയ്യും. സമയാസമയങ്ങളിൽ ഞങ്ങളുടെ ചാനലുകളുടെ സ്വകാര്യതാ നയം അവലോകനം ചെയ്യുക.