അവസാനം അപ്ഡേറ്റ് ചെയ്തത്: 2024 ഫെബ്രുവരി 16
മെസേജുകൾ അയയ്‌ക്കുന്നതിനും കോളുകൾ ചെയ്യുന്നതിനുമുള്ള ലളിതവും സുരക്ഷിതവും വിശ്വസനീയവുമായ മാർഗമാണ് WhatsApp. ഡിഫോൾട്ടായി ആദ്യാവസാനം എൻക്രിപ്റ്റ് ചെയ്‌തിരിക്കുന്ന നിങ്ങളുടെ വ്യക്തിഗത മെസേജുകൾ ആർക്കും, WhatsApp-ന് പോലും കാണാൻ കഴിയില്ല.
ഈ മെസേജിംഗ് മാർഗ്ഗനിർദ്ദേശങ്ങൾ (ഈ "മാർഗ്ഗനിർദ്ദേശങ്ങൾ") 1:1 ചാറ്റുകൾക്കും കോളുകൾക്കും ഗ്രൂപ്പ് ചാറ്റുകൾക്കും കമ്മ്യൂണിറ്റികൾക്കും ബാധകമാണ്. സ്‌റ്റാറ്റസ് അപ്‌ഡേറ്റുകളും ഈ മാർഗ്ഗനിർദ്ദേശങ്ങൾക്ക് വിധേയമാണ്.
WhatsApp Messenger ആപ്ലിക്കേഷന്റെ ഉപയോഗം നിയന്ത്രിക്കുന്നത് ഞങ്ങളുടെ സേവന നിബന്ധനകൾക്കും ഈ മാർഗ്ഗനിർദ്ദേശങ്ങൾക്കും അനുസൃതമായാണ്. WhatsApp Business ആപ്ലിക്കേഷനും WhatsApp Business പ്ലാറ്റ്‌ഫോമും ഉൾപ്പെടെയുള്ള ഞങ്ങളുടെ ബിസിനസ്സ് സേവനങ്ങളുടെ ഉപയോഗം നിയന്ത്രിക്കുന്നത് ഈ മാർഗ്ഗനിർദ്ദേശങ്ങൾക്ക് പുറമേ, WhatsApp Business സേവന നിബന്ധനകളുംബിസിനസ്സ് നയങ്ങളും അനുസരിച്ചാണ്.
അടിസ്ഥാന അക്കൗണ്ട്, ഗ്രൂപ്പ്, കമ്മ്യൂണിറ്റി പ്രൊഫൈൽ വിവരങ്ങളും മറ്റ് ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്ത മെസേജുകളും ഉൾപ്പെടെ, WhatsApp-ന് ലഭ്യമായ പരിമിതമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ഞങ്ങളുടെ സേവന നിബന്ധനകളുടെയോ ഈ മാർഗ്ഗനിർദ്ദേശങ്ങളുടെയോ ലംഘനങ്ങൾക്കെതിരെ WhatsApp നടപടിയെടുത്തേക്കാം. നിങ്ങളുടെ വ്യക്തിഗത മെസേജുകളും കോളുകളും എല്ലായ്‌പ്പോഴും ആദ്യാവസാനം എൻക്രിപ്റ്റ് ചെയ്യൽ മുഖേന സംരക്ഷിക്കപ്പെടുന്നു.
ഈ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കാൻ സാധ്യതയുള്ള WhatsApp കോൺടാക്റ്റുകൾ, ഗ്രൂപ്പുകൾ, കമ്മ്യൂണിറ്റികൾ, സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ അല്ലെങ്കിൽ നിർദ്ദിഷ്ട മെസേജുകൾ എന്നിവ ഉപയോക്താക്കൾക്ക് റിപ്പോർട്ടുചെയ്യാനാകും. WhatsApp-ൽ എങ്ങനെ റിപ്പോർട്ട് ചെയ്യാമെന്ന് നിങ്ങൾക്ക് ഇവിടെ കൂടുതലറിയാനാകും. സാധ്യമായ ബൗദ്ധിക സ്വത്തവകാശ ലംഘനങ്ങൾ എങ്ങനെ റിപ്പോർട്ട് ചെയ്യാം എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾക്ക്, ഇവിടെ നോക്കുക.
അക്കൗണ്ട്, ഗ്രൂപ്പ്, കമ്മ്യൂണിറ്റി പ്രൊഫൈൽ വിവരങ്ങളും റിപ്പോർട്ടുചെയ്‌ത മെസേജുകളും ഉൾപ്പെടെ ഞങ്ങൾക്ക് ലഭ്യമായ വിവരങ്ങൾ, ഈ മാർഗ്ഗനിർദ്ദേശങ്ങളുടെ സാധ്യമായ ലംഘനങ്ങൾ കണ്ടെത്താനും അവലോകനം ചെയ്യാനും WhatsApp ഓട്ടോമേറ്റഡ് പ്രോസസ്സിംഗ് സാങ്കേതികവിദ്യകളും ഹ്യൂമൻ റിവ്യൂ ടീമുകളെയും ഉപയോഗിച്ചേക്കാം.
ഓട്ടോമേറ്റഡ് ഡാറ്റ പ്രോസസ്സിംഗ് ഞങ്ങളുടെ റിവ്യൂ പ്രക്രിയയുടെ കേന്ദ്രബിന്ദുവാണ്, കൂടാതെ ഇത് അക്കൗണ്ട് പെരുമാറ്റമോ റിപ്പോർട്ടുചെയ്‌ത മെസേജ് ഉള്ളടക്കമോ ഈ മാർഗ്ഗനിർദ്ദേശങ്ങളുടെ ലംഘനമാകാൻ സാധ്യതയുള്ള ചില മേഖലകൾക്കുള്ള തീരുമാനങ്ങൾ ഓട്ടോമേറ്റ് ചെയ്യുന്നു.
ശരിയായ വിഷയവും ഭാഷാ വൈദഗ്ധ്യവുമുള്ള ഹ്യൂമൻ റിവ്യൂവർമാരിലേക്ക് ലംഘനം നടത്താൻ സാധ്യതയുള്ള അക്കൗണ്ടുകൾ, ഗ്രൂപ്പുകൾ, അല്ലെങ്കിൽ കമ്മ്യൂണിറ്റികൾ എന്നിവ വഴിതിരിച്ച് വിട്ടുകൊണ്ട് റിവ്യൂകൾക്ക് മുൻഗണന നൽകാനും വേഗത്തിലാക്കാനും ഓട്ടോമേഷൻ ഞങ്ങളെ സഹായിക്കുന്നു, അതുവഴി ഞങ്ങളുടെ ടീമുകൾക്ക് ആദ്യം ഏറ്റവും പ്രധാനപ്പെട്ട കേസുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാകും.
ഒരു അക്കൗണ്ടിനോ ഗ്രൂപ്പിനോ കമ്മ്യൂണിറ്റിയ്‌ക്കോ കൂടുതൽ റിവ്യൂ ആവശ്യമായി വരുമ്പോൾ, അന്തിമ തീരുമാനം എടുക്കുന്നതിന് ഞങ്ങളുടെ ഓട്ടോമേറ്റഡ് സിസ്റ്റങ്ങൾ അത് ഒരു ഹ്യൂമൻ റിവ്യൂ ടീമിന് അയയ്ക്കുന്നു. ഞങ്ങളുടെ ഹ്യൂമൻ റിവ്യൂ ടീമുകൾ ലോകമെമ്പാടും സ്ഥിതിചെയ്യുന്നു, ആഴത്തിലുള്ള പരിശീലനം നേടുന്നു, കൂടാതെ ചില നയ മേഖലകളിലും പ്രദേശങ്ങളിലും പലപ്പോഴും വൈദഗ്ദ്ധ്യം നേടുകയും ചെയ്യുന്നു, അവർക്ക് അക്കൗണ്ട് വിവരവും റിപ്പോർട്ട് ചെയ്ത മെസേജുകളും റിവ്യൂ ചെയ്യാനും കഴിയും. വ്യക്തിഗത മെസേജുകൾ ആദ്യാവസാനം എൻക്രിപ്റ്റ് ചെയ്യൽ മുഖേന പരിരക്ഷിക്കപ്പെട്ടിരിക്കുന്നു. ഞങ്ങളുടെ ഓട്ടോമേറ്റഡ് സിസ്റ്റങ്ങൾ ഓരോ തീരുമാനത്തിൽ നിന്നും ഗ്രഹിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
WhatsApp-ലെ അക്കൗണ്ടുകളോ ഗ്രൂപ്പുകളോ കമ്മ്യൂണിറ്റികളോ പ്രാദേശിക നിയമം ലംഘിക്കുന്നതായി സർക്കാരുകൾ വിശ്വസിക്കുമ്പോൾ, ഞങ്ങൾക്ക് ലഭ്യമായ അക്കൗണ്ട് വിവരങ്ങൾ റിവ്യൂ ചെയ്യാൻ അവർ അഭ്യർത്ഥിച്ചേക്കാം. വ്യക്തിഗത മെസേജുകളും കോളുകളും എല്ലായ്‌പ്പോഴും ആദ്യാവസാനം എൻക്രിപ്റ്റ് ചെയ്യൽ മുഖേന സംരക്ഷിക്കപ്പെടുന്നു. WhatsApp അക്കൗണ്ടുകൾ നിയന്ത്രിക്കാനുള്ള കോടതി ഉത്തരവുകളും ഞങ്ങൾക്ക് ലഭിച്ചേക്കാം. എന്തെങ്കിലും നടപടിയെടുക്കുന്നതിന് മുമ്പ് സർക്കാർ അഭ്യർത്ഥനയുടെ നിയമസാധുതയും പൂർണ്ണതയും ഞങ്ങൾ എപ്പോഴും വിലയിരുത്തുന്നു.
നിയമവിരുദ്ധമായ ഉള്ളടക്കത്തെക്കുറിച്ചോ ഞങ്ങളുടെ നിബന്ധനകളുടെയും നയങ്ങളുടെയും ലംഘനത്തെക്കുറിച്ചോ ഞങ്ങൾ ബോധവാന്മാരാകുമ്പോൾ, ഉള്ളടക്കത്തിന്റെയോ ലംഘനത്തിന്റെയോ സ്വഭാവത്തെ ആശ്രയിച്ച് ഇനിപ്പറയുന്നവ ഉൾപ്പെടെയുള്ള നടപടികൾ ഞങ്ങൾ സ്വീകരിച്ചേക്കാം:
WhatsApp സേവന നിബന്ധനകളിൽ പ്രതിഫലിക്കുന്ന അധിക നടപടികൾ ഞങ്ങൾ എടുത്തേക്കാം.