WhatsApp നിയമപരമായ വിവരങ്ങൾ
നിങ്ങൾ താമസിക്കുന്നത് യൂറോപ്യൻ പ്രദേശത്ത് ആണെങ്കിൽ, ഈ സേവന നിബന്ധനകൾക്കുംസ്വകാര്യതാ നയത്തിനും കീഴിൽ WhatsApp Ireland Limited (”WhatsApp,” “ഞങ്ങളുടെ,” “ഞങ്ങൾ,” അല്ലെങ്കിൽ “ഞങ്ങളെ”) ആണ് നിങ്ങൾക്ക് സേവനങ്ങൾ ലഭ്യമാക്കുന്നത്. നിങ്ങൾ താമസിക്കുന്നത് യൂറോപ്യൻ പ്രദേശത്തിന് പുറത്താണെങ്കിൽ, സേവനങ്ങൾ നിങ്ങൾക്ക് നൽകുന്നത് WhatsApp LLC ആണ്.
ഞങ്ങൾ Facebook കമ്പനികളിൽ ഒന്നാണ്. സേവനങ്ങൾ നൽകുന്നതിന് ഞങ്ങൾ പ്രോസസ്സ് ചെയ്യുന്ന വിവരങ്ങൾ ഉൾപ്പെടെയുള്ള ഡാറ്റാ സമ്പ്രദായങ്ങൾ വിശദീകരിക്കുന്നതിന് ഞങ്ങളുടെ സ്വകാര്യതാ നയം (”സ്വകാര്യതാ നയം”) സഹായിക്കുന്നു.
ഉദാഹരണത്തിന്, ഞങ്ങളുടെ സ്വകാര്യതാ നയം ഞങ്ങൾ ശേഖരിക്കുന്ന വിവരങ്ങളെ കുറിച്ചും ഇത് നിങ്ങളെ എങ്ങനെയാണ് ബാധിക്കുന്നത് എന്നതിനെ കുറിച്ചും സംസാരിക്കുന്നു. നിങ്ങളുടെ സ്വകാര്യത പരിരക്ഷിക്കുന്നതിന് ഞങ്ങൾ കൈക്കൊള്ളുന്ന നടപടികളും ഇത് വിശദീകരിക്കുന്നു - ഡെലിവറി ചെയ്യപ്പെടുന്ന മെസേജുകൾ ഞങ്ങൾക്ക് സംഭരിക്കാൻ കഴിയാത്ത വിധത്തിലാക്കുന്നതും, ഞങ്ങളുടെ സേവനങ്ങളില്‍ നിങ്ങൾ ആരുമായി ആശയവിനിമയം നടത്തുന്നുവെന്നതിന്മേൽ നിങ്ങൾക്ക് നിയന്ത്രണം നൽകുന്നതും പോലുള്ള വിധങ്ങളില്‍ ഞങ്ങളുടെ സേവനങ്ങൾ രൂപപ്പെടുത്തുന്നതിലൂടെ.
മറ്റുതരത്തിൽ വ്യക്തമാക്കിയിട്ടില്ലാത്ത പക്ഷം, ഞങ്ങളുടെ എല്ലാ സേവനങ്ങൾക്കും ഈ സ്വകാര്യതാ നയം ബാധകമാണ്.
WhatsApp-ന്റെ സേവന നിബന്ധനകൾ ("നിബന്ധനകൾ") വായിക്കുക, അത് നിങ്ങള്‍ ഉപയോഗിക്കുന്നതും ഞങ്ങള്‍ ലഭ്യമാക്കുന്നതുമായ സേവനങ്ങളുടെ നിബന്ധനകളെ വിവരിക്കുന്നു.
തിരികെ മുകളിലേക്ക്
സുപ്രധാന അപ്‌ഡേറ്റുകൾ
നിങ്ങളുടെ സ്വകാര്യതയെ മാനിക്കുന്നത് ഞങ്ങൾ വളരെ പ്രാധാന്യം നൽകുന്ന ഒന്നാണ്. WhatsApp-ന് തുടക്കം കുറിച്ചത് മുതൽ ഞങ്ങൾ കടുത്ത സ്വകാര്യതാ ആശയങ്ങളോടുകൂടിയാണ് സേവനങ്ങൾ നിർമ്മിച്ചിരിക്കുന്നത്. ഞങ്ങളുടെ അപ്‌ഡേറ്റ് ചെയ്‌ത സേവന നിബന്ധനകളിലുംസ്വകാര്യതാ നയത്തിലും നിങ്ങൾക്ക് ഇവ കാണാം:
- നിങ്ങളുടെ ഡാറ്റ ഞങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ. ഞങ്ങളുടെ അപ്‌ഡേറ്റ് ചെയ്‌ത നിബന്ധനകളും സ്വകാര്യതാ നയവും, പ്രോസസ് ചെയ്യുന്നതിനുള്ള ഞങ്ങളുടെ നിയമപരമായ അടിസ്ഥാനം, സ്വകാര്യതയോടുള്ള ഞങ്ങളുടെ പ്രതിബദ്ധത എന്നിവ ഉൾപ്പെടെ, നിങ്ങളുടെ ഡാറ്റ ഞങ്ങൾ എങ്ങനെ പ്രോസസ്സ് ചെയ്യുന്നു എന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നൽകുന്നു.
- ബിസിനസ്സുകളുമായുള്ള മികച്ച ആശയവിനിമയം. ഉപഭോക്താക്കളുമായും ക്ലയന്റുകളുമായും ആശയവിനിമയം നടത്താൻ പല ബിസിനസുകളും WhatsApp-നെ ആശ്രയിക്കുന്നു. WhatsApp-ൽ നിങ്ങളുമായുള്ള ആശയവിനിമയം സംഭരിക്കാനും മികച്ച രീതിയിൽ കൈകാര്യം ചെയ്യാനും സഹായിക്കുന്നതിന് Facebook അല്ലെങ്കിൽ മൂന്നാം കക്ഷികളെ ഉപയോഗിക്കുന്ന ബിസിനസുകളുമായി ഞങ്ങൾ പ്രവർത്തിക്കുന്നു.
തിരികെ മുകളിലേക്ക്
ഞങ്ങൾ ശേഖരിക്കുന്ന വിവരങ്ങൾ
ഞങ്ങളുടെ സേവനങ്ങൾ നിങ്ങൾ ഇൻസ്റ്റാൾ ചെയ്യുമ്പോഴോ ആക്സസ് ചെയ്യുമ്പോഴോ ഉപയോഗിക്കുമ്പോഴോ ഉൾപ്പെടെ, സേവനങ്ങൾ പ്രവർത്തിപ്പിക്കുന്നതിനും നൽകുന്നതിനും മെച്ചപ്പെടുത്തുന്നതിനും മനസ്സിലാക്കുന്നതിനും ഇഷ്ടാനുസൃതമാക്കുന്നതിനും പിന്തുണയ്ക്കുന്നതിനും വിപണനം ചെയ്യുന്നതിനും WhatsApp-ന് ചില വിവരങ്ങൾ സ്വീകരിക്കുകയോ ശേഖരിക്കുകയോ ചെയ്യേണ്ടതുണ്ട്. ഞങ്ങൾ സ്വീകരിക്കുകയും ശേഖരിക്കുകയും ചെയ്യുന്നത് ഏതൊക്കെ തരത്തിലുള്ള വിവരങ്ങളാണ് എന്നത് നിങ്ങൾ ഞങ്ങളുടെ സേവനങ്ങൾ എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു.
ഞങ്ങളുടെ സേവനങ്ങൾ ഡെലിവറി ചെയ്യുന്നതിന് ഞങ്ങൾക്ക് ചില വിവരങ്ങൾ ആവശ്യമാണ്, ഇത് കൂടാതെ നിങ്ങൾക്ക് സേവനങ്ങൾ നൽകാൻ ഞങ്ങൾക്കാവില്ല. ഉദാഹരണത്തിന്, ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുന്നതിന് ഒരു അക്കൗണ്ട് സൃഷ്ടിക്കാൻ നിങ്ങൾ മൊബൈൽ ഫോൺ നമ്പർ നൽകണം.
ഞങ്ങളുടെ സേവനങ്ങൾക്ക് നിർബന്ധമല്ലാത്ത ഫീച്ചറുകളുണ്ട്, നിങ്ങൾ ഈ ഫീച്ചറുകൾ ഉപയോഗിക്കുകയാണെങ്കിൽ, അത്തരം ഫീച്ചറുകൾ നൽകുന്നതിന് കൂടുതൽ വിവരങ്ങൾ ഞങ്ങള്‍ ശേഖരിക്കുന്നതാണ്. അത്തരം വിവര ശേഖരണത്തെ കുറിച്ച് നിങ്ങളെ ഉചിതമായ വിധത്തില്‍ അറിയിക്കും. ഒരു ഫീച്ചർ ഉപയോഗിക്കുന്നതിന് ആവശ്യമായ വിവരങ്ങൾ നൽകേണ്ടെന്ന് നിങ്ങൾ തീരുമാനിക്കുകയാണെങ്കിൽ, നിങ്ങൾക്ക് ആ ഫീച്ചർ ഉപയോഗിക്കാനാകില്ല. ഉദാഹരണത്തിന്, നിങ്ങളുടെ ഉപകരണത്തിൽ നിന്ന് നിങ്ങളുടെ ലൊക്കേഷൻ ഡാറ്റ ശേഖരിക്കുന്നതിന് ഞങ്ങളെ അനുവദിക്കുന്നില്ലെങ്കിൽ, കോണ്ടാക്റ്റുകളുമായി നിങ്ങളുടെ ലൊക്കേഷൻ പങ്കിടാൻ കഴിയില്ല. Android, iOS ഉപകരണങ്ങളിലെ നിങ്ങളുടെ ക്രമീകരണ മെനുവിലൂടെ അനുമതികൾ നിയന്ത്രിക്കാവുന്നതാണ്.
നിങ്ങൾ നൽകുന്ന വിവരങ്ങൾ
- നിങ്ങളുടെ അക്കൗണ്ട് വിവരങ്ങൾ. ഒരു WhatsApp അക്കൗണ്ട് സൃഷ്ടിക്കുന്നതിന് നിങ്ങളുടെ മൊബൈൽ ഫോൺ നമ്പറും അടിസ്ഥാന വിവരങ്ങളും (നിങ്ങൾ തിരഞ്ഞെടുക്കുന്ന പ്രൊഫൈൽ പേര് ഉൾപ്പെടെ) നൽകണം. നിങ്ങൾ ഈ വിവരങ്ങൾ ഞങ്ങൾക്ക് നൽകുന്നില്ലെങ്കിൽ, ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുന്നതിനായി നിങ്ങൾക്കൊരു അക്കൗണ്ട് സൃഷ്ടിക്കാനാവില്ല. ഒരു പ്രൊഫൈൽ ചിത്രവും "ആമുഖ" വിവരങ്ങളും പോലുള്ള മറ്റ് വിവരങ്ങൾ നിങ്ങളുടെ അക്കൗണ്ടിലേക്ക് ചേർക്കാവുന്നതാണ്.
- നിങ്ങളുടെ മെസേജുകൾ. നിങ്ങൾക്ക് സേവനങ്ങൾ നൽകുന്നതുമായി ബന്ധപ്പെട്ട പതിവ് രീതിയിൽ നിങ്ങളുടെ മെസേജുകൾ ഞങ്ങൾ കൈവശം വയ്ക്കുന്നില്ല. പകരം, നിങ്ങളുടെ ഉപകരണത്തിലാണ് നിങ്ങളുടെ മെസേജുകൾ സംഭരിക്കപ്പെടുന്നത്, സാധാരണയായി ഇവ ഞങ്ങളുടെ സെർവറുകളിൽ സംഭരിക്കപ്പെടുന്നില്ല. നിങ്ങളുടെ മെസേജുകൾ ഡെലിവറി ചെയ്ത് കഴിഞ്ഞാൽ, ഞങ്ങളുടെ സെർവറുകളിൽ നിന്ന് അവ ഇല്ലാതാക്കപ്പെടും. നിങ്ങളുടെ മെസേജുകൾ ഡെലിവറി ചെയ്യുന്ന സമയത്ത് ഞങ്ങളവ സംഭരിക്കാൻ സാധ്യതയുള്ള സന്ദർഭങ്ങളെ ഇനിപ്പറയുന്ന സാഹചര്യങ്ങൾ വിവരിക്കുന്നു:
- ഡെലിവറി ചെയ്യാത്ത മെസേജുകൾ. ഒരു മെസേജ് ഉടനടി ഡെലിവറി ചെയ്യാൻ കഴിയുന്നില്ലെങ്കിൽ (ഉദാഹരണത്തിന്, സ്വീകർത്താവ് ഓഫ്‌ലൈനിലാണെങ്കിൽ), ഞങ്ങൾ അത് ഡെലിവർ ചെയ്യാൻ ശ്രമിക്കുന്ന മുറയ്ക്ക്, 30 ദിവസം വരെ ഞങ്ങളുടെ സെർവറുകളിൽ എൻക്രിപ്റ്റ് ചെയ്ത രൂപത്തിൽ സൂക്ഷിക്കുന്നു. 30 ദിവസത്തിന് ശേഷവും ഒരു മെസേജ് ഡെലിവറി ചെയ്യപ്പെടുന്നില്ലെങ്കിൽ, ഞങ്ങൾ അത് ഇല്ലാതാക്കും.
- മീഡിയ ഫോർവേഡ് ചെയ്യൽ. ഒരു ഉപയോക്താവ് ഒരു മെസേജിനുള്ളിൽ മീഡിയ ഫോർവേഡ് ചെയ്യുമ്പോൾ, അധിക ഫോർവേഡുകളുടെ കൂടുതൽ കാര്യക്ഷമമായ ഡെലിവറിയെ സഹായിക്കുന്നതിന് ഞങ്ങൾ ആ മീഡിയയെ താൽക്കാലികമായി, എൻക്രിപ്റ്റ് ചെയ്ത രൂപത്തിൽ, ഞങ്ങളുടെ സെർവറുകളിൽ സംഭരിക്കുന്നു.
- ഞങ്ങൾ സേവനങ്ങൾക്കായി ആദ്യാവസാന എൻക്രിപ്ഷൻ നൽകിവരുന്നു. ആദ്യാവസാന എൻക്രിപ്ഷൻ എന്നതിനർത്ഥം ഞങ്ങളും മൂന്നാം കക്ഷികളും വായിക്കുന്നതിൽ നിന്ന് പരിരക്ഷിക്കുന്നതിനായി നിങ്ങളുടെ മെസേജുകൾ എൻക്രിപ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു എന്നാണ്. ആദ്യാവസാന എൻക്രിപ്ഷനെ കുറിച്ചും WhatsApp-ൽ ബിസിനസ് സ്ഥാപനങ്ങൾ നിങ്ങളുമായി എങ്ങനെ ആശയവിനിമയം നടത്തുന്നു എന്നതിനെ കുറിച്ചും കൂടുതലറിയുക.
- നിങ്ങളുടെ കണക്ഷനുകൾ. ബാധകമായ നിയമങ്ങളാൽ അനുവദിക്കുന്നുവെങ്കിൽ, കോണ്ടാക്റ്റ് അപ്‌ലോഡ് ഫീച്ചർ ഉപയോഗിച്ച് നിങ്ങളുടെ വിലാസ പുസ്തകത്തിലെ ഫോൺ നമ്പറുകൾ, ഞങ്ങളുടെ സേവന ഉപയോക്താക്കളുടെയും നിങ്ങളുടെ മറ്റു കോണ്ടാക്റ്റുകളുടെയും ഉൾപ്പെടെ, പതിവായി ഞങ്ങൾക്ക് നൽകാവുന്നതാണ്. നിങ്ങളുടെ ഏതെങ്കിലും കോണ്ടാക്റ്റുകൾ ഇതുവരെയും ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുന്നില്ലെങ്കിൽ, ആ കോണ്ടാക്റ്റുകളെ ഞങ്ങൾക്ക് തിരിച്ചറിയാൻ കഴിയില്ലെന്ന് ഉറപ്പാക്കുന്ന ഒരു വിധത്തില്‍, നിങ്ങൾക്കായി ഈ വിവരങ്ങൾ ഞങ്ങൾ മാനേജ് ചെയ്യും. ഞങ്ങളുടെ കോണ്ടാക്റ്റ് അപ്‌ലോഡ് ഫീച്ചറിനെ കുറിച്ച് ഇവിടെ കൂടുതൽ അറിയുക. ഗ്രൂപ്പുകളും ബ്രോഡ്‌കാസ്റ്റ് ലിസ്റ്റുകളും നിങ്ങൾക്ക് സൃഷ്ടിക്കാനോ അവയിലേക്ക് ചേരാനോ ചേർക്കപ്പെടാനോ കഴിയും, അത്തരം ഗ്രൂപ്പുകളും ലിസ്റ്റുകളും നിങ്ങളുടെ അക്കൗണ്ട് വിവരങ്ങളുമായി ബന്ധിപ്പിക്കപ്പെടുന്നു. നിങ്ങൾ ഗ്രൂപ്പുകൾക്ക് ഒരു പേര് നൽകുന്നു. നിങ്ങൾക്കൊരു ഗ്രൂപ്പ് പ്രൊഫൈൽ ചിത്രമോ വിവരണമോ നൽകാവുന്നതാണ്.
- സ്റ്റാറ്റസ് വിവരങ്ങൾ. നിങ്ങൾ അക്കൗണ്ടിലൊരു സ്റ്റാറ്റസ് ഉൾപ്പെടുത്താൻ തീരുമാനിക്കുകയാണെങ്കിൽ നിങ്ങളുടെ സ്റ്റാറ്റസ് ഞങ്ങൾക്ക് നൽകാവുന്നതാണ്. Android, iPhone അല്ലെങ്കിൽ KaiOS എന്നിവയിൽ സ്റ്റാറ്റസ് എങ്ങനെ ഉപയോഗിക്കാമെന്ന് മനസിലാക്കുക.
- ഇടപാടുകളുടെയും പേയ്‌മെന്റിന്റെയും ഡാറ്റ. നിങ്ങൾ ഞങ്ങളുടെ പേയ്‌മെന്റ് സേവനങ്ങൾ ഉപയോഗിക്കുന്നുവെങ്കിലോ വാങ്ങലുകൾക്കോ മറ്റ് സാമ്പത്തിക ഇടപാടുകൾക്കോ ഉദ്ദേശിച്ചുള്ള ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുന്നുവെങ്കിലോ, പേയ്‌മെന്റ് അക്കൗണ്ടും ഇടപാട് വിവരങ്ങളും ഉൾപ്പെടെ, നിങ്ങളെ കുറിച്ചുള്ള അധിക വിവരങ്ങൾ ഞങ്ങൾ പ്രോസസ്സ് ചെയ്യുന്നു. പേയ്‌മെന്റ് അക്കൗണ്ടിന്റെയും ഇടപാടിന്റെയും വിവരങ്ങളിൽ, ഇടപാട് പൂർത്തിയാക്കാൻ ആവശ്യമായ വിവരങ്ങൾ (ഉദാഹരണത്തിന്, നിങ്ങളുടെ പേയ്‌മെന്റ് രീതിയെ കുറിച്ചുള്ള വിവരങ്ങൾ, ഷിപ്പിംഗ് വിശദാംശങ്ങൾ, ഇടപാട് തുക) ഉൾപ്പെടുന്നു. നിങ്ങളുടെ രാജ്യത്തോ പ്രദേശത്തോ ലഭ്യമായ ഞങ്ങളുടെ പേയ്‌മെന്റ് സേവനങ്ങൾ നിങ്ങൾ ഉപയോഗിക്കുന്നുവെങ്കിൽ, ബാധകമായ പേയ്‌മെന്റ് സ്വകാര്യതാ നയത്തിൽ ഞങ്ങളുടെ സ്വകാര്യതാ സമ്പ്രദായങ്ങൾ വിവരിക്കപ്പെട്ടിരിക്കുന്നു.
- കസ്റ്റമർ സപ്പോർട്ടും മറ്റ് ആശയവിനിമയങ്ങളും. കസ്റ്റമർ സപ്പോർട്ടിനായി ഞങ്ങളെ നിങ്ങൾ ബന്ധപ്പെടുമ്പോഴോ ഞങ്ങളുമായി മറ്റുതരത്തിൽ ആശയവിനിമയം നടത്തുമ്പോഴോ, നിങ്ങളുടെ മെസേജുകളുടെ പകർപ്പുകളും സഹായകരമെന്ന് നിങ്ങൾ കരുതുന്ന മറ്റേതെങ്കിലും വിവരങ്ങളും നിങ്ങളെ ബന്ധപ്പെടാനുള്ള വിവരങ്ങളും (ഉദാഹരണത്തിന്, ഒരു ഇമെയിൽ വിലാസം) ഉൾപ്പെടെ, ഞങ്ങളുടെ സേവനങ്ങളുടെ നിങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ നിങ്ങൾ ഞങ്ങൾക്ക് നൽകിയേക്കാം. ഉദാഹരണത്തിന്, ഞങ്ങളുടെ ആപ്പ് പ്രകടനവുമായോ മറ്റ് പ്രശ്നങ്ങളുമായോ ബന്ധപ്പെട്ട ഒരു ഇമെയിൽ നിങ്ങൾ ഞങ്ങൾക്ക് അയച്ചേക്കാം.
സ്വയമേവ ശേഖരിക്കപ്പെടുന്ന വിവരങ്ങൾ
- ഉപയോഗ വിവരങ്ങളും ലോഗ് വിവരങ്ങളും. സേവനവുമായി ബന്ധപ്പെട്ട, ഡയഗ്നോസ്റ്റിക്, പ്രകടന വിവരങ്ങൾ പോലുള്ള, ഞങ്ങളുടെ സേവനങ്ങളിലെ നിങ്ങളുടെ പ്രവൃത്തികളെ കുറിച്ചുള്ള വിവരങ്ങൾ ഞങ്ങൾ ശേഖരിക്കും. ഇതിൽ നിങ്ങളുടെ പ്രവൃത്തികൾ (നിങ്ങൾ ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുന്ന വിധം, നിങ്ങളുടെ സേവന ക്രമീകരണം, ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിച്ചുകൊണ്ട് മറ്റുള്ളവരുമായി നിങ്ങൾ എങ്ങനെ ഇടപഴകുന്ന വിധം (ഒരു ബിസിനസ് സ്ഥാപനവുമായി നിങ്ങൾ ഇന്റരാക്‌റ്റ് ചെയ്യുന്നത് ഉൾപ്പെടെ), നിങ്ങളുടെ പ്രവൃത്തികളുടെയും ഇടപെടലുകളുടെയും സമയം, ആവൃത്തി, ദൈർഘ്യം എന്നിവ ഉൾപ്പെടെ), ലോഗ് ഫയലുകൾ, ഡയഗ്നോസ്റ്റിക്, ക്രാഷ്, വെബ്‌സൈറ്റ്, പ്രകടനം എന്നിവയുമായി ബന്ധപ്പെട്ട ലോഗുകൾ, റിപ്പോർട്ടുകൾ എന്നിവ ഉൾപ്പെടുന്നു. ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കാൻ നിങ്ങൾ രജിസ്റ്റർ ചെയ്തത് എപ്പോഴാണെന്നതിനെ കുറിച്ചുള്ള വിവരങ്ങളും; ഞങ്ങളുടെ മെസേജിംഗ്, കോളിംഗ്, സ്റ്റാറ്റസ്, ഗ്രൂപ്പുകൾ (ഗ്രൂപ്പിന്റെ പേര്, ഗ്രൂപ്പ് ചിത്രം, ഗ്രൂപ്പ് വിവരണം എന്നിവ ഉൾപ്പെടെ) പേയ്മെന്റുകൾ അല്ലെങ്കിൽ ബിസിനസ് ഫീച്ചറുകൾ എന്നിവ പോലെ നിങ്ങൾ ഉപയോഗിക്കുന്ന ഫീച്ചറുകളും; പ്രൊഫൈൽ ഫോട്ടോയും; “ആമുഖ” വിവരങ്ങളും; നിങ്ങൾ ഓൺലൈനിലാണോ എന്ന വിവരവും; ഞങ്ങളുടെ സേവനങ്ങൾ അവസാനമായി നിങ്ങൾ ഉപയോഗിച്ച സമയവും (നിങ്ങൾ “അവസാനം കണ്ടത്”); നിങ്ങൾ “ആമുഖ” വിവരങ്ങൾ അവസാനമായി അപ്‌ഡേറ്റ് ചെയ്ത സമയവും ഇതിൽ ഉൾപ്പെടുന്നു.
- ഉപകരണ വിവരങ്ങളും കണക്ഷൻ വിവരങ്ങളും. നിങ്ങൾ സേവനങ്ങൾ ഇൻസ്റ്റാൾ ചെയ്യുമ്പോഴോ ആക്സസ് ചെയ്യുമ്പോഴോ ഉപയോഗിക്കുമ്പോഴോ ഞങ്ങൾ ഉപകരണ വിവരങ്ങളും കണക്ഷൻ നിർദ്ദിഷ്ട വിവരങ്ങളും ശേഖരിക്കും. ഹാർഡ്‌വെയർ മോഡൽ, ഓപ്പറേറ്റിംഗ് സിസ്റ്റം വിവരങ്ങൾ, ബാറ്ററി നില, സിഗ്നൽ ദൃഢത, ആപ്പ് പതിപ്പ്, ബ്രൗസർ വിവരങ്ങൾ, മൊബൈൽ നെറ്റ്‌വർക്ക് പോലുള്ള വിവരങ്ങളും ഫോൺ നമ്പർ, മൊബൈൽ ഓപ്പറേറ്റർ അല്ലെങ്കിൽ ISP ഉൾപ്പെടെയുള്ള കണക്ഷൻ വിവരങ്ങളും ഭാഷയും സമയ മേഖലയും IP വിലാസവും ഉപകരണ പ്രവർത്തന വിവരങ്ങളും ഐഡന്റിഫയറുകളും (അതേ ഉപകരണവുമായോ അക്കൗണ്ടുമായോ ബന്ധപ്പെട്ട Facebook കമ്പനി ഉൽപ്പന്നങ്ങൾക്ക് തനതായുള്ള ഐഡന്റിഫയറുകൾ ഉൾപ്പെടെ) പോലുള്ള വിവരങ്ങളും ഇതിൽ ഉൾപ്പെടുന്നു.
- ലൊക്കേഷൻ വിവരങ്ങൾ. ലൊക്കേഷനുമായി ബന്ധപ്പെട്ട ഫീച്ചറുകൾ ഉപയോഗിക്കാൻ നിങ്ങൾ തിരഞ്ഞെടുക്കുകയാണെങ്കിൽ, നിങ്ങളുടെ കോണ്ടാക്റ്റുകളുമായി നിങ്ങളുടെ ലൊക്കേഷൻ പങ്കിടാനോ അടുത്തുള്ള ലൊക്കേഷനുകളോ മറ്റുള്ളവർ നിങ്ങളുമായി പങ്കിട്ടിരിക്കുന്ന ലൊക്കേഷനുകളോ കാണാനോ തീരുമാനിക്കുന സമയത്ത്, നിങ്ങളുടെ അനുമതിയോടെ, ഉപകരണത്തിൽ നിന്ന് കൃത്യമായ ലൊക്കേഷൻ വിവരങ്ങൾ ഞങ്ങൾ ശേഖരിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നു. ലൊക്കേഷനുമായി ബന്ധപ്പെട്ട നിർദ്ദിഷ്ട ക്രമീകരണമുണ്ട്, നിങ്ങളുടെ ഉപകരണ ക്രമീകരണത്തിലോ, ലൊക്കേഷൻ പങ്കിടൽ പോലുള്ള, ആപ്പ് ക്രമീകരണത്തിലോ നിങ്ങൾക്ക് ഈ ക്രമീകരണം കണ്ടെത്താവുന്നതാണ്. ലൊക്കേഷനുമായി ബന്ധപ്പെട്ട ഞങ്ങളുടെ ഫീച്ചറുകൾ നിങ്ങൾ ഉപയോഗിക്കുന്നില്ലെങ്കിൽ പോലും, നിങ്ങളുടെ പൊതുവായ ലൊക്കേഷൻ (ഉദാഹരണത്തിന്, നഗരവും രാജ്യവും) അനുമാനിക്കുന്നതിന്, ഞങ്ങൾ IP വിലാസങ്ങളും ഫോൺ നമ്പറും ഏരിയാ കോഡുകളും പോലുള്ള മറ്റ് വിവരങ്ങളും ഉപയോഗിക്കുന്നു. ഡയഗ്നോസ്റ്റിക്സ് ഉദ്ദേശ്യങ്ങൾക്കായും പ്രശ്നപരിഹാര ഉദ്ദേശ്യങ്ങൾക്കായും നിങ്ങളുടെ ലൊക്കേഷൻ വിവരങ്ങൾ ഞങ്ങൾ ഉപയോഗിക്കുന്നു.
- കുക്കികൾ. വെബ് അധിഷ്‌ഠിത സേവനങ്ങൾ നൽകാനും നിങ്ങളുടെ അനുഭവങ്ങൾ മെച്ചപ്പെടുത്താനും ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കപ്പെടുന്നത് എങ്ങനെയെന്ന് മനസ്സിലാക്കാനും അവയെ ഇഷ്‌ടാനുസൃതമാക്കാനും ഉൾപ്പെടെ, ഞങ്ങളുടെ സേവനങ്ങൾ പ്രവർത്തിപ്പിക്കാനും അവ നൽകാനും ഞങ്ങൾ കുക്കികൾ ഉപയോഗിക്കുന്നു. ഉദാഹരണത്തിന്, വെബ് സേവനങ്ങൾക്കും ഡെസ്ക്ടോപ്പ് സേവനങ്ങൾക്കും മറ്റ് വെബ് അധിഷ്ഠിത സേവനങ്ങൾക്കുമായി ഞങ്ങളുടെ സേവനങ്ങൾ നൽകുന്നതിന് ഞങ്ങൾ കുക്കികൾ ഉപയോഗിക്കുന്നു. ഞങ്ങളുടെ സഹായകേന്ദ്ര ലേഖനങ്ങളിൽ ഏതൊക്കെയാണ് ഏറ്റവും ജനപ്രിയമെന്ന് മനസ്സിലാക്കുന്നതിനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട പ്രസക്തമായ ഉള്ളടക്കം നിങ്ങൾക്ക് കാണിക്കുന്നതിനും ഞങ്ങൾ കുക്കികൾ ഉപയോഗിച്ചേക്കാം. കൂടാതെ, ഭാഷാ മുൻഗണനകൾ പോലെയുള്ള നിങ്ങളുടെ തിരഞ്ഞെടുപ്പുകൾ ഓർമ്മിക്കുന്നതിനും കൂടുതൽ സുരക്ഷിതമായ ഒരു അനുഭവം നൽകുന്നതിനും ഞങ്ങളുടെ സേവനങ്ങൾ നിങ്ങൾക്കായി ഇഷ്ടാനുസൃതമാക്കുന്നതിനും ഞങ്ങൾ കുക്കികൾ ഉപയോഗിച്ചേക്കാം നിങ്ങൾക്ക് ഞങ്ങളുടെ സേവനങ്ങൾ നൽകുന്നതിന് എങ്ങനെയാണ് ഞങ്ങൾ കുക്കികൾ ഉപയോഗിക്കുന്നത് എന്നതിനെ കുറിച്ച് കൂടുതലറിയുക.
മൂന്നാം കക്ഷി വിവരങ്ങൾ
- നിങ്ങളെ കുറിച്ച് മറ്റുള്ളവർ നൽകുന്ന വിവരങ്ങൾ. ഞങ്ങൾക്ക് മറ്റ് ഉപയോക്താക്കളിൽ നിന്ന് നിങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നു. ഉദാഹരണത്തിന്, നിങ്ങൾക്കറിയാവുന്ന മറ്റ് ഉപയോക്താക്കൾ ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുമ്പോൾ, നിങ്ങളുടെ ഫോൺ നമ്പറും പേരും മറ്റ് വിവരങ്ങളും (അവരുടെ മൊബൈൽ വിലാസ പുസ്‌തകത്തിൽ നിന്നുള്ള വിവരങ്ങൾ പോലുള്ളവ) അവർ നൽകിയേക്കാം, നിങ്ങൾ അവരുടെ വിവരങ്ങൾ നൽകുന്നത് പോലെത്തന്നെ ഇതിനെ കണ്ടാൽ മതി. നിങ്ങൾക്ക് അവർ മെസേജുകൾ അയയ്ക്കുകയോ നിങ്ങൾ ഉൾപ്പെടുന്ന ഗ്രൂപ്പുകളിലേക്ക് മെസേജുകൾ അയയ്ക്കുകയോ നിങ്ങളെ വിളിക്കുകയോ ചെയ്തേക്കാം. ഞങ്ങൾക്ക് എന്തെങ്കിലും വിവരങ്ങൾ നൽകുന്നതിന് മുമ്പ്, നിങ്ങളുടെ വിവരങ്ങൾ ശേഖരിക്കുന്നതിനും ഉപയോഗിക്കുന്നതിനും പങ്കിടുന്നതിനും ഇത്തരം ഓരോ ഉപയോക്താക്കൾക്കും നിയമപരമായ അവകാശങ്ങൾ ഉണ്ടായിരിക്കണമെന്ന് ഞങ്ങൾ നിഷ്ക്കർഷിക്കുന്നു.
പൊതുവേ പറയുകയാണെങ്കിൽ, ഏതൊരു ഉപയോക്താവിനും നിങ്ങളുടെ ചാറ്റുകളുടെയോ മെസേജുകളുടെയോ സ്ക്രീൻഷോട്ടുകൾ എടുക്കാനോ അവരുമായുള്ള നിങ്ങളുടെ കോളുകൾ റെക്കോർഡ് ചെയ്യാനോ WhatsApp-ലേക്കോ മറ്റാർക്കെങ്കിലുമോ അത് അയയ്ക്കാനോ മറ്റൊരു പ്ലാറ്റ്‌ഫോമിൽ പോസ്റ്റ് ചെയ്യാനോ കഴിയുമെന്ന കാര്യം നിങ്ങൾ മനസ്സിൽ വയ്ക്കണം. - ഉപയോക്തൃ റിപ്പോർട്ടുകൾ. നിങ്ങൾക്ക് മറ്റ് ഉപയോക്താക്കളെ റിപ്പോർട്ട് ചെയ്യാൻ കഴിയും എന്നത് പോലെത്തന്നെ, ഞങ്ങളുടെ സേവനങ്ങളിൽ അവരുമായോ മറ്റുള്ളവരുമായോ ഉള്ള നിങ്ങളുടെ ഇന്റരാക്ഷനുകളും നിങ്ങളുടെ മെസേജുകളും റിപ്പോർട്ട് ചെയ്യാനും മറ്റ് ഉപയോക്താക്കളോ മൂന്നാം കക്ഷികളോ തീരുമാനിച്ചേക്കാം; ഉദാഹരണത്തിന്, ഞങ്ങളുടെ നിബന്ധനകളുടെയോ നയങ്ങളുടെയോ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാൻ അവർ തീരുമാനിച്ചേക്കാം. ഒരു റിപ്പോർട്ട് സമർപ്പിക്കുമ്പോൾ, റിപ്പോർട്ട് ചെയ്യുന്ന ഉപയോക്താവിനെയും റിപ്പോർട്ട് ചെയ്യപ്പെട്ട ഉപയോക്താവിനെയും കുറിച്ചുള്ള വിവരങ്ങൾ ഞങ്ങൾ ശേഖരിക്കും. ഒരു ഉപയോക്തൃ റിപ്പോർട്ട് സമർപ്പിക്കുമ്പോൾ എന്ത് സംഭവിക്കും എന്നതിനെ കുറിച്ച് കൂടുതലറിയാൻ, ദയവായി “സുരക്ഷയുടെയും സുരക്ഷിതത്വത്തിന്റെയും വിപുലമായ ഫീച്ചറുകൾ” ഇവിടെ കാണുക.
- WhatsApp-ലെ ബിസിനസ് സ്ഥാപനങ്ങൾ. ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിച്ച് നിങ്ങൾ ഇന്ററാക്റ്റ് ചെയ്യുന്ന ബിസിനസ് സ്ഥാപനങ്ങൾ, നിങ്ങളുമായുള്ള അവരുടെ ഇന്റരാക്ഷനുകളെ കുറിച്ചുള്ള വിവരങ്ങൾ ഞങ്ങൾക്ക് നൽകിയേക്കാം. ഞങ്ങൾക്ക് എന്തെങ്കിലും വിവരങ്ങൾ നൽകുന്ന സമയത്ത്, ബാധകമായ നിയമത്തിന് അനുസൃതമായി പ്രവർത്തിക്കാൻ ഈ ബിസിനസ് സ്ഥാപനങ്ങളിൽ ഓരോന്നിനോടും ഞങ്ങൾ നിഷ്ക്കർഷിക്കുന്നു. WhatsApp-ൽ ഒരു ബിസിനസ് സ്ഥാപനത്തിന് നിങ്ങൾ മെസേജ് അയയ്ക്കുമ്പോൾ, നിങ്ങൾ പങ്കിടുന്ന ഉള്ളടക്കം ആ ബിസിനസ് സ്ഥാപനത്തിലെ നിരവധി ആളുകൾക്ക് ദൃശ്യമായേക്കാം എന്ന കാര്യം ഓർത്തിരിക്കേണ്ടത് പ്രധാനമാണ്. കൂടാതെ, ചില ബിസിനസ് സ്ഥാപനങ്ങൾ ഉപഭോക്താക്കളുമായുള്ള ആശയവിനിമയം മാനേജ് ചെയ്യുന്നതിന് മൂന്നാം കക്ഷി സേവന ദാതാക്കളുമായി (അതിൽ Facebook ഉൾപ്പെട്ടേക്കാം) സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടാകാം. ഉദാഹരണത്തിന്, ഒരു ബിസിനസ് സ്ഥാപനം സ്വന്തം ആശയവിനിമയങ്ങളിലേക്ക് എന്തെങ്കിലും അയയ്ക്കാനോ ആശയവിനിമയങ്ങൾ സംഭരിക്കാനോ വായിക്കാനോ മാനേജ് ചെയ്യാനോ പ്രോസസ്സ് ചെയ്യാനോ അത്തരം മൂന്നാം കക്ഷി സേവന ദാതാവിന് ആക്സസ് നൽകിയേക്കാം.
ഒരു ബിസിനസ് സ്ഥാപനം, നിങ്ങളുടെ വിവരങ്ങൾ മൂന്നാം കക്ഷികളുമായോ Facebook-മായോ എങ്ങനെ പങ്കിടുന്നു എന്നതുൾപ്പെടെ, നിങ്ങളുടെ വിവരങ്ങൾ എങ്ങനെ പ്രോസസ്സ് ചെയ്യുന്നുവെന്ന് മനസ്സിലാക്കുന്നതിന്, നിങ്ങൾ ആ ബിസിനസ് സ്ഥാപനത്തിന്റെ സ്വകാര്യതാ നയം അവലോകനം ചെയ്യുകയോ ബിസിനസ് സ്ഥാപനവുമായി നേരിട്ട് ബന്ധപ്പെടുകയോ ചെയ്യണം. - മൂന്നാം കക്ഷി സേവന ദാതാക്കൾ. ഞങ്ങളുടെ സേവനങ്ങൾ പ്രവർത്തിപ്പിക്കാനും അവ നൽകാനും മെച്ചപ്പെടുത്താനും മനസ്സിലാക്കാനും ഇഷ്‌ടാനുസൃതമാക്കാനും പിന്തുണയ്‌ക്കാനും വിപണനം ചെയ്യാനും ഞങ്ങളെ സഹായിക്കുന്നതിന് മൂന്നാം കക്ഷി സേവന ദാതാക്കളുമായും മറ്റ് Facebook കമ്പനികളുമായും ഞങ്ങൾ സഹകരിച്ച് പ്രവർത്തിക്കുന്നു. ഉദാഹരണത്തിന്, ഞങ്ങളുടെ ആപ്പുകൾ ഡെലിവറി ചെയ്യുന്നതിനും ഞങ്ങളുടെ സാങ്കേതികവും ഭൗതികവുമായ അടിസ്ഥാന സൗകര്യങ്ങളും ഡെലിവറിയും മറ്റ് സംവിധാനങ്ങളും നൽകുന്നതിനും; എഞ്ചിനീയറിംഗ് പിന്തുണയും സൈബർ സുരക്ഷാ പിന്തുണയും പ്രവർത്തന പിന്തുണയും നൽകുന്നതിനും; ലൊക്കേഷന്റെയും മാപ്പിന്റെയും സ്ഥലങ്ങളുടെയും വിവരങ്ങൾ നൽകുന്നതിനും; പേയ്‌മെന്റുകൾ പ്രോസസ്സ് ചെയ്യുന്നതിനും; ആളുകൾ ഞങ്ങളുടെ സേവനങ്ങൾ എങ്ങനെ ഉപയോഗിക്കുന്നുവെന്ന് മനസ്സിലാക്കാൻ ഞങ്ങളെ സഹായിക്കുന്നതിനും; ഞങ്ങളുടെ സേവനങ്ങൾ മാർക്കറ്റ് ചെയ്യുന്നതിനും; ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിച്ച് ബിസിനസ് സ്ഥാപനങ്ങളുമായി കണക്‌റ്റ് ചെയ്യാൻ നിങ്ങളെ സഹായിക്കുന്നതിനും; ഞങ്ങൾക്കായി സർവേകളും ഗവേഷണങ്ങളും നടത്തുന്നതിനും; സുരക്ഷയും സുരക്ഷിതത്വവും സമഗ്രതയും ഉറപ്പാക്കുന്നതിനും; ഉപഭോക്തൃ സേവനത്തെ സഹായിക്കുന്നതിനും ഞങ്ങൾ അവരുമായി സഹകരിച്ച് പ്രവർത്തിക്കുന്നു. ചില സാഹചര്യങ്ങളിൽ, ഈ കമ്പനികൾ നിങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ഞങ്ങൾക്ക് നൽകിയേക്കാം; ഉദാഹരണത്തിന്, സേവന പ്രശ്‌നങ്ങൾ നിർണ്ണയിക്കാനും പരിഹരിക്കാനും ഞങ്ങളെ സഹായിക്കുന്നതിന് ആപ്പ് സ്റ്റോറുകൾ ഞങ്ങൾക്ക് റിപ്പോർട്ടുകൾ നൽകിയേക്കാം.
താഴെ നൽകിയിരിക്കുന്ന "മറ്റ് Facebook കമ്പനികളുമായി ഞങ്ങൾ സഹകരിച്ച് പ്രവർത്തിക്കുന്ന രീതി" എന്ന വിഭാഗം, WhatsApp എങ്ങനെയാണ് വിവരങ്ങൾ ശേഖരിക്കുകയും മറ്റ് Facebook കമ്പനികളുമായി അവ പങ്കിടുകയും ചെയ്യുന്നത് എന്നതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നൽകുന്നു. Facebook കമ്പനികളുമായി ഞങ്ങൾ എങ്ങനെയാണ് സഹകരിച്ച് പ്രവർത്തിക്കുന്നതെന്ന് ഞങ്ങളുടെ സഹായകേന്ദ്രത്തിൽ നിങ്ങൾക്ക് കൂടുതലറിയാവുന്നതാണ്. - മൂന്നാം കക്ഷി സേവനങ്ങൾ. മൂന്നാം കക്ഷി സേവനങ്ങൾക്കും Facebook കമ്പനി ഉൽപ്പന്നങ്ങൾക്കും ഒപ്പം ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കാൻ നിങ്ങളെ ഞങ്ങൾ അനുവദിക്കുന്നു. നിങ്ങൾ അത്തരം മൂന്നാം കക്ഷി സേവനങ്ങൾക്കോ Facebook കമ്പനി ഉൽപ്പന്നങ്ങൾക്കോ ഒപ്പം ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുന്നുവെങ്കിൽ, നിങ്ങളെ കുറിച്ചുള്ള വിവരങ്ങൾ അവരിൽ നിന്ന് ഞങ്ങൾക്ക് ലഭിച്ചേക്കാം; ഉദാഹരണത്തിന്, ഞങ്ങളുടെ സേവനങ്ങളിലെ നിങ്ങളുടെ WhatsApp കോണ്ടാക്റ്റുകളുമായോ ഗ്രൂപ്പുകളുമായോ ബ്രോഡ്‌കാസ്റ്റ് ലിസ്റ്റുകളുമായോ ഒരു വാർത്താ ലേഖനം പങ്കിടാൻ നിങ്ങൾ ഒരു വാർത്താ സേവനത്തിലെ WhatsApp പങ്കിടൽ ബട്ടൺ ഉപയോഗിക്കുന്നുവെങ്കിലോ ഒരു മൊബൈൽ കാരിയർ വഴിയോ ഉപകരണ ദാതാവ് നൽകുന്ന ഞങ്ങളുടെ സേവനങ്ങളുടെ പ്രമോഷൻ വഴിയോ ഞങ്ങളുടെ സേവനങ്ങൾ ആക്സസ് ചെയ്യാൻ നിങ്ങൾ തിരഞ്ഞെടുക്കുന്നുവെങ്കിലോ നിങ്ങൾക്ക് മേൽപ്പറഞ്ഞ വിവരങ്ങൾ ലഭിച്ചേക്കാം. നിങ്ങൾ മൂന്നാം കക്ഷി സേവനങ്ങളോ Facebook കമ്പനി ഉൽപ്പന്നങ്ങളോ ഉപയോഗിക്കുമ്പോൾ, അവയുടെ സ്വന്തം നിബന്ധനകളും സ്വകാര്യതാ നയങ്ങളും ആയിരിക്കും അത്തരം സേവനങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും നിങ്ങളുടെ ഉപയോഗത്തെ നിയന്ത്രിക്കുക എന്ന കാര്യം ശ്രദ്ധിക്കുക.
തിരികെ മുകളിലേക്ക്
ഞങ്ങൾ വിവരങ്ങൾ ഉപയോഗിക്കുന്ന രീതി
ഞങ്ങളുടെ സേവനങ്ങൾ പ്രവർത്തിപ്പിക്കുന്നതിനും അവ നൽകുന്നതിനും മെച്ചപ്പെടുത്തുന്നതിനും മനസ്സിലാക്കുന്നതിനും ഇഷ്ടാനുസൃതമാക്കുന്നതിനും പിന്തുണയ്ക്കുന്നതിനും വിപണനം ചെയ്യുന്നതിനും ഞങ്ങളുടെ പക്കലുള്ള വിവരങ്ങൾ (നിങ്ങൾ നടത്തുന്ന തിരഞ്ഞെടുപ്പുകൾക്കും ബാധകമായ നിയമത്തിനും വിധേയമായി) ഞങ്ങൾ ഉപയോഗിക്കുന്നു. അതെങ്ങിനെയെന്ന് നമുക്ക് നോക്കാം:
- ഞങ്ങളുടെ സേവനങ്ങൾ. ഉപഭോക്തൃ പിന്തുണ നൽകുന്നതിനും വാങ്ങലുകളോ ഇടപാടുകളോ പൂർത്തിയാക്കുന്നതിനും; ഞങ്ങളുടെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സേവനങ്ങൾ ഇഷ്ടാനുസൃതമാക്കുന്നതിനും ഉൾപ്പെടെ, ഞങ്ങളുടെ സേവനങ്ങൾ പ്രവർത്തിപ്പിക്കാനും അവ നൽകാനും ഞങ്ങളുടെ പക്കലുള്ള വിവരങ്ങൾ ഞങ്ങൾ ഉപയോഗിക്കുന്നു. ആളുകൾ എങ്ങനെയാണ് ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുന്നതെന്ന് മനസ്സിലാവുന്നതിനും; ഞങ്ങളുടെ സേവനങ്ങൾ വിലയിരുത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനും; പുതിയ സേവനങ്ങളും ഫീച്ചറുകളും ഗവേഷണം ചെയ്ത് വികസിപ്പിച്ചെടുത്ത് ടെസ്റ്റ് ചെയ്യുന്നതിനും; പ്രശ്നപരിഹാര പ്രവർത്തനങ്ങൾ നടത്തുന്നതിനും ഞങ്ങൾ വിവരങ്ങൾ ഉപയോഗിക്കുന്നു. നിങ്ങൾ ഞങ്ങളെ ബന്ധപ്പെടുമ്പോൾ പ്രതികരിക്കുന്നതിനും നിങ്ങളുടെ വിവരങ്ങൾ ഞങ്ങൾ ഉപയോഗിക്കും.
- സുരക്ഷയും സുരക്ഷിതത്വവും സമഗ്രതയും. ഭദ്രത, സുരക്ഷ, സമഗ്രത എന്നിവ ഞങ്ങളുടെ സേവനങ്ങളുടെ അവിഭാജ്യ ഘടകമാണ്. അക്കൗണ്ടുകളും പ്രവൃത്തികളും പരിശോധിച്ചുറപ്പിക്കുന്നതിനും; അപായകരമായ പെരുമാറ്റത്തെ ചെറുക്കുന്നതിനും മോശം അനുഭവങ്ങളിൽ നിന്നും സ്പാമിൽ നിന്നും ഉപയോക്താക്കളെ പരിരക്ഷിക്കുന്നതിനും; സംശയാസ്പദമായ പ്രവൃത്തിയോ ഞങ്ങളുടെ നിബന്ധനകളുടെയും നയങ്ങളുടെയും ലംഘനങ്ങളോ അന്വേഷിക്കുക വഴി ഞങ്ങളുടെ സേവനങ്ങളിലും അവയ്ക്ക് പുറത്തും ഭദ്രതയും സുരക്ഷയും സമഗ്രതയും പ്രോത്സാഹിപ്പിക്കുന്നതിനും ഞങ്ങളുടെ സേവനങ്ങൾ നിയമപരമായാണ് ഉപയോഗിക്കപ്പെടുന്നതെന്ന് ഉറപ്പാക്കുന്നതിനും ഞങ്ങളുടെ പക്കലുള്ള വിവരങ്ങൾ ഉപയോഗിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയിട്ടുള്ള “ നിയമവും ഞങ്ങളുടെ അവകാശങ്ങളും പരിരക്ഷണവും” എന്ന വിഭാഗം കാണുക.
- ഞങ്ങളുടെ സേവനങ്ങളെയും Facebook കമ്പനികളെയും കുറിച്ചുള്ള ആശയവിനിമയങ്ങൾ. ഞങ്ങളുടെ സേവനങ്ങളെ കുറിച്ച് നിങ്ങളുമായി ആശയവിനിമയം നടത്തുന്നതിനും ഞങ്ങളുടെ നിബന്ധനകളെയും നയങ്ങളെയും മറ്റ് പ്രധാന അപ്‌ഡേറ്റുകളെയും കുറിച്ച് നിങ്ങളെ അറിയിക്കുന്നതിനും ഞങ്ങൾ വിവരങ്ങൾ ഉപയോഗിക്കുന്നു. ഞങ്ങളുടെ സേവനങ്ങളും Facebook കമ്പനികളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് ഞങ്ങൾ മാർക്കറ്റിംഗ് വിവരങ്ങൾ നൽകിയേക്കാം. കൂടുതൽ വിവരങ്ങൾക്ക് “നിങ്ങളുടെ അവകാശങ്ങൾ വിനിയോഗിക്കുന്ന രീതി” എന്ന വിഭാഗം കാണുക.
- മൂന്നാം കക്ഷി ബാനർ പരസ്യങ്ങളില്ല. ഞങ്ങൾ ഇപ്പോഴും ഞങ്ങളുടെ സേവനങ്ങളിൽ മൂന്നാം കക്ഷി ബാനർ പരസ്യങ്ങൾ അനുവദിക്കുന്നില്ല. അത്തരമൊരു സംവിധാനം അവതരിപ്പിക്കാൻ ഞങ്ങൾക്ക് ഉദ്ദേശ്യമില്ല, എന്നാൽ ഞങ്ങൾ എപ്പോഴെങ്കിലും അങ്ങനെ ചെയ്യുകയാണെങ്കിൽ, ഞങ്ങൾ ഈ സ്വകാര്യതാ നയം അപ്‌ഡേറ്റ് ചെയ്യും.
- ബിസിനസ് ഇന്റരാക്ഷനുകൾ. ഉൽപ്പന്നങ്ങളും സേവനങ്ങളും ബ്രൗസ് ചെയ്യാനും ഓർഡറുകൾ നൽകാനും കഴിയുന്ന, WhatsApp-ലെ ബിസിനസ് സ്ഥാപനങ്ങൾക്കായുള്ള കാറ്റലോഗുകൾ പോലുള്ള, ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിച്ച് പരസ്പരം ആശയവിനിമയം നടത്താനും ഇന്റരാക്‌റ്റ് ചെയ്യാനും, നിങ്ങളെയും ബിസിനസ് സ്ഥാപനങ്ങൾ പോലുള്ള മൂന്നാം കക്ഷികളെയും ഞങ്ങൾ അനുവദിക്കുന്നു. ബിസിനസ് സ്ഥാപനങ്ങൾ നിങ്ങൾക്ക് ഇടപാടും അപ്പോയിന്റ്മെന്റും ഷിപ്പിംഗും ആയി ബന്ധപ്പെട്ട അറിയിപ്പുകളും; ഉൽപ്പന്ന, സേവന അപ്‌ഡേറ്റുകളും; മാർക്കറ്റിംഗ് വിവരങ്ങളും അയച്ചേക്കാം. ഉദാഹരണത്തിന്, വരാനിരിക്കുന്ന യാത്രയ്ക്കായുള്ള ഫ്ലൈറ്റ് സ്റ്റാറ്റസ് വിവരങ്ങളോ നിങ്ങൾ വാങ്ങിയ എന്തിന്റെയെങ്കിലും രസീതോ എപ്പോൾ ഡെലിവറി നടക്കുമെന്നതിന്റെ അറിയിപ്പോ നിങ്ങൾക്ക് ലഭിച്ചേക്കാം. ഒരു ബിസിനസ് സ്ഥാപനത്തിൽ നിന്ന് നിങ്ങൾക്ക് ലഭിക്കുന്ന മെസേജുകളിൽ നിങ്ങൾക്ക് താൽപ്പര്യമുള്ള എന്തിനെങ്കിലും ആയുള്ള ഓഫർ ഉൾപ്പെട്ടേക്കാം. നിങ്ങൾക്കൊരു സ്പാമി അനുഭവം ഉണ്ടാവാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല; നിങ്ങളുടെ എല്ലാ മെസേജുകളുടെ കാര്യത്തിലും എന്ന പോലെ, നിങ്ങൾക്ക് ഈ ആശയവിനിമയങ്ങൾ മാനേജ് ചെയ്യാവുന്നതാണ്, നിങ്ങൾ നടത്തുന്ന തിരഞ്ഞെടുപ്പുകളെ ഞങ്ങൾ മാനിക്കുകയും ചെയ്യും.
- മെസേജിംഗ് മെറ്റാഡാറ്റ. മെസേജിംഗ് മെറ്റാഡാറ്റയിൽ നിങ്ങളുടെ മെസേജുകളോ കോളുകളോ കൈമാറുന്നതിനായി ഞങ്ങൾ പ്രോസസ്സ് ചെയ്യുന്ന വിവരങ്ങൾ അടങ്ങിയിരിക്കുന്നു, അതിൽ നിങ്ങളുടെ ഉപയോക്തൃ ഐഡിയും നിങ്ങൾ ഒരു മെസേജ് അയയ്ക്കുന്ന സമയവും പോലുള്ള വിവരങ്ങൾ ഉൾപ്പെടുന്നു. ആശയവിനിമയം ട്രാൻസ്‌മിറ്റ് ചെയ്യുന്നതിനും ഞങ്ങളുടെ സേവനങ്ങൾ പ്രവർത്തിപ്പിക്കുന്നതിനും (പൊതുവായ ട്രാഫിക് മാനേജ്മെന്റും പരാജയങ്ങൾ തടയലും കണ്ടെത്തലും അന്വേഷിക്കലും പരിഹരിക്കലും ഉൾപ്പെടെ) ഞങ്ങളുടെ സേവനങ്ങളുടെ സുരക്ഷയും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനും (ഇതിൽ അവയുടെ ലഭ്യതയും ആധികാരികതയും സമഗ്രതയും രഹസ്യാത്മകതയും, പ്രത്യേകിച്ചും സുരക്ഷാ സംഭവങ്ങൾ, സ്‌പാം, അപകടസാധ്യതകൾ, മാൽവെയർ, സേവനങ്ങളിലേക്കുള്ള അനധികൃത ഉപയോഗം അല്ലെങ്കിൽ ആക്സസ് എന്നിവയുടെ തടയലും കണ്ടെത്തലും അന്വേഷണവും പരിഹരിക്കലും ഉൾപ്പെടുന്നു) ബില്ലിംഗ് നടത്തുന്നതിനും (ബാധകമാകുന്നിടത്ത്) ബാധകമായ നിയമത്തിന് കീഴിലുള്ള നിയമപരമായ ബാധ്യതകൾ പാലിക്കുന്നതിനും മെസേജിംഗ് മെറ്റാഡാറ്റ ഉപയോഗിക്കുന്നു.
തിരികെ മുകളിലേക്ക്
നിങ്ങളും ഞങ്ങളും പങ്കിടുന്ന വിവരങ്ങൾ
നിങ്ങൾ സേവനങ്ങൾ ഉപയോഗിക്കുകയും അവയിലൂടെ ആശയവിനിമയം നടത്തുകയും ചെയ്യുന്ന മുറയ്ക്ക്, നിങ്ങൾ വിവരങ്ങൾ പങ്കിടുന്നു, ഞങ്ങളുടെ സേവനങ്ങൾ പ്രവർത്തിപ്പിക്കാനും അവ നൽകാനും മെച്ചപ്പെടുത്താനും മനസ്സിലാക്കാനും ഇഷ്‌ടാനുസൃതമാക്കാനും പിന്തുണയ്‌ക്കാനും വിപണനം ചെയ്യാനും ഞങ്ങളെ സഹായിക്കുന്നതിന് നിങ്ങളുടെ വിവരങ്ങൾ ഞങ്ങൾ പങ്കിടുന്നു.
- ആശയവിനിമയം നടത്താൻ നിങ്ങൾ തിരഞ്ഞെടുത്തിട്ടുള്ളവർക്ക് നിങ്ങളുടെ വിവരങ്ങൾ അയയ്ക്കുക. നിങ്ങൾ സേവനങ്ങൾ ഉപയോഗിക്കുകയും അവയിലൂടെ ആശയവിനിമയം നടത്തുകയും ചെയ്യുന്ന മുറയ്ക്ക്, നിങ്ങളുടെ വിവരങ്ങൾ (മെസേജുകൾ ഉൾപ്പെടെ) പങ്കിടുന്നു.
- നിങ്ങളുടെ അക്കൗണ്ടുമായി ബന്ധപ്പെടുത്തിയിട്ടുള്ള വിവരങ്ങൾ. ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുന്ന ആർക്കും നിങ്ങളുടെ ഫോൺ നമ്പർ, പ്രൊഫൈൽ പേര്, ഫോട്ടോ, "ആമുഖ" വിവരങ്ങൾ, അവസാനം കണ്ട വിവരങ്ങൾ, മെസേജ് രസീതുകൾ എന്നിവ ലഭ്യമാണ്, എന്നിരുന്നാലും നിങ്ങൾ ആശയവിനിമയം നടത്തുന്ന ബിസിനസ് സ്ഥാപനങ്ങൾ ഉൾപ്പെടെ, മറ്റ് ഉപയോക്താക്കൾക്ക് ലഭ്യമാകുന്ന ചില വിവരങ്ങൾ മാനേജ് ചെയ്യുന്നതിന് നിങ്ങളുടെ സേവന ക്രമീകരണം കോൺഫിഗർ ചെയ്യാൻ നിങ്ങൾക്ക് കഴിയും.
- നിങ്ങളുടെ കോണ്ടാക്റ്റുകളും മറ്റുള്ളവരും. നിങ്ങൾ ആശയവിനിമയം നടത്തുന്ന ബിസിനസ് സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള ഉപയോക്താക്കൾക്ക് നിങ്ങളുടെ വിവരങ്ങൾ (നിങ്ങളുടെ ഫോൺ നമ്പർ അല്ലെങ്കിൽ മെസേജുകൾ ഉൾപ്പെടെ) സംഭരിക്കാനോ ഞങ്ങളുടെ സേവനങ്ങളിലും പുറത്തും മറ്റുള്ളവരുമായി പങ്കിടാനോ കഴിയും. ഞങ്ങളുടെ സേവനങ്ങളിൽ നിങ്ങൾ ആരുമായാണ് ആശയവിനിമയം നടത്തുന്നുവെന്നതും നിങ്ങൾ പങ്കിടുന്ന ചില വിവരങ്ങളും മാനേജ് ചെയ്യുന്നതിന് നിങ്ങളുടെ സേവന ക്രമീകരണവും ഞങ്ങളുടെ സേവനങ്ങളിലെ "ബ്ലോക്ക് ചെയ്യുക" ഫീച്ചറും നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്.
- WhatsApp-ലെ ബിസിനസ് സ്ഥാപനങ്ങൾ. ഞങ്ങളുടെ സേവനങ്ങളുടെ ഉപയോഗം സംബന്ധിച്ച കണക്കുകൾ നൽകുന്നത് പോലുള്ള നിർദ്ദിഷ്ട സേവനങ്ങളും ഫീച്ചറുകളും ഞങ്ങൾ ബിസിനസ് സ്ഥാപനങ്ങൾക്ക് നൽകുന്നു.
- മൂന്നാം കക്ഷി സേവന ദാതാക്കൾ. ഞങ്ങളുടെ സേവനങ്ങൾ പ്രവർത്തിപ്പിക്കാനും അവ നൽകാനും മെച്ചപ്പെടുത്താനും മനസ്സിലാക്കാനും ഇഷ്‌ടാനുസൃതമാക്കാനും പിന്തുണയ്‌ക്കാനും വിപണനം ചെയ്യാനും ഞങ്ങളെ സഹായിക്കുന്നതിന് മൂന്നാം കക്ഷി സേവന ദാതാക്കളുമായും മറ്റ് Facebook കമ്പനികളുമായും ഞങ്ങൾ സഹകരിച്ച് പ്രവർത്തിക്കുന്നു. സാങ്കേതിക അടിസ്ഥാനസൗകര്യങ്ങളും ഡെലിവറിയും മറ്റ് സംവിധാനങ്ങളും നൽകുന്നതും; ഞങ്ങളുടെ സേവനങ്ങൾ മാർക്കറ്റ് ചെയ്യുന്നതും; ഞങ്ങൾക്കായി സർവേകളും ഗവേഷണങ്ങളും നടത്തുന്നതും; ഉപയോക്താക്കളുടെയും മറ്റുള്ളവരുടെയും സുരക്ഷയും സുരക്ഷിതത്വവും സമഗ്രതയും പരിരക്ഷിക്കുന്നതും; ഉപഭോക്തൃ സേവനത്തെ സഹായിക്കുന്നതും പോലെ, ഞങ്ങളുടെ സേവനങ്ങളെ പിന്തുണയ്ക്കുന്നതിന് ഞങ്ങൾ ഈ കമ്പനികളുമായി സഹകരിച്ച് പ്രവർത്തിക്കുന്നു; ഈ നിലയിൽ, ഞങ്ങൾ മൂന്നാം കക്ഷി സേവന ദാതാക്കളുമായും മറ്റ് Facebook കമ്പനികളുമായും വിവരങ്ങൾ പങ്കിടുമ്പോൾ, ഞങ്ങളുടെ നിർദ്ദേശങ്ങൾക്കും നിബന്ധനകൾക്കും അനുസൃതമായി ഞങ്ങളുടെ താൽപ്പര്യാർത്ഥം നിങ്ങളുടെ വിവരങ്ങൾ ഉപയോഗിക്കാൻ ഞങ്ങൾ അവരോട് നിഷ്ക്കർഷിക്കുന്നു. ഞങ്ങളുടെ സേവനങ്ങൾ പ്രവർത്തിപ്പിക്കാനും അവ നൽകാനും Facebook കമ്പനികൾ ഞങ്ങളെ എങ്ങനെ സഹായിക്കുന്നു എന്നതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, താഴെ നൽകിയിരിക്കുന്ന “മറ്റ് Facebook കമ്പനികളുമായി ഞങ്ങൾ എങ്ങനെ സഹകരിച്ച് പ്രവർത്തിക്കുന്നു” കാണുക. Facebook കമ്പനികളുമായി ഞങ്ങൾ എങ്ങനെയാണ് സഹകരിച്ച് പ്രവർത്തിക്കുന്നതെന്ന് ഞങ്ങളുടെ സഹായകേന്ദ്രത്തിലും നിങ്ങൾക്ക് കൂടുതലറിയാവുന്നതാണ്.
- മൂന്നാം കക്ഷി സേവനങ്ങൾ. നിങ്ങളോ മറ്റുള്ളവരോ ഞങ്ങളുടെ സേവനങ്ങളുമായി സംയോജിപ്പിച്ചിരിക്കുന്ന മൂന്നാം കക്ഷി സേവനങ്ങൾ, അല്ലെങ്കിൽ മറ്റുള്ളവ Facebook കമ്പനി ഉൽപ്പന്നങ്ങൾ ഉപയോഗിക്കുമ്പോൾ, ആ മൂന്നാം കക്ഷി സേവനങ്ങൾക്ക്, നിങ്ങളും മറ്റുള്ളവരും അവരുമായി പങ്കിടുന്ന വിവരങ്ങൾ ലഭിച്ചേക്കാം. ഉദാഹരണത്തിന്, ഞങ്ങളുടെ സേവനങ്ങളുമായി സംയോജിപ്പിച്ച ഒരു ഡാറ്റ ബാക്കപ്പ് സേവനം (iCloud അല്ലെങ്കിൽ Google Drive പോലുള്ളവ) നിങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ, നിങ്ങളുടെ WhatsApp സന്ദേശങ്ങൾ പോലുള്ള, അവരുമായി പങ്കിടുന്ന വിവരങ്ങൾ അവർക്ക് ലഭിക്കുന്നതാണ്. ഒരു മൂന്നാം കക്ഷി സേവനവുമായോ ഞങ്ങളുടെ സേവനങ്ങളിലൂടെ ലിങ്ക് ചെയ്‌തിരിക്കുന്ന മറ്റൊരു Facebook കമ്പനി ഉൽപ്പന്നവുമായോ നിങ്ങൾ സംവദിക്കുകയാണെങ്കിൽ, അതായത്, ഒരു മൂന്നാം കക്ഷി പ്ലാറ്റ്‌ഫോമിൽ നിന്ന് ഉള്ളടക്കം പ്ലേ ചെയ്യാൻ നിങ്ങൾ ആപ്ലിക്കേഷനിലെ പ്ലെയർ ഉപയോഗിക്കുമ്പോൾ, നിങ്ങളുടെ IP വിലാസം, നിങ്ങൾ ഒരു WhatsApp ഉപഭോക്താ വാണ് തുടങ്ങിയവ പോലുള്ള വസ്തുതകൾ, അത്തരം മൂന്നാം കക്ഷിക്ക് അല്ലെങ്കിൽ Facebook കമ്പനി ഉൽപ്പന്നത്തിന് നൽകിയേക്കാം. നിങ്ങൾ മൂന്നാം കക്ഷി സേവനങ്ങളോ മറ്റ് Facebook കമ്പനി ഉൽപ്പന്നങ്ങളോ ഉപയോഗിക്കുമ്പോൾ, അവരുടെ സ്വന്തം നിബന്ധനകളും സ്വകാര്യതാ നയങ്ങളും ആ സേവനങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും ഉപയോഗത്തെ നിയന്ത്രിക്കുന്നതായിരിക്കും എന്ന് മനസിലാക്കുക.
തിരികെ മുകളിലേക്ക്
മറ്റ് Facebook കമ്പനികളുമായി ഞങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നു
Facebook കമ്പനികളുടെ ഭാഗമായി, Facebook കമ്പനി ഉൽപ്പന്നങ്ങളിൽ , ഭദ്രത, സുരക്ഷ, സമഗ്രത എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് WhatsApp മറ്റ് Facebook കമ്പനികളിൽ നിന്ന് വിവരങ്ങൾ സ്വീകരിക്കുകയും പങ്കിടുകയും ചെയ്യുന്നു, ഉദാഹരണത്തിന്, സ്‌പാം, ഭീഷണികൾ, അധിക്ഷേപം, അതിക്രമം എന്നിവ തടയുന്നതിനായി.
ഞങ്ങളുടെ സേവനങ്ങൾ പ്രവർത്തിപ്പിക്കാനും നൽകാനും മെച്ചപ്പെടുത്താനും മനസിലാക്കാനും ഇഷ്‌ടാനുസൃതമാക്കാനും പിന്തുണയ്‌ക്കാനും വിപണനം ചെയ്യാനും ഞങ്ങളെ സഹായിക്കുന്നതിന് ഞങ്ങളുടെ താൽപ്പര്യാർത്ഥം പ്രവർത്തിക്കുന്ന മറ്റ് Facebook കമ്പനികളുമായി WhatsApp സഹകരിച്ച് പ്രവർത്തിക്കുകയും വിവരങ്ങൾ പങ്കിടുകയും ചെയ്യുന്നു. അടിസ്ഥാന സൗകര്യങ്ങൾ, സാങ്കേതികവിദ്യ, സംവിധാനങ്ങൾ എന്നിവ ലഭ്യമാക്കുന്നത് ഇതിൽ ഉൾപ്പെടുന്നു, ഉദാഹരണത്തിന്, നിങ്ങൾക്ക് ലോകമെമ്പാടും വേഗതയേറിയതും വിശ്വസനീയവുമായ മെസേജിങ്ങും കോളിങ്ങും നൽകുന്നതിന്; അടിസ്ഥാന സൗകര്യങ്ങളും ഡെലിവറി സംവിധാനങ്ങളും മെച്ചപ്പെടുത്തുന്നതിന്; ഞങ്ങളുടെ സേവനങ്ങൾ എങ്ങനെ ഉപയോഗിക്കുന്നുവെന്ന് മനസിലാക്കുന്നതിന്; കൂടാതെ, ബിസിനസ്സുകളുമായി കണക്റ്റുചെയ്യാനും സംവിധാനങ്ങൾ സുരക്ഷിതമാക്കാനുമുള്ള ഒരു മാർഗം നൽകാൻ ഞങ്ങളെ സഹായിക്കുന്നതിനും. Facebook കമ്പനികളിൽ നിന്ന് ഞങ്ങൾക്ക് സേവനങ്ങൾ ലഭിക്കുമ്പോൾ, അവരുമായി ഞങ്ങൾ പങ്കിടുന്ന വിവരങ്ങൾ WhatsApp-നുവേണ്ടിയും ഞങ്ങളുടെ നിർദ്ദേശങ്ങൾക്കനുസൃതമായും ഉപയോഗിക്കുന്നു. ഈ അടിസ്ഥാനത്തിൽ WhatsApp പങ്കിടുന്ന വിവരങ്ങളെല്ലാം Facebook കമ്പനികളുടെ സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ കഴിയില്ല.
Facebook കമ്പനികളുമായി WhatsApp എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഞങ്ങളുടെ ഹെല്പ് സെന്ററിൽ ഞങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.
തിരികെ മുകളിലേക്ക്
ഡാറ്റ പ്രോസസ്സുചെയ്യുന്നതിനുള്ള ഞങ്ങളുടെ നിയമ അടിസ്ഥാനം
ബാധകമായ വിവര സംരക്ഷണ നിയമ പ്രകാരം, കമ്പനികൾ വിവരങ്ങളുടെ നടപടിക്രമങ്ങൾ ചെയ്യേണ്ടത് നിയമാടിസ്ഥാനത്തിൽ ആയിരിക്കണം. ഈ സ്വകാര്യ നയത്തിൽ വിവരിച്ചിരിക്കുന്നത് പ്രകാരം, നിങ്ങളുടെ ഡാറ്റ വിവിധ ആവശ്യങ്ങൾക്കായി പ്രോസസ്സ് ചെയ്യുന്നതിന് ഞങ്ങൾ വ്യത്യസ്ത നിയമാടിസ്ഥാനങ്ങളെ ആശ്രയിക്കുന്നു. ചുവടെ വിശദീകരിച്ചിരിക്കുന്നതുപോലെ, സാഹചര്യങ്ങളെ ആശ്രയിച്ച്, ഒരേ ആവശ്യത്തിനായി നിങ്ങളുടെ ഡാറ്റ പ്രോസസ്സ് ചെയ്യുമ്പോൾ ഞങ്ങൾ വ്യത്യസ്തമായ നിയമാടിസ്ഥാനങ്ങളെ ആശ്രയിച്ചേക്കാം. ചുവടെയുള്ള ഓരോ നിയമപരമായ അടിസ്ഥാനത്തിനും, ഞങ്ങളുടെ പ്രോസസ്സിംഗിന്റെ ഉദ്ദേശ്യങ്ങളും (ഞങ്ങൾ നിങ്ങളുടെ വിവരങ്ങൾ പ്രോസസ്സ് ചെയ്യുന്നത് എന്തിനാണ്) ഞങ്ങളുടെ പ്രോസസ്സിംഗ് പ്രവർത്തനങ്ങളും (നിങ്ങളുടെ ഡാറ്റ ഞങ്ങൾ എങ്ങനെ പ്രോസസ്സ് ചെയ്യുന്നു, ഉദാഹരണത്തിന്, ഞങ്ങൾ നിങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നത് നിങ്ങളുടെ അക്കൗണ്ട് സൃഷ്ടിക്കാൻ ഉപയോഗിക്കുന്നു) വിവരിക്കുന്നു. ഓരോ ആവശ്യത്തിനും ഞങ്ങൾ പ്രോസസ്സ് ചെയ്യുന്ന നിങ്ങളുടെ ഡാറ്റയുടെ വിഭാഗങ്ങളും ഞങ്ങൾ ലിസ്റ്റ് ചെയ്യുന്നു.
ഞങ്ങൾ ഉപയോഗിക്കുന്ന നിയമപരമായ അടിസ്ഥാനത്തെ ആശ്രയിച്ച് നിങ്ങൾക്ക് നിശ്ചിത അവകാശങ്ങൾ നൽകിയിട്ടുണ്ട്, അവ ചുവടെ വിശദീകരിച്ചിരിക്കുന്നു. ഏതൊക്കെ നിയമപരമായ അടിസ്ഥാനം ബാധകമാണെങ്കിലും, നിങ്ങളുടെ ഡാറ്റയിലേക്കുള്ള പ്രവേശനം, തിരുത്തൽ, മായ്ക്കൽ എന്നിവ അഭ്യർത്ഥിക്കാൻ നിങ്ങൾക്ക് എല്ലായ്‌പ്പോഴും അവകാശമുണ്ടെന്ന് നിങ്ങൾ അറിഞ്ഞിരിക്കണം. നിങ്ങളുടെ അവകാശങ്ങൾ വിനിയോഗിക്കുന്നതിന്, ചുവടെയുള്ള " നിങ്ങളുടെ അവകാശങ്ങൾ എങ്ങനെ വിനിയോഗിക്കുന്നു " വിഭാഗം കാണുക.
" ഞങ്ങൾ ശേഖരിക്കുന്ന വിവരങ്ങൾ " എന്ന വിഭാഗത്തിൽ വിശദീകരിച്ചിരിക്കുന്ന വിവരങ്ങൾ, ഞങ്ങൾ ശേഖരിക്കുകയും ഉപയോഗിക്കുകയും പങ്കിടുകയും ചെയ്യുന്നു:
- ഞങ്ങളുടെ നിബന്ധനകളിലെ "ഞങ്ങളുടെ സേവനങ്ങൾ" വിഭാഗത്തിൽ വിവരിച്ചിരിക്കുന്ന മെസേജിംഗ്, ആശയവിനിമയ സേവനങ്ങൾ എന്നിവ പ്രവർത്തിപ്പിക്കാനും നൽകാനും ഇത് ആവശ്യമാണ്. ഇവിടെ നിന്നും കൂടുതലറിയുക;
- ബാധകമായ ഇടങ്ങളിൽ (സമ്മതം നിയമപരമായി ആവശ്യമുള്ളിടത്ത് ഉൾപ്പെടെ), നിങ്ങൾ സമ്മതം നൽകിയിട്ടുണ്ടെങ്കിൽ, ഏത് സമയത്തും നിങ്ങൾക്ക് അത് പിൻവലിക്കാൻ കഴിയും. ഇവിടെ നിന്നും കൂടുതലറിയുക;
- നിയമ നിർവ്വഹണത്തിൽ നിന്നുള്ള നിയമപരമായ അഭ്യർത്ഥനയോട് ഞങ്ങൾക്ക് പ്രതികരിക്കേണ്ടിവരുമ്പോൾ, നിയമപരമായ ബാധ്യതകൾ പാലിക്കേണ്ടത് ആവശ്യമാണ്. ഇവിടെ നിന്നും കൂടുതലറിയുക;
- നിങ്ങളുടെയോ അല്ലെങ്കിൽ മറ്റൊരാളുടെയോ ജീവന് ഭീഷണി നേരിടേണ്ടി വരുന്ന അടിയന്തിര സാഹചര്യങ്ങളിൽ, നിങ്ങളുടെ അല്ലെങ്കിൽ മറ്റേയാളുടെ നിർണായക താല്പര്യങ്ങൾ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ഇവിടെ നിന്നും കൂടുതലറിയുക;
- നിങ്ങളുടെ താൽപ്പര്യങ്ങൾ അല്ലെങ്കിൽ മൗലികാവകാശങ്ങൾ, പരിരക്ഷണം ആവശ്യമുള്ള സ്വാതന്ത്ര്യങ്ങൾ എന്നിവയാൽ അടിച്ചമർത്തപ്പെടാത്തിടത്തോളം , ഞങ്ങളുടെ ഉപയോക്താക്കൾക്കും പങ്കാളികൾക്കും ഒരു നൂതനവും പ്രസക്തവും സുരക്ഷിതവും ലാഭകരവുമായ സേവനം നൽകുന്നതിനുള്ള ഞങ്ങളുടെ താൽപ്പര്യങ്ങൾ ഉൾപ്പെടെ ഞങ്ങളുടെ (അല്ലെങ്കിൽ മറ്റുള്ളവരുടെ) നിയമാനുസൃത താൽപ്പര്യങ്ങൾക്ക് ആവശ്യമായ വ്യക്തിപരമായ വിവരങ്ങൾ; ഉദാഹരണത്തിന്, ഞങ്ങളുടെ സേവനങ്ങൾ ദോഷകരമോ നിയമവിരുദ്ധമോ ആയ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നത് തടയുന്നതിന്. ഇവിടെ നിന്നും കൂടുതലറിയുക;
- പൊതുതാൽപ്പര്യം സംരക്ഷിക്കാൻ ആവശ്യമായതിനാൽ; ഒപ്പം ഇവിടെ നിന്നും കൂടുതലറിയുക;
നിങ്ങളുടെ ഡാറ്റയും അങ്ങനെ ചെയ്യുന്നതിനുള്ള നിയമപരമായ അടിസ്ഥാനങ്ങളും ഞങ്ങൾ പ്രോസസ്സ് ചെയ്യുന്ന വഴികളെയും ഉദ്ദേശ്യങ്ങളെയും കുറിച്ച് നിങ്ങൾക്ക് ഇവിടെകൂടുതലറിയാൻ കഴിയും.
മുകളിലേക്ക് മടങ്ങുക
ഞങ്ങൾ നിങ്ങളുടെ വിവരങ്ങൾ എങ്ങനെ പ്രോസസ്സ് ചെയ്യുന്നു
നിബന്ധനകൾക്ക് അനുസൃതമായി സേവനങ്ങൾ നൽകുന്നത്
നിങ്ങളുമായുള്ള ഞങ്ങളുടെ കരാർ ( നിബന്ധനകൾ ) നടപ്പിലാക്കുന്നതിന് ആവശ്യമായതിനാൽ, ഞങ്ങളുടെ പക്കലുള്ള നിങ്ങളുടെ ഡാറ്റ ( ഞങ്ങൾ ശേഖരിക്കുന്ന വിവരങ്ങൾ " വിഭാഗത്തിൽ വിവരിച്ചിരിക്കുന്നത് പോലെ) ഞങ്ങൾ പ്രോസസ്സ് ചെയ്യുന്നു. ഞങ്ങൾ പ്രോസസ്സ് ചെയ്യുന്ന ഡാറ്റയുടെ വിഭാഗങ്ങൾ, നിങ്ങൾ നൽകാൻ തിരഞ്ഞെടുത്ത ഡാറ്റയെയും ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുന്ന രീതിയെയും ആശ്രയിച്ചിരിക്കും (ഞങ്ങൾ സ്വയമേവ ശേഖരിക്കുന്ന വിവരങ്ങളാണ് ഇത് നിർണ്ണയിക്കുക). ഞങ്ങളുടെ കരാർ അടിസ്ഥാനത്തിലുള്ള സേവനങ്ങൾ നൽകുന്നതിന് ആവശ്യമായ പ്രോസസ്സിംഗ് ഉദ്ദേശ്യങ്ങൾ ഇവയാണ്:
* എന്തുകൊണ്ട്, എങ്ങനെ ഞങ്ങൾ നിങ്ങളുടെ ഡാറ്റ പ്രോസസ്സ് ചെയ്യുന്നു *:
- ബിസിനസ്സുകൾ ഉൾപ്പെടെയുള്ള മറ്റ് WhatsApp ഉപയോക്താക്കളുമായി കണക്റ്റുചെയ്യാനും ആശയവിനിമയം നടത്താനുമുള്ള മാർഗ്ഗങ്ങൾ നൽകുന്നത് ഉൾപ്പെടെ, ഞങ്ങളുടെ നിബന്ധനകളിലെ "ഞങ്ങളുടെ സേവനങ്ങൾ" വിഭാഗത്തിൽ വിവരിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ സേവനങ്ങൾ പ്രവർത്തിപ്പിക്കുന്നതിനും നൽകുന്നതിനും മെച്ചപ്പെടുത്തുന്നതിനും ഇച്ഛാനുസൃതമാക്കുന്നതിനും പിന്തുണയ്ക്കുന്നതിനും. ഒരു WhatsApp അക്കൗണ്ട് ഉണ്ടാക്കുന്നതിന് നിങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുക, WhatsApp വഴി എത്തിച്ചേരാവുന്ന ബിസിനസ്സുകളുമായി നിങ്ങളെ ബന്ധിപ്പിക്കുക, ഞങ്ങളുടെ സേവനങ്ങളുടെ ഉപയോഗം വിശകലനം ചെയ്യുക, ഒരു പ്രശ്നത്തിന് മറുപടിയായി ഉപഭോക്തൃ പിന്തുണ നൽകുക അല്ലെങ്കിൽ നിങ്ങളുടെ അക്കൗണ്ട് അവസാനിപ്പിക്കാൻ താൽപ്പര്യപ്പെടുകയാണെങ്കിൽ, നിങ്ങളുടെ ഡാറ്റ ഇല്ലാതാക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു.
- ആശയവിനിമയത്തിന്റെ സംപ്രേക്ഷണത്തിനായി ഞങ്ങൾ മെസേജിംഗ് മെറ്റാഡാറ്റ ഉപയോഗിക്കുന്നു; പൊതു ട്രാഫിക് മാനേജ്മെന്റും പരാജയങ്ങൾ തടയൽ, കണ്ടെത്തൽ, അന്വേഷണം, പരിഹാരം എന്നിവ ഉൾപ്പെടെയുള്ള സേവനങ്ങളുടെ പ്രവർത്തനവും ബാധകമായ ബില്ലിംഗുകളും ഇതിൽ ഉൾപ്പെടുന്നു.
- ഞങ്ങളുടെ സേവനങ്ങളുടെ സുരക്ഷ, പരിരക്ഷ, സമഗ്രത എന്നിവ ഉറപ്പാക്കുന്നതിന്. ഉദാഹരണമായി, ഒന്നിലധികം അക്കൗണ്ടുകൾ ഉപയോഗിക്കുന്ന സ്പാമർമാർക്കെതിരെയുള്ള നടപടികൾ കണക്കിലെടുക്കാം. ഞങ്ങളുടെ സേവനങ്ങൾ നിയമവിരുദ്ധമായി ഉപയോഗിക്കുന്നത് തടയുന്നതിന്, നിങ്ങൾ ഒരു അക്കൗണ്ട് ഉണ്ടാക്കുമ്പോൾ നിങ്ങൾ നൽകിയ ഡാറ്റ സ്ഥിരീകരിക്കുന്നതും, നിങ്ങളുടെ അക്കൗണ്ടുമായി ബന്ധപ്പെട്ട് സംശയാസ്പദമായ പ്രവർത്തനം വിശകലനം ചെയ്യുന്നതും ഇതിൽ ഉൾപ്പെടാം.
- ഞങ്ങളുടെ സേവനങ്ങളുടെ ഭദ്രതയും സുരക്ഷയും ഉറപ്പുവരുത്തുന്നതിന് ഞങ്ങൾ മെസ്സേജിംഗ് മെറ്റാഡാറ്റ ഉപയോഗിക്കുന്നു, (അവയുടെ ലഭ്യത, ആധികാരികത, സമഗ്രത, രഹസ്യാത്മകത എന്നിവയും, പ്രത്യേകമായി സുരക്ഷാ സംഭവങ്ങൾ, കേടുപാടുകൾ, മാൽവെയർ, പ്രതികൂലമായി ബാധിച്ചേക്കാവുന്ന ഘടകങ്ങൾ തുടങ്ങിയവ തടയൽ, കണ്ടെത്തൽ, അന്വേഷണം, പരിഹരിക്കൽ എന്നിവയും, സ്‌പാം പോലുള്ള ഞങ്ങളുടെ സേവനങ്ങളുടെ ലഭ്യത അല്ലെങ്കിൽ സേവനങ്ങളിലേക്കോ ഉപയോക്തൃ ഉപകരണങ്ങളിലേക്കോ അനധികൃത ആക്സസ് അല്ലെങ്കിൽ ഉപയോഗം പ്രാപ്തമാക്കുക എന്നിവയും ഇതിൽ ഉൾപ്പെടുന്നു).
കൂടുതലറിയാൻ, WhatsApp സുരക്ഷ പേജ് സന്ദർശിക്കുക. - യുണൈറ്റഡ് സ്റ്റേറ്റ്സും മറ്റ് രാജ്യങ്ങളും പ്രവിശ്യകളും ഉൾപ്പെടെ മൂന്നാം ലോക രാജ്യങ്ങളിൽ നിങ്ങളുടെ ഡാറ്റ കൈമാറൽ, സംപ്രേക്ഷണം ചെയ്യൽ, സംഭരണം, പ്രോസസ്സ് ചെയ്യൽ എന്നിവ " ഞങ്ങളുടെ ആഗോള പ്രവർത്തനങ്ങൾ " എന്നതിൽ വിശദീകരിച്ചിരിക്കുന്നതു പോലെയാണ്.
- ഒരു അപ്‌ഡേറ്റിനെക്കുറിച്ച് നിങ്ങൾക്ക് ഒരു അറിയിപ്പ് അയയ്‌ക്കുക അല്ലെങ്കിൽ നിങ്ങൾ ഞങ്ങളെ ബന്ധപ്പെടുമ്പോൾ നിങ്ങളോട് പ്രതികരിക്കുക പോലുള്ള സേവനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ * നിങ്ങളുമായി ആശയവിനിമയം നടത്താൻ*
- ഉപയോഗിച്ച ഡാറ്റ വിഭാഗങ്ങൾ: ഈ ഉദ്ദേശ്യങ്ങൾക്കായി ഈ സ്വകാര്യ നയത്തിലെ "നിങ്ങൾ നൽകുന്ന വിവരങ്ങൾ" വിഭാഗത്തിൽ വിവരിച്ചിരിക്കുന്ന വിവരങ്ങൾ ഞങ്ങൾ ഉപയോഗിക്കുന്നതാണ്.
ഈ ഓരോ ഉദ്ദേശ്യങ്ങളും ഞങ്ങൾ വിവരങ്ങൾ എങ്ങനെ ഉപയോഗിക്കുന്നു, ഞങ്ങളുടെ ആഗോള പ്രവർത്തനങ്ങൾ എന്നിവയിൽ കൂടുതൽ വിശദമായി വിശദീകരിച്ചിരിക്കുന്നു. GDPR പ്രകാരം, നിങ്ങളും ഞങ്ങളുമായുള്ള കരാർ ബന്ധം നിർവ്വഹിക്കുന്നതിനായി, നിങ്ങൾ നൽകിയ ഡാറ്റ ഞങ്ങൾ പ്രോസസ്സ് ചെയ്യുമ്പോൾ, ആ ഡാറ്റ പോർട്ട് ചെയ്യാൻ നിങ്ങൾക്ക് അവകാശമുണ്ട്. നിങ്ങളുടെ അവകാശങ്ങൾ വിനിയോഗിക്കുന്നതിന്, സ്വകാര്യതാ നയത്തിന്റെ ‘’നിങ്ങളുടെ അവകാശങ്ങൾ എങ്ങനെ വിനിയോഗിക്കുന്നു’’ എന്ന വിഭാഗം സന്ദർശിക്കുക.
ചില പ്രത്യേക സാഹചര്യങ്ങളിൽ നിങ്ങളുടെ ഡാറ്റ പ്രോസസ് ചെയ്യുമ്പോൾ ഞങ്ങൾ ആശ്രയിക്കുന്ന മറ്റ് നിയമപരമായ അടിസ്ഥാനങ്ങൾ ചുവടെ വ്യക്തമാക്കിയിരിക്കുന്നു:
നിങ്ങളുടെ അനുമതി
അതിനുള്ള സമ്മതം നിങ്ങൾ ഞങ്ങൾക്ക് നൽകിയപ്പോൾ ചുവടെ വിവരിച്ചിരിക്കുന്ന ആവശ്യങ്ങൾക്കായി ഞങ്ങൾ ഡാറ്റ പ്രോസസ്സ് ചെയ്യുന്നു. നിങ്ങളുടെ അനുമതിയെ ഞങ്ങൾ ആശ്രയിക്കുന്നു:
* എന്തുകൊണ്ട്, എങ്ങനെ ഞങ്ങൾ നിങ്ങളുടെ ഡാറ്റ പ്രോസസ്സ് ചെയ്യുന്നു *:
ഉപകരണത്തിൽ തന്നെയുള്ള സെറ്റിങ്ങുകൾ വഴി, (നിങ്ങളുടെ ലൊക്കേഷൻ, ക്യാമറ അല്ലെങ്കിൽ ഫോട്ടോകളിലേക്കുള്ള ആക്‌സസ്സ് പോലുള്ളവ) വിവരങ്ങൾ ശേഖരിക്കാനും ഉപയോഗിക്കാനും നിങ്ങൾ അനുവാദം തരുന്നതിലൂടെ ഞങ്ങൾക്ക് സാധിക്കും. അതിനാൽ നിങ്ങൾ സെറ്റിങ്ങുകൾ പ്രവർത്തനക്ഷമമാക്കുമ്പോൾ വിവരിച്ച സേവനങ്ങൾ നൽകാൻ ഞങ്ങൾക്ക് കഴിയും; ഉദാഹരണത്തിന്, നിങ്ങളുടെ ഉപകരണത്തിന്റെ കൃത്യമായ ലൊക്കേഷൻ ആക്സസ് ചെയ്യാനുള്ള അനുമതി നൽകിയാൽ, ഞങ്ങളുടെ ലൊക്കേഷൻ സവിശേഷതയിലൂടെ, കോൺടാക്റ്റുകളുമായി നിങ്ങൾക്ക് ലൊക്കേഷൻ പങ്കിടാവുന്നതാണ്. നിങ്ങളുടെ ക്യാമറയോ ഫോട്ടോ ഗ്യാലറിയോ ആക്സസ് ചെയ്യാനുള്ള അനുമതി നൽകിയാൽ, കോണ്ടാക്റ്റുകളുമായി ഫോട്ടോഗ്രാഫുകളും മറ്റു മീഡിയകളും പങ്കിടാം.
- *ഉപയോഗിച്ച ഡാറ്റ വിഭാഗങ്ങൾ *: ഈ ആവശ്യത്തിനായി ഞങ്ങൾ ഉപകരണ വിവരങ്ങൾ (നിങ്ങളുടെ സ്ഥാനം, ഫോട്ടോകൾ, മീഡിയ തുടങ്ങിയ, ഉപകരണങ്ങളിൽ നിന്നുള്ള ഡാറ്റ) ഉപയോഗിക്കുന്നു.
*നിങ്ങളുടെ അനുമതിയെ അടിസ്ഥാനമാക്കി ഞങ്ങൾ ഡാറ്റ പ്രോസസ്സ് ചെയ്യുമ്പോൾ, സമ്മതം പിൻവലിക്കുന്നതിനുമുമ്പ് അത്തരം അനുമതിയെ അടിസ്ഥാനമാക്കി നടത്തുന്ന പ്രോസസ്സിംഗിന്റെ നിയമസാധുതയെ ബാധിക്കാതെ ഏത് സമയത്തും നിങ്ങളുടെ സമ്മതം പിൻവലിക്കാൻ നിങ്ങൾക്ക് അവകാശമുണ്ട്. നിങ്ങൾ ഞങ്ങൾക്ക് നൽകിയതും, നിങ്ങളുടെ അനുമതിയെ അടിസ്ഥാനമാക്കി ഞങ്ങൾ പ്രോസസ്സ് ചെയ്യന്നതുമായ ഡാറ്റ പോർട്ട് ചെയ്യുന്നതിനും നിങ്ങൾക്ക് അവകാശമുണ്ട്. നിങ്ങളുടെ അവകാശങ്ങൾ വിനിയോഗിക്കുന്നതിന്, നിങ്ങളുടെ ഉപകാരണത്തിലുള്ള സെറ്റിങ്ങുകൾ, നിങ്ങളുടെ ആപ്ലിക്കേഷനിലെ ലൊക്കേഷൻ നിയന്ത്രണം പോലുള്ള ആപ്ലിക്കേഷൻ അടിസ്ഥാനമാക്കിയുള്ള ക്രമീകരണങ്ങൾ എന്നിവയും ഈ സ്വകാര്യതാ നയത്തിലെ " നിങ്ങളുടെ അവകാശങ്ങൾ എങ്ങനെ വിനിയോഗിക്കുന്നു " വിഭാഗവും സന്ദർശിക്കുക. *
നിയമപരമായ ബാദ്ധ്യത പാലിക്കൽ:
* എന്തുകൊണ്ട്, എങ്ങനെ ഞങ്ങൾ നിങ്ങളുടെ ഡാറ്റ പ്രോസസ്സ് ചെയ്യുന്നു *:
ഒരു നിയമപരമായ ബാധ്യത ഞങ്ങൾ പാലിക്കുമ്പോൾ ഡാറ്റ പ്രോസസ്സ് ചെയ്യുന്നത് ഉൾപ്പടെ, ഉദാഹരണത്തിന്, നിങ്ങളുടെ പേര്, പ്രൊഫൈൽ ചിത്രം അല്ലെങ്കിൽ IP വിലാസം പോലുള്ള ഡാറ്റ ഏതെങ്കിലും അന്വേഷണവുമായി ബന്ധപ്പെട്ട് നിയമപാലകരിൽ നിന്നുള്ള ഓർഡർ പോലുള്ള സാധുവായ നിയമപരമായ അഭ്യർത്ഥന ഉണ്ടെങ്കിൽ. നിയമപരമായ ബാധ്യതയ്ക്ക് അനുസൃതമായി ഞങ്ങൾ ഡാറ്റ വെളിപ്പെടുത്തും.
നിങ്ങളുടേയോ മറ്റൊരു വ്യക്തിയുടേയോ പ്രധാന താൽപ്പര്യങ്ങളുടെ പരിരക്ഷ:
* എന്തുകൊണ്ട്, എങ്ങനെ ഞങ്ങൾ നിങ്ങളുടെ ഡാറ്റ പ്രോസസ്സ് ചെയ്യുന്നു *:
നിങ്ങളുടെ നിർണായക താൽപ്പര്യങ്ങൾ അല്ലെങ്കിൽ മറ്റൊരു വ്യക്തിയുടെ താൽപ്പര്യങ്ങൾ പരിരക്ഷിക്കുന്നതിനുള്ള ഡാറ്റ പ്രോസസ്സ് ചെയ്യുന്നതിന്. ഈ പ്രോസസ് ചെയ്യലിൽ ഞങ്ങളാശ്രയിക്കുന്ന നിർണ്ണായക താൽപ്പര്യങ്ങളിൽ, നിങ്ങളുടെയോ മറ്റുള്ളവരുടെയോ ജീവന്റെയോ ശാരീരിക നിർമ്മലതയുടെയോ പരിരക്ഷയും ഉൾപ്പെടുന്നു, ഒപ്പം ഉപദ്രവകരമായ പെരുമാറ്റം പ്രതിരോധിക്കുന്നതിനും സുരക്ഷയും പരിരക്ഷയും പ്രൊമോട്ടുചെയ്യുന്നതിനും ഞങ്ങൾ ഇതിനെ ആശ്രയിക്കുന്നു, ഉദാഹരണത്തിന്, ഉപദ്രവകരമായ പെരുമാറ്റത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ അന്വേഷിക്കുമ്പോൾ അല്ലെങ്കിൽ ആർക്കെങ്കിലും സഹായം ആവശ്യമുള്ളപ്പോൾ. അടിയന്തിര സാഹചര്യങ്ങളിൽ ഒരു വ്യക്തിയുടെ ജീവൻ അല്ലെങ്കിൽ സുരക്ഷ പരിരക്ഷിക്കുന്നതിനായി, അത്യാവശ്യമായ സാഹചര്യങ്ങളിൽ നിയമപാലകർക്ക് ഡാറ്റ നൽകുന്നതിലൂടെ സുരക്ഷ, പരിരക്ഷ, സമഗ്രത എന്നിവ പ്രോത്സാഹിപ്പിക്കുന്നതും ഇതിൽ ഉൾപ്പെടാം. ഉദാഹരണത്തിന്, ആക്രമണം അല്ലെങ്കിൽ ഒരു വ്യക്തിയുടെ സുരക്ഷ അപകടത്തിലാകുന്നത് പോലുള്ള ആപൽസൂചകമായതും ഹാനികരമായതുമായ പെരുമാറ്റത്തിന് സാധ്യതയുള്ള സാഹചര്യങ്ങൾ ഉള്ളപ്പോൾ.
ആശ്രയിക്കുന്ന നിയമാനുസൃത താൽപ്പര്യങ്ങൾ
നിങ്ങളുടെ താൽപ്പര്യങ്ങളോ മൗലികാവകാശങ്ങളും സ്വാതന്ത്ര്യങ്ങളുമോ ഞങ്ങളുടെയോ ഒരു മൂന്നാം കക്ഷിയുടെയോ നിയമപരമായ താൽപ്പര്യങ്ങളെ സ്വാധീനിക്കാത്ത സാഹചര്യങ്ങളിൽ.("നിയമാനുസൃത താൽപ്പര്യങ്ങൾ"):
* എന്തുകൊണ്ട്, എങ്ങനെ ഞങ്ങൾ നിങ്ങളുടെ ഡാറ്റ പ്രോസസ്സ് ചെയ്യുന്നു *:
മെഷർമെന്റും അനലിറ്റിക്സും ഒരു കൺട്രോളർ എന്ന നിലയിൽ ഞങ്ങൾ ഡാറ്റ പ്രോസസ് ചെയ്യുന്ന മറ്റ് ബിസിനസ് സേവനങ്ങളും നൽകുന്നതിന്.
- ആശ്രയിക്കുന്ന നിയമാനുസൃത താൽപ്പര്യങ്ങൾ:
- ബിസിനസുകൾക്കും മറ്റു പങ്കാളികൾക്കും കൃത്യവും ആശ്രയയോഗ്യവുമായ സംയോജിത റിപ്പോർട്ടിംഗ് നൽകുന്നതിനും സൂക്ഷ്മമായ വിലനിർണ്ണയവും പ്രകടനം സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകളും ഉറപ്പാക്കുന്നതിനും ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിച്ച് ഞങ്ങളുടെ പങ്കാളികൾ സാധ്യമാക്കുന്ന മൂല്യം പ്രകടമാക്കുന്നതിനും; കൂടാതെ
- ബിസിനസുകളുടെയും മറ്റ് പങ്കാളികളുടെയും താത്പര്യാർഥം അവരുടെ ഉപഭോക്താക്കളെ മനസ്സിലാക്കാനും അവരുടെ ബിസിനസുകൾ മെച്ചപ്പെടുത്താനും ഞങ്ങളുടെ വിലനിർണ്ണയ മോഡലുകൾ സ്ഥിരപ്പെടുത്താനും സഹായിക്കാനും അവരുടെ സേവനങ്ങളുടെയും സന്ദേശങ്ങളുടെയും ഫലപ്രദത്വവും വിതരണവും വിലയിരുത്താനും ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിച്ച് ആളുകൾ അവരുമായി എങ്ങനെ ആശയവിനിമയം നടത്തുന്നു എന്ന് മനസ്സിലാക്കാനും ഇടപഴകുന്നുവെന്ന് മനസ്സിലാക്കാനും.
- ഉപയോഗിച്ചിരിക്കുന്ന ഡാറ്റാ വിഭാഗങ്ങൾ: ഈ ഉദ്ദേശ്യങ്ങൾക്കായി ഈ സ്വകാര്യതാ നയത്തിലെ "നിങ്ങൾ നൽകുന്ന വിവരങ്ങൾ," "ഓട്ടോമാറ്റിക്കായി ശേഖരിക്കുന്ന വിവരങ്ങൾ," "തേർഡ് പാർട്ടി വിവരങ്ങൾ" എന്നീ ഭാഗങ്ങളിൽ വിവരിച്ചിരിക്കുന്ന വിവരങ്ങൾ ഞങ്ങൾ ഉപയോഗിക്കുന്നു.
നിങ്ങളുമായി മാർക്കറ്റിംഗ് ആശയവിനിമയം നടത്താൻ.
നിയമനിർവ്വഹണം അല്ലെങ്കിൽ നിയമപരമായ അഭ്യർത്ഥനകളോട് പ്രതികരിക്കുന്നത് ഉൾപ്പെടെ, മറ്റുള്ളവരുമായി വിവരം പങ്കിടാൻ. കൂടുതൽ വിവരങ്ങൾക്ക് നിയമവും പരിരക്ഷയും എന്നതിനു കീഴിലുള്ള ഞങ്ങളുടെ സ്വകാര്യതാ നയം കാണുക.
- ആശ്രയിക്കുന്ന നിയമാനുസൃത താൽപ്പര്യങ്ങൾ:
- തട്ടിപ്പും Facebook കമ്പനിയുടെ ഉൽപ്പന്നങ്ങളുടെ അനംഗീകൃത ഉപയോഗവും ഞങ്ങളുടെ നിബന്ധനകളുടെയും നയങ്ങളുടെയും ലംഘനങ്ങളും അല്ലെങ്കിൽ മറ്റ് ഹാനികരമോ നിയമവിരുദ്ധമോ ആയ മറ്റു പ്രവർത്തനവും തടയുന്നതിനും കൈകാര്യം ചെയ്യുന്നതിനും.
- അന്വേഷണങ്ങളുടെ അല്ലെങ്കിൽ നിയമപരമായ പരിശോധനകളുടെ ഭാഗമായിരിക്കുന്നത് ഉൾപ്പെടെ ഞങ്ങളെത്തന്നെയും (ഞങ്ങളുടെ അവകാശങ്ങൾ, സ്വത്ത് അല്ലെങ്കിൽ ഉൽപ്പന്നങ്ങൾ ഉൾപ്പെടെ) ഞങ്ങളുടെ ഉപയോക്താക്കളെയും അല്ലെങ്കിൽ മറ്റുള്ളവരെയും പരിരക്ഷിക്കുന്നതിന്; അല്ലെങ്കിൽ മരണമോ സത്വരമായ ശാരീരിക ദ്രോഹമോ തടയുന്നതിന്.
- ഈ ഉദ്ദ്യേശ്യങ്ങൾക്കായി ഈ സ്വകാര്യ നയത്തിലെ ഉപയോഗിച്ച ഡാറ്റ വിഭാഗങ്ങൾ: "നിങ്ങൾ നൽകുന്ന വിവരങ്ങൾ," "യാന്ത്രികമായി ശേഖരിച്ച വിവരങ്ങൾ,"കൂടാതെ, "മൂന്നാം കക്ഷി വിവരങ്ങൾ" എന്നീ വകുപ്പുകളിൽ വിവരിച്ചിരിക്കുന്ന വിവരങ്ങൾ ഞങ്ങൾ ഉപയോഗിക്കുന്നതാണ്.
സുരക്ഷയും ഭദ്രതയും സമഗ്രതയും പ്രോത്സാഹിപ്പിക്കുന്നതിനായി Facebook കമ്പനികളുമായി വിവരങ്ങൾ പങ്കിടുന്നതിന്. കൂടുതൽ വിവരങ്ങൾക്ക് "മറ്റ് Facebook കമ്പനികളോടൊത്ത് ഞങ്ങൾ പ്രവർത്തിക്കുന്ന വിധം" കൂടി കാണുക.
അത്തരം പ്രോസസിംഗിനെ എതിർക്കാനും നിയന്ത്രിക്കാൻ ശ്രമിക്കാനും നിങ്ങൾക്ക് അവകാശമുണ്ട്; നിങ്ങളുടെ അവകാശങ്ങൾ വിനിയോഗിക്കുന്നതിന്, സ്വകാര്യതാ നയത്തിലെ "നിങ്ങളുടെ അവകാശങ്ങൾ ഉപയോഗിക്കുന്ന വിധം" എന്ന വിഭാഗം കാണുക.
പൊതുതാൽപ്പര്യാർത്ഥം നടത്തുന്ന പ്രവർത്തനങ്ങൾ:
* എന്തുകൊണ്ട്, എങ്ങനെ ഞങ്ങൾ നിങ്ങളുടെ ഡാറ്റ പ്രോസസ്സ് ചെയ്യുന്നു *:
ഗവേഷണം നടത്തുന്നതിനും "ഞങ്ങൾ വിവരങ്ങൾ എങ്ങനെ ഉപയോഗിക്കുന്നു" എന്ന ഭാഗത്തിനു കീഴിൽ കൂടുതൽ വിശദമായി വിവരിച്ചിരിക്കുന്നതുപോലെ, പൊതുജന താൽപ്പര്യാർത്ഥം ഇത് ആവശ്യമായിരിക്കുന്നിടത്ത്, ബാധകമായ നിയമം കൂടുതലായി വ്യക്തമാക്കുന്നതുതുപോലെ (ഉദാ: യൂറോപ്യൻ യൂണിയൻ നിയമത്തിൽ), സുരക്ഷ, ഭദ്രത, സമഗ്രത എന്നിവ ഉന്നമിപ്പിക്കുന്നതിനും.
ഈ അടിസ്ഥാനത്തിൽ പ്രോസസിംഗ് ചെയ്യുമ്പോൾ, ഉചിതമായിരിക്കുന്ന പോലെ, സുതാര്യത ഉറപ്പാക്കാൻ ഞങ്ങൾ നടപടികൾ കൈക്കൊള്ളും.
പൊതുതാൽപ്പര്യാർത്ഥം നടപ്പിലാക്കുന്ന ഒരു പ്രവർത്തനത്തിന് ആവശ്യമായത് പ്രകാരം നിങ്ങളുടെ ഡാറ്റ ഞങ്ങൾ പ്രോസസ് ചെയ്യുമ്പോൾ, പ്രോസസ് ചെയ്യുന്നത് എതിർക്കാനും നിയന്ത്രണമേർപ്പെടുത്താനുമുള്ള അവകാശം നിങ്ങൾക്കുണ്ട്. നിങ്ങളുടെ അവകാശങ്ങൾ വിനിയോഗിക്കുന്നതിന്, സ്വകാര്യതാ നയത്തിലെ "നിങ്ങളുടെ അവകാശങ്ങൾ വിനിയോഗിക്കുന്ന വിധം" എന്ന ഭാഗം കാണുക.
മുകളിലേക്ക് മടങ്ങുക
നിങ്ങളുടെ അവകാശങ്ങൾ വിനിയോഗിക്കുന്ന വിധം
ബാധകമായ ഡാറ്റാ പരിരക്ഷണ നിയമപ്രകാരം, നിങ്ങളുടെ വിവരങ്ങൾ ആക്സസ് ചെയ്യാനും തെറ്റു തിരുത്താനും പോർട്ട് ചെയ്യാനും ഇല്ലാതാക്കാനും നിങ്ങൾക്ക് അവകാശമുണ്ട്, അതുപോലെ നിങ്ങളുടെ വിവരങ്ങളുടെ ചില സംസ്കരണത്തെ നിയന്ത്രിക്കാനും എതിർക്കാനുമുള്ള അവകാശവും നിങ്ങൾക്കുണ്ട്.
നേരിട്ടുള്ള വിപണനത്തിനായി നിങ്ങളുടെ വിവരങ്ങൾ പ്രോസസ് ചെയ്യുന്നതിനെ എതിർക്കാനുള്ള അവകാശവും പൊതുജന താൽപ്പര്യാർത്ഥം ഞങ്ങൾ ഒരു ടാസ്ക് നിർവഹിക്കുന്നിടത്ത് അല്ലെങ്കിൽ ഞങ്ങളുടെ നിയമാനുസൃത താൽപ്പര്യങ്ങളോ ഒരു മൂന്നാം കക്ഷിയുടെ താൽപ്പര്യങ്ങളോ പിന്തുടരുന്നിടത്ത് നിങ്ങളുടെ വിവരങ്ങൾ പ്രോസസ് ചെയ്യുന്നതിനെ എതിർക്കുന്നതിനുള്ള അവകാശവും ഇതിൽ ഉൾപ്പെടുന്നു. ഒരു എതിർപ്പ് അവലോകനം ചെയ്യുമ്പോൾ ഞങ്ങൾ ഇവ ഉൾപ്പെടെ വിവിധ ഘടകങ്ങൾ പരിഗണിക്കും: ഞങ്ങളുടെ ഉപയോക്താക്കളുടെ ന്യായമായ പ്രതീക്ഷകൾ; നിങ്ങൾക്കോ ഞങ്ങൾക്കോ മറ്റ് ഉപയോക്താക്കൾക്കോ മൂന്നാം കക്ഷികൾക്കോ ഉണ്ടായേക്കാവുന്ന ലാഭങ്ങളും നഷ്‌ടങ്ങളും; സമാന ആവശ്യം നിറവേറ്റാനുള്ള, സ്വകാര്യതയിൽ അധികം കടന്നുകയറാത്തതും ആനുപാതികമല്ലാത്ത ശ്രമം ആവശ്യമില്ലാത്തതുമായ ലഭ്യമായ മറ്റ് മാർഗ്ഗങ്ങൾ എന്നിവ. നിയമപ്രകാരമായ കാരണങ്ങളുടെ അടിസ്ഥാനത്തിലോ നിയമപരമായ കാരണങ്ങളാലോ അല്ല പ്രോസസ് ചെയ്യുന്നതെങ്കിൽ നിങ്ങളുടെ എതിർപ്പ് അംഗീകരിച്ച് നിങ്ങളുടെ വിവരം പ്രോസസ് ചെയ്യുന്നത് ഞങ്ങൾ നിർത്തുന്നതാണ്.
ഇവിടെ സന്ദർശിക്കുന്നതിനാൽ നിങ്ങളുടെ വിവരങ്ങൾ ഞങ്ങൾ സംസ്കരിക്കുന്നതിനെ എതിർക്കാനും നിങ്ങളുടെ വിവരങ്ങൾ ഞങ്ങൾ ഉപയോഗിക്കുന്നതിനെ നിയന്ത്രിക്കുന്നതിനുള്ള നിങ്ങളുടെ ഓപ്ഷനുകളെ കുറിച്ച് കൂടുതൽ അറിയാനും കഴിയും. നേരിട്ടുള്ള വിപണനത്തിനായി നിങ്ങളുടെ വിവരങ്ങൾ ഞങ്ങൾ ഉപയോഗിക്കുന്നിടത്ത്, ഭാവിയിൽ ലഭിക്കുന്ന നേരിട്ടുള്ള വിപണന സന്ദേശങ്ങളിലെ അൺസബ്സ്ക്രൈബ് ലിങ്ക് ഉപയോഗിച്ച്, അല്ലെങ്കിൽ ഞങ്ങളുടെ ആപ്പിലെ "ബ്ലോക്ക്" സവിശേഷത ഉപയോഗിച്ച്, നിങ്ങൾക്ക് എപ്പോഴും അത്തരം സന്ദേശങ്ങളെ എതിർക്കാനും ഒഴിവാക്കാനും കഴിയും.
ഞങ്ങളുടെ ആപ്പിലെ അക്കൗണ്ട് വിവരത്തിനായി അപേക്ഷിക്കുക എന്ന സവിശേഷത (ക്രമീകരണങ്ങൾ > അക്കൗണ്ട് എന്നതിനു കീഴിൽ ലഭ്യമാണ്) ഉപയോഗിച്ച് നിങ്ങളുടെ വിവരങ്ങൾ ആക്സസ് ചെയ്യാനോ പോർട്ട് ചെയ്യാനോ സാധിക്കും. "നിങ്ങളുടെ വിവരങ്ങൾ കൈകാര്യം ചെയ്യലും നിലനിർത്തലും" എന്ന ഭാഗത്ത് വിവരിച്ചിരിക്കുന്നതുപോലെ ആപ്പിൽ നേരിട്ട് വിവരങ്ങൾ തെറ്റുതിരുത്താനും പുതുക്കാനും ഇല്ലാതാക്കാനും നിങ്ങൾക്ക് ഉപകരണങ്ങൾ ആക്സസ് ചെയ്യാനാകും.
നിങ്ങളുടെ സമ്മതത്തെ അടിസ്ഥാനമാക്കി നിങ്ങൾ ഞങ്ങൾക്ക് നൽകുന്ന ഡാറ്റ ഞങ്ങൾ സംസ്കരിക്കുമ്പോൾ, ഏത് സമയത്തും നിങ്ങളുടെ സമ്മതം പിൻവലിക്കാൻ നിങ്ങൾക്ക് അവകാശമുണ്ട്; എന്നാൽ അങ്ങനെ പിൻവലിക്കുന്നതിനു മുമ്പുള്ള സമ്മതത്തെ അടിസ്ഥാനമാക്കിയുള്ള സംസ്കരണത്തിന്റെ നിയമസാധുതയെ അതു ബാധിക്കുന്നതല്ല. നിങ്ങളുടെ സമ്മതം പിൻവലിക്കാൻ, നിങ്ങളുടെ ഉപകരണ അധിഷ്ഠിത ക്രമീകരണങ്ങൾ അല്ലെങ്കിൽ ആപ്പിലുള്ള ക്രമീകരണങ്ങൾ സന്ദർശിക്കുക.
WhatsApp-ന്റെ ലീഡ് സൂപ്പർവൈസറി അതോറിറ്റിയായ ഐറിഷ് ഡാറ്റാ പ്രൊട്ടക്ഷൻ കമ്മീഷനിലോ മറ്റേതെങ്കിലും യോഗ്യമായ ഡാറ്റാ പ്രൊട്ടക്ഷൻ സൂപ്പർവൈസറി അതോറിറ്റിയിലോ പരാതി നൽകാൻ നിങ്ങൾക്ക് അവകാശമുണ്ടായിരിക്കുന്നതാണ്.
മുകളിലേക്ക് മടങ്ങുക
നിങ്ങളുടെ വിവരങ്ങൾ കൈകാര്യം ചെയ്യലും നിലനിർത്തലും
ഞങ്ങളുടെ സേവനങ്ങൾ നൽകുന്നത് ഉൾപ്പെടെ, അല്ലെങ്കിൽ നിയമപരമായ ബാധ്യതകൾ പാലിക്കൽ, ഞങ്ങളുടെ നിബന്ധനകൾ നടപ്പാക്കൽ, അവയുടെ ലംഘനങ്ങൾ തടയൽ, അല്ലെങ്കിൽ ഞങ്ങളുടെ അവകാശങ്ങളെയും സ്വത്തുക്കളെയും ഉപയോക്താക്കളെയും പരിരക്ഷിക്കൽ അല്ലെങ്കിൽ പ്രതിരോധിക്കൽ എന്നിവ പോലുള്ള മറ്റു നിയമാനുസൃത ഉദ്ദേശ്യങ്ങൾക്കായി ഈ സ്വകാര്യതാ നയത്തിൽ വ്യക്തമാക്കിയിട്ടുള്ള ആവശ്യങ്ങൾക്കായി ആവശ്യമായിരിക്കുന്ന കാലം ഞങ്ങൾ വിവരങ്ങൾ സൂക്ഷിക്കുന്നതാണ്. വിവരങ്ങളുടെ സ്വഭാവം, അതു ശേഖരിച്ച് സംസ്കരിക്കുന്നതിന്റെ കാരണം, അനുബന്ധ നിയമപരമായോ പ്രവർത്തനപരമായോ സൂക്ഷിക്കേണ്ട ആവശ്യങ്ങൾ, നിയമപരമായ ബാധ്യതകൾ തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചിരിക്കും ഓരോ കേസിലെയും സംഭരണ കാലയളവ് നിർണ്ണയിക്കുന്നത്.
നിയമപരമായ ബാധ്യതകളും പ്രശ്നങ്ങളും. ഉദാഹരണത്തിന്, ഡാറ്റ നിലനിർത്തുന്നതിനും ഞങ്ങളുടെ നിബന്ധനകൾ നടപ്പിലാക്കുന്നതിനും അവയുടെ ലംഘനങ്ങൾ തടയുന്നതിനും അല്ലെങ്കിൽ, അനിവാര്യമായിരിക്കുന്ന പക്ഷം, അവകാശങ്ങളെയും സ്വത്തുക്കളെയും ഉപയോക്താക്കളെയും സംരക്ഷിക്കുന്നതിനും നിയമപരമായ ബാധ്യത ഉള്ളപ്പോഴത്തെ നിയമപരമായ കാരണങ്ങളാലും ഞങ്ങൾ നിങ്ങളുടെ വിവരങ്ങൾ സൂക്ഷിക്കാറുണ്ട്. ഞങ്ങളുടെ "നിയമം, ഞങ്ങളുടെ അവകാശങ്ങളും പരിരക്ഷയും" എന്ന ഭാഗത്ത് ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ നൽകിയിരിക്കുന്നു.
പ്രവർത്തന സംബന്ധമായി സൂക്ഷിക്കേണ്ട ആവശ്യങ്ങൾ. ഉദാഹരണത്തിന്, ഞങ്ങളുടെ സേവനങ്ങൾ നൽകുമ്പോൾ നിങ്ങളുടെ സന്ദേശങ്ങൾ ഞങ്ങൾ സൂക്ഷിക്കുന്നില്ല (മുകളിൽ പറഞ്ഞിരിക്കുന്ന പരിമിതമായ സാഹചര്യങ്ങളിൽ ഒഴികെ), അതിനാൽ നിങ്ങളുടെ സന്ദേശങ്ങൾ കൈമാറിക്കഴിഞ്ഞാൽ അവ ഞങ്ങളുടെ സെർവറുകളിൽ നിന്ന് ഇല്ലാതാക്കപ്പെടുന്നു. എന്നിരുന്നാലും, മുകളിൽ പ്രസ്താവിച്ചതുപോലെ, ഒരു സന്ദേശം ഉടനടി കൈമാറാൻ കഴിയുന്നില്ലെങ്കിൽ, ഞങ്ങൾ അത് ഡെലിവർ ചെയ്യാൻ ശ്രമിച്ചുകൊണ്ടിരിക്കെ 30 ദിവസം വരെ ഞങ്ങളുടെ സെർവറുകളിൽ എൻക്രിപ്റ്റ് ചെയ്ത രൂപത്തിൽ അതു സൂക്ഷിക്കുന്നു, അതിനുശേഷം അത് ഇല്ലാതാക്കപ്പെടുന്നു.
സന്ദേശമയച്ചതിന്റെ മെറ്റാഡാറ്റ ഇല്ലാതാക്കൽ. ആശയവിനിമയം കൈമാറുന്നതിനും ഞങ്ങളുടെ സേവനങ്ങൾ പ്രവർത്തിപ്പിക്കുന്നതിനും ഞങ്ങളുടെ സേവനങ്ങളുടെ സുരക്ഷയും ഭദ്രതയും ഉറപ്പുവരുത്തുന്നതിനും ബില്ലിംഗിനും (ബാധകമായിരിക്കുന്ന ഇടങ്ങളിൽ) അല്ലെങ്കിൽ ബാധകമായ നിയമപ്രകാരമുള്ള നിയമപരമായ ബാധ്യതകൾ പാലിക്കുന്നതിനും സന്ദേശത്തിന്റെ മെറ്റാഡാറ്റ ആവശ്യമില്ലാത്തപ്പോൾ അത് ഇല്ലാതാകുകയോ അജ്ഞാതരൂപത്തിൽ ആക്കുകയോ ചെയ്യുന്നു.
നിങ്ങളുടെ വിവരങ്ങൾ കൂടുതലായി നിയന്ത്രിക്കാനോ അവയ്ക്കു മാറ്റം വരുത്താനോ അവ പരിമിതപ്പെടുത്താനോ ഇല്ലാതാക്കാനോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഇനിപ്പറയുന്ന ഉപകരണങ്ങൾ ഉപയോഗിച്ച് നിങ്ങൾക്ക് അത് ചെയ്യാനാകും:
- സേവന ക്രമീകരണം. മറ്റ് ഉപയോക്താക്കൾക്ക് ലഭ്യമായ ചില വിവരങ്ങൾ നിയന്ത്രിക്കുന്നതിന് നിങ്ങളുടെ സേവന ക്രമീകരണങ്ങളിൽ നിങ്ങൾക്കു മാറ്റം വരുത്താൻ കഴിയും. നിങ്ങളുടെ കോൺടാക്റ്റുകൾ, ഗ്രൂപ്പുകൾ, ബ്രോഡ്കാസ്റ്റ് ലിസ്റ്റുകൾ എന്നിവ നിയന്ത്രിക്കാൻ നിങ്ങൾക്കു കഴിയും, അല്ലെങ്കിൽ ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിച്ച് നിങ്ങൾ ആരുമായി ആശയവിനിമയം നടത്തുന്നു എന്നത് നിയന്ത്രിക്കാൻ ഞങ്ങളുടെ "ബ്ലോക്ക്" സവിശേഷത നിങ്ങൾക്കു ഉപയോഗിക്കാൻ സാധിക്കും.
- നിങ്ങളുടെ മൊബൈൽ ഫോൺ നമ്പർ, പ്രൊഫൈൽ പേര്, പ്രൊഫൈൽ ചിത്രം, “സംബന്ധിത വിവരങ്ങൾ” എന്നിവ മാറ്റൽ. മാറ്റുകയാണെങ്കിൽ, ഞങ്ങളുടെ ഇൻ-ആപ്പ് നമ്പർ മാറ്റൽ ഫീച്ചർ ഉപയോഗിച്ച് അത് അപ്‌ഡേറ്റ് ചെയ്യുകയും നിങ്ങളുടെ അക്കൗണ്ട് പുതിയ മൊബൈൽ ഫോൺ നമ്പറിലേക്ക് മാറ്റുകയും വേണം. നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും നിങ്ങളുടെ പ്രൊഫൈൽ പേരും പ്രൊഫൈൽ ചിത്രവും "സംബന്ധിത" വിവരങ്ങളും മാറ്റാനാകും.
- നിങ്ങളുടെ WhatsApp അക്കൗണ്ട് ഇല്ലാതാക്കൽ. എന്റെ അക്കൗണ്ട് ഇല്ലാതാക്കുക എന്ന ഇൻ-ആപ്പ് സവിശേഷത ഉപയോഗിച്ച് നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും WhatsApp അക്കൗണ്ട് ഇല്ലാതാക്കാൻ കഴിയും. നിങ്ങളുടെ അക്കൗണ്ട് ഇല്ലാതാക്കാനുള്ള പ്രക്രിയ ആരംഭിച്ചുകഴിഞ്ഞാൽ, ആ അക്കൗണ്ട് തുടർന്ന് ഉപയോഗിക്കാൻ കഴിയില്ല (അതായത്, നിങ്ങൾക്ക് ലോഗിൻ ചെയ്യാനോ വീണ്ടും രജിസ്റ്റർ ചെയ്യാനോ കഴിയില്ല).
നിങ്ങളുടെ അക്കൗണ്ട് നിങ്ങൾ ഇല്ലാതാക്കുമ്പോൾ അതിലെ വിവരങ്ങൾക്ക് എന്താണ് സംഭവിക്കുക?
നിങ്ങളുടെ WhatsApp അക്കൗണ്ട് നിങ്ങൾ ഇല്ലാതാക്കുമ്പോൾ, നിങ്ങളെ കുറിച്ച് ഞങ്ങളുടെ കൈവശമുള്ള വിവരങ്ങൾ ഞങ്ങൾ ഇല്ലാതാക്കുന്നു. എന്നാൽ ചുവടെ പട്ടികപ്പെടുത്തിയിരിക്കുന്ന വിവരങ്ങൾ ചുരുക്കം ചില സാഹചര്യങ്ങളിൽ ഞങ്ങൾ നിലനിർത്തും.
ഇല്ലാതാക്കിയ വിവരങ്ങൾ. ഡെലിവർ ചെയ്യാത്ത നിങ്ങളുടെ സന്ദേശങ്ങളും അക്കൗണ്ട് വിവരങ്ങളും പ്രൊഫൈൽ ഫോട്ടോയും ഞങ്ങളുടെ സെർവറുകളിൽ നിന്ന് ഇല്ലാതാക്കുന്നു. എല്ലാ WhatsApp ഗ്രൂപ്പുകളിൽ നിന്നും നിങ്ങളെ നീക്കം ചെയ്യും. നിങ്ങളുടെ WhatsApp വിവരങ്ങൾ ഇല്ലാതാക്കാൻ, ഇല്ലാതാക്കൽ പ്രക്രിയയുടെ ആരംഭിച്ചതു മുതൽ 90 ദിവസം വരെ എടുക്കുമെന്നത് ശ്രദ്ധിക്കുക. ഒരു ദുരന്തമോ സോഫ്റ്റ്വെയർ പിഴവോ ഡാറ്റാ നഷ്ടപ്പെടുന്ന മറ്റ് സംഭവങ്ങളോ ഉണ്ടായാൽ നഷ്ടപ്പെട്ട ഡാറ്റ വീണ്ടെടുക്കാൻ ഞങ്ങൾ ഉപയോഗിക്കുന്ന ബാക്കപ്പ് സ്റ്റോറേജിൽ, 90 ദിവസത്തിനു ശേഷവും ഒരു പരിമിത കാലത്തേക്ക് നിങ്ങളുടെ വിവരങ്ങളുടെ പകർപ്പുകൾ നിലനിന്നേക്കാം.
ഞങ്ങൾ നിലനിർത്തുന്ന വിവരങ്ങൾ
- ചില സാഹചര്യങ്ങളിൽ, ഞങ്ങളുടെ സേവനങ്ങളുടെ സുരക്ഷ നിലനിർത്താനായി, ഒരു സുരക്ഷാ പ്രശ്നമോ ദൗർബല്യമോ വിശകലനം ചെയ്യാനോ അന്വേഷിക്കാനോ വേണ്ടി, അവലോകനം ചെയ്യപ്പെടുന്ന ചില ലോഗുകൾ സാധാരണഗതിയിലുള്ള നിലനിർത്തൽ കാലയളവ് കഴിഞ്ഞും ഞങ്ങൾ നിലനിർത്തേണ്ടതുണ്ട്.
- ചില ലോഗ് റെക്കോർഡുകൾ പോലുള്ള ചില വിവരങ്ങളുടെ പകർപ്പുകൾ ഞങ്ങളുടെ ഡാറ്റാബേസിൽ നിലനിൽക്കുന്നു. പക്ഷേ വ്യക്തിയെ തിരിച്ചറിയാനുള്ള ഉപാധികളിൽ നിന്ന് അവയെ വേർപെടുത്തുന്നു. അവയെ മേലാൽ നിങ്ങളുടെ അക്കൗണ്ടുമായി ലിങ്ക് ചെയ്യുകയുമില്ല. നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് ഈ ഡാറ്റ വേർപെടുത്താനായി, ഉപയോക്താവിനെ തിരിച്ചറിയാനുള്ള ഉപാധിയുടെ സ്ഥാനത്ത് മുൻചിന്ത കൂടാതെ ഉൽപ്പാദിപ്പിക്കപ്പെടുന്ന ഒരു സംവിധാനം പകരമെത്തുന്നു. അതുകൊണ്ട് അതിനെ നിങ്ങളുടെ അക്കൗണ്ടിലേക്ക് തിരികെ ലിങ്ക് ചെയ്യാൻ കഴിയില്ല.
- കൂടാതെ, ഞങ്ങളുടെ നിബന്ധനകൾ നടപ്പിലാക്കുന്നതിനും അവയുടെ ലംഘനങ്ങൾ തടയുന്നതിനും വേണ്ടി അല്ലെങ്കിൽ ഞങ്ങളുടെ അവകാശങ്ങളോ സ്വത്തോ ഉപയോക്താക്കളെയോ പരിരക്ഷിക്കുന്നതിന് വേണ്ടി ചില ഡാറ്റാ നിലനിർത്താൻ ഞങ്ങൾക്ക് നിയമപരമായ ബാധ്യതയുള്ളപ്പോൾ ചില വിവരങ്ങളുടെ പകർപ്പുകൾ നിലനിർത്തിയേക്കാം. ഞങ്ങളുടെ "നിയമം, ഞങ്ങളുടെ അവകാശങ്ങളും പരിരക്ഷയും" എന്ന ഭാഗത്ത് ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ നൽകിയിരിക്കുന്നു.
ഇൻ-ആപ്പ് എന്റെ അക്കൗണ്ട് ഇല്ലാതാക്കുക എന്ന സവിശേഷത ഉപയോഗിക്കാതെ, നിങ്ങളുടെ ഉപകരണത്തിൽ നിന്ന് WhatsApp ആപ്പ് മാത്രം ഇല്ലാതാക്കിയാൽ, നിങ്ങളുടെ വിവരങ്ങൾ ഞങ്ങളുടെ പക്കൽ കൂടുതൽ കാലം സംഭരിക്കപ്പെടുമെന്ന കാര്യം ശ്രദ്ധിക്കുക. നിങ്ങളുടെ അക്കൗണ്ട് ഇല്ലാതാക്കുമ്പോൾ, നിങ്ങൾ സൃഷ്ടിച്ച ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട നിങ്ങളുടെ വിവരങ്ങളെയോ നിങ്ങളുമായി ബന്ധപ്പെട്ട് മറ്റ് ഉപയോക്താക്കളുടെ കൈവശമുള്ള, നിങ്ങൾ അയച്ച സന്ദേശങ്ങളുടെ പകർപ്പ് പോലെയുള്ള, വിവരങ്ങളെയോ അതു ബാധിക്കില്ല.
ഞങ്ങളുടെ ഡാറ്റ ഇല്ലാതാക്കൽ, നിലനിർത്തൽ നടപടികളെയും നിങ്ങളുടെ അക്കൗണ്ട് എങ്ങനെ ഇല്ലാതാക്കാം എന്നതിനെയും കുറിച്ചുള്ള കൂടുതലായ വിവരങ്ങൾ ഞങ്ങളുടെ Android, iPhone, അല്ലെങ്കിൽ KaiOS സഹായ കേന്ദ്ര ലേഖനങ്ങളിൽ നിങ്ങൾക്ക് കാണാവുന്നതാണ്.
മുകളിലേക്ക് മടങ്ങുക
നിയമം, ഞങ്ങളുടെ അവകാശങ്ങളും സംരക്ഷണവും
"ഞങ്ങൾ ശേഖരിക്കുന്ന വിവരങ്ങൾ" എന്ന സെക്ഷനിൽ വിവരിച്ചിരിക്കുന്ന നിങ്ങളുടെ വിവരങ്ങൾ ഞങ്ങൾ ആക്സസ് ചെയ്യുകയും സൂക്ഷിക്കുകയും പങ്കിടുകയും ചെയ്യുന്നു. "ഡാറ്റ പ്രോസസ് ചെയ്യുന്നതിനുള്ള ഞങ്ങളുടെ നിയമപരമായ അടിസ്ഥാനം " എന്ന സെക്ഷനു ചേർച്ചയിൽ റെഗുലേറ്റർമാർ, നിയമ നിർവ്വഹണ ഏജൻസികൾ, മറ്റ് സർക്കാർ ഏജൻസികൾ, വ്യവസായ പങ്കാളികൾ, മറ്റുള്ളവർ എന്നിവരുമായി ഞങ്ങളവ പങ്കിടുന്നു. പിൻവരുന്ന കാര്യങ്ങൾക്ക് അത് അനിവാര്യമാണെന്ന് ഞങ്ങൾക്ക് ഉത്തമ വിശ്വാസം ഉള്ളപ്പോഴാണ് അത് ചെയ്യുന്നത്: (എ) ബാധകമായ നിയമം, ചട്ടങ്ങൾ, നിയമപരമായ പ്രക്രിയകൾ അല്ലെങ്കിൽ സർക്കാർ അഭ്യർത്ഥനകൾ എന്നിവയോട് പ്രതികരിക്കാൻ; (ബി) സാധ്യതയുള്ള ലംഘനങ്ങളെ കുറിച്ചുള്ള അന്വേഷണം ഉൾപ്പെടെ ഞങ്ങളുടെ നിബന്ധനകളും ബാധകമായ മറ്റേതെങ്കിലും നിബന്ധനകളും നയങ്ങളും നടപ്പിലാക്കാൻ; (സി) വഞ്ചനയും മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങളും സുരക്ഷയും സാങ്കേതിക പ്രശ്നങ്ങളും കണ്ടെത്താനോ അന്വേഷിക്കാനോ തടയാനോ പരിഹരിക്കാനോ; അല്ലെങ്കിൽ (ഡി) ഞങ്ങളുടെ ഉപയോക്താക്കളുടെയോ WhatsApp-ന്റെയോ Facebook കമ്പനികളുടെയോ മറ്റുള്ളവരുടെയോ അവകാശങ്ങൾ, സ്വത്ത്, സുരക്ഷ എന്നിവ പരിരക്ഷിക്കാൻ, മരണമോ ആസന്നമായ ശാരീരിക ഉപദ്രവമോ തടയുന്നത് ഉൾപ്പെടെ.
സാഹചര്യങ്ങളെ ആശ്രയിച്ച്, ഈ പ്രോസസ്സിംഗ് നടത്താൻ ഞങ്ങൾ ആശ്രയിക്കുന്ന വ്യത്യസ്ത നിയമപരമായ അടിസ്ഥാനങ്ങളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ "ഡാറ്റ പ്രോസസ്സ് ചെയ്യുന്നതിനുള്ള ഞങ്ങളുടെ നിയമപരമായ അടിസ്ഥാനം" എന്ന സെക്ഷനിൽ പ്രതിപാദിച്ചിട്ടുണ്ട്. "നിബന്ധനകൾക്ക് അനുസൃതമായ സേവന വ്യവസ്ഥകൾ", "നിയമാനുസൃത താൽപ്പര്യങ്ങൾ", "സുപ്രധാന താൽപ്പര്യങ്ങൾ" എന്നീ തലക്കെട്ടുകൾക്ക് കീഴിലും അവ കാണാം.
മുകളിലേക്ക് മടങ്ങുക
ഞങ്ങളുടെ ആഗോള പ്രവർത്തനങ്ങൾ
ഈ സ്വകാര്യതാ നയത്തിനും ഞങ്ങളുടെ നിബന്ധനകൾക്കും അനുസൃതമായി, WhatsApp ആഗോളതലത്തിൽ വിവരങ്ങൾ പങ്കിടുന്നു. Facebook കമ്പനികൾക്ക് ഉള്ളിൽ ആഭ്യന്തരമായും ഞങ്ങളുടെ പങ്കാളികൾ, ലോകവ്യാപകമായി നിങ്ങൾ ആശയവിനിമയം നടത്തുന്നവർ എന്നിവരുമായി ബാഹ്യമായും അത് പങ്കിടുന്നു.
WhatsApp നിയന്ത്രിക്കുന്ന വിവരങ്ങൾ ഈ സ്വകാര്യതാ നയത്തിൽ വിവരിച്ചിരിക്കുന്ന ഉദ്ദേശ്യങ്ങൾക്കായി, യുണൈറ്റഡ് സ്‌റ്റേറ്റ്‌സിലേക്കോ നിങ്ങൾ താമസിക്കുന്ന രാജ്യത്തിന് പുറത്തുള്ള മറ്റ് മൂന്നാം രാജ്യങ്ങളിലേക്കോ കൈമാറുകയോ അയയ്ക്കുകയോ അവിടെ സൂക്ഷിക്കുകയോ പ്രോസസ്സ് ചെയ്യുകയോ ചെയ്യും. യുണൈറ്റഡ് സ്‌റ്റേറ്റ്‌സിൽ ഉൾപ്പെടെയുള്ള Facebook-ന്റെ ആഗോളമായ അടിസ്ഥാന സൗകര്യങ്ങളും ഡാറ്റാ കേന്ദ്രങ്ങളും WhatsApp ഉപയോഗിക്കുന്നു.
ഞങ്ങളുടെ നിബന്ധനകളിൽ പറഞ്ഞിരിക്കുന്ന സേവനങ്ങൾ നൽകാനും ആഗോളതലത്തിൽ പ്രവർത്തിക്കാനും ഞങ്ങളുടെ സേവനങ്ങൾ നിങ്ങൾക്ക് നൽകാനും ഈ കൈമാറ്റങ്ങൾ അനിവാര്യവും അത്യന്താപേക്ഷിതവുമാണ്. മൂന്നാം രാജ്യങ്ങളിലേക്കുള്ള കൈമാറ്റത്തിനായി, യൂറോപ്യൻ കമ്മീഷൻ അംഗീകരിച്ച സ്റ്റാൻഡേർഡ് കരാർ വ്യവസ്ഥകൾ ഞങ്ങൾ ഉപയോഗപ്പെടുത്തുന്നു (ഇവ എന്താണെന്നുള്ളതിന്റെ ഒരു വിശദീകരണം ഇവിടെ കാണുക), അല്ലെങ്കിൽ ചില രാജ്യങ്ങളെ കുറിച്ചുള്ള യൂറോപ്യൻ കമ്മീഷന്റെ പര്യാപ്തതാ തീരുമാനങ്ങളെ ആശ്രയിക്കുക. അത് അനുസരിച്ച് ഒരു മൂന്നാം രാജ്യം, പ്രദേശം, അല്ലെങ്കിൽ ആ മൂന്നാം രാജ്യത്തുള്ള ഒന്നോ അതിലേറെയോ നിർദ്ദിഷ്ട മേഖലകൾ, മതിയായ പരിരക്ഷ ഉറപ്പാക്കുന്നുവെന്ന് അല്ലെങ്കിൽ ബാധകമായ ഡാറ്റാ പരിരക്ഷണ നിയമത്തിൻ കീഴിൽ നൽകിയിരിക്കുന്ന തത്തുല്യമായ സംവിധാനങ്ങൾ ഉപയോഗിക്കുന്നുവെന്ന് യൂറോപ്യൻ കമ്മീഷൻ മനസ്സിലാക്കുന്നു. യൂറോപ്യൻ സാമ്പത്തിക മേഖലയിൽ നിന്ന് അമേരിക്കയിലേക്കുള്ള ഡാറ്റാ കൈമാറ്റത്തിനായി, ഞങ്ങൾ സ്റ്റാൻഡേർഡ് കരാർ വ്യവസ്ഥകളെ ആശ്രയിക്കുന്നു.
മുകളിലേക്ക് മടങ്ങുക
ഞങ്ങളുടെ നയത്തിലെ അപ്‌ഡേറ്റുകൾ
ഞങ്ങളുടെ സ്വകാര്യതാ നയം ഞങ്ങൾ പരിഷ്കരിക്കുകയോ അപ്ഡേറ്റ് ചെയ്യുകയോ ചെയ്തേക്കാം. ഈ സ്വകാര്യതാ നയത്തിലെ ഭേദഗതിൾ സംബന്ധിച്ച അറിയിപ്പ് ഉചിതമായിരിക്കുന്നതു പോലെ നിങ്ങൾക്ക് നൽകും. കൂടാതെ ഈ സ്വകാര്യതാ നയത്തിന്റെ മുകളിലുള്ള "അവസാനം പരിഷ്ക്കരിച്ച" തീയതി അപ്ഡേറ്റ് ചെയ്യും. ഇടയ്ക്കിടെ ഞങ്ങളുടെ സ്വകാര്യതാ നയം അവലോകനം ചെയ്യുക.
മുകളിലേക്ക് തിരികെ മടങ്ങുക
ഞങ്ങളെ ബന്ധപ്പെടുക
WhatsApp-നായുള്ള ഡാറ്റാ സംരക്ഷണ ഓഫീസറെ ഇവിടെ ബന്ധപ്പെടാം.
ഞങ്ങളുടെ സ്വകാര്യതാ നയത്തെ കുറിച്ച് നിങ്ങൾക്ക് ചോദ്യങ്ങൾ ഉണ്ടെങ്കിൽ, ദയവായി ഞങ്ങളെ ബന്ധപ്പെടുക അല്ലെങ്കിൽ ഇവിടെ ഞങ്ങൾക്ക് എഴുതുക:
WhatsApp Ireland Limited.
സൂചന: സ്വകാര്യതാ നയം
4 Grand Canal Square
Grand Canal Harbour
Dublin 2
Ireland
മുകളിലേക്ക് മടങ്ങുക