നിങ്ങൾ ഈ അവതാർ ഫീച്ചറുകളിലേക്ക് ഓപ്‌റ്റ് ഇൻ ചെയ്യുകയാണെങ്കിൽ, ഈ WhatsApp അവതാർ ഫീച്ചറുകളുടെ സ്വകാര്യതാ അറിയിപ്പ് ബാധകമാകും. ശുപാർശ ചെയ്‌ത അവതാറുകൾ സൃഷ്‌ടിക്കുന്നതിനും അവതാർ കോളിംഗിനെ പിന്തുണയ്‌ക്കുന്നതിനും നിങ്ങളുടെ വിവരങ്ങൾ ഞങ്ങൾ എങ്ങനെ ഉപയോഗിക്കുകയും പരിരക്ഷിക്കുകയും ചെയ്യുന്നുവെന്നും ഇത് വിശദീകരിക്കുന്നു, കൂടാതെ ഇത്
WhatsApp സ്വാകര്യതാ നയത്തിന് അനുബന്ധമായിരിക്കുകയും ചെയ്യുന്നു.
ശുപാർശചെയ്‌ത അവതാറുകൾ
നിങ്ങൾ ക്യാപ്‌ചർ ചെയ്‌ത് സമർപ്പിക്കുന്ന നിങ്ങളുടെ ഫോട്ടോ ഉപയോഗിച്ച്, നിങ്ങളുടെ അവതാർ സൃഷ്‌ടിക്കുമ്പോൾ അവതാറുകൾ വേഗത്തിൽ ശുപാർശ ചെയ്യാൻ ‘ശുപാർശ ചെയ്‌ത അവതാർ’ ഫീച്ചർ WhatsApp, LLC-യെ പ്രാപ്‌തമാക്കുന്നു. ശുപാർശ ചെയ്യുന്ന അവതാറുകൾ ഫീച്ചർ ഉപയോഗിക്കാൻ നിങ്ങൾ തിരഞ്ഞെടുക്കുകയാണെങ്കിൽ, ഈ സ്വകാര്യതാ അറിയിപ്പ് നിങ്ങൾ അംഗീകരിക്കേണ്ടതുണ്ട്.
ശുപാർശ ചെയ്യുന്ന അവതാർ ഫീച്ചർ നൽകാൻ ഉപയോഗിക്കുന്ന വിവരങ്ങൾ
WhatsApp-ന് നിങ്ങളുടെ രൂപത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള അവതാറുകൾ ശുപാർശ ചെയ്യാനാകുന്നതിനായി, ഞങ്ങൾ നിങ്ങളുടെ കണ്ണ്, മൂക്ക്, വായ തുടങ്ങിയ ഭാഗങ്ങളുടെ സ്ഥാനം, നിങ്ങളുടെ മുഖത്തിന്റെ ആ ഭാഗങ്ങളുടെ വടിവുകളിലെ പ്രത്യേക പോയിന്റുകൾ ("ഏകദേശ ഫേഷ്യൽ പോയിന്റുകൾ") എന്നിവ കണക്കാക്കാൻ നിങ്ങളുടെ ഫോട്ടോ വിശകലനം ചെയ്യുന്നു. നിങ്ങളുടെ മുഖത്തിന്റെ ചില ഭാഗങ്ങളുടെ ഏകദേശ വലുപ്പം, ആകൃതി, നിറം എന്നിവ ("പ്രവചിത മുഖ സവിശേഷതകൾ") കണ്ടെത്തുന്നതിന് ഞങ്ങൾ നിങ്ങളുടെ ഫോട്ടോ വിശകലനം ചെയ്യുന്നതാണ്. ഞങ്ങളുടെ സാങ്കേതികവിദ്യ പിന്നീട് നിങ്ങളുടെ ഏകദേശ ഫേഷ്യൽ പോയിന്റുകളും പ്രവചിത മുഖ സവിശേഷതകളും ഉപയോഗിച്ച് നിങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് അവതാറുകൾ സൃഷ്‌ടിക്കുന്നു, അത് WhatsApp നിങ്ങൾക്ക് ശുപാർശ ചെയ്യുന്നു. നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ, നിങ്ങളുടെ അന്തിമ അവതാർ തിരഞ്ഞെടുക്കുന്നതിന് മുമ്പ് ശുപാർശ ചെയ്യുന്ന അവതാറുകൾ ഇഷ്‌ടാനുസൃതമാക്കാൻ അവതാർ എഡിറ്റർ ടൂൾ ഉപയോഗിക്കാം. ഈ വിവരങ്ങളൊന്നും നിങ്ങളെ തിരിച്ചറിയാൻ ഉപയോഗിക്കില്ല എന്ന് മാത്രമല്ല, നിങ്ങളെ പ്രചോദിപ്പിക്കുന്ന അവതാറുകൾ നിർദേശിക്കുക എന്ന ആവശ്യത്തിന് മാത്രമേ ഉപയോഗിക്കുകയുള്ളൂ.
നിങ്ങളുടെ അന്തിമ അവതാർ തിരഞ്ഞെടുത്തുകഴിഞ്ഞാൽ, നിങ്ങളുടെ ഫോട്ടോ, ഏകദേശ ഫേഷ്യൽ പോയിന്റുകൾ, പ്രവചിത മുഖ സവിശേഷതകൾ, ശുപാർശ ചെയ്‌ത അവതാറുകൾ എന്നിവ ഉടനടി ഇല്ലാതാക്കാൻ പ്രോസസ്സ് ചെയ്യാൻ തുടങ്ങും. ഇല്ലാതാക്കൽ പ്രക്രിയ പൂർണ്ണമായും കഴിയാൻ 14 ദിവസം വരെ സമയം എടുത്തേക്കാം.
WhatsApp-ന്റെ സ്വകാര്യതാ നയത്തിന് വിധേയമായി, നിങ്ങളുടെ അന്തിമ അവതാർ WhatsApp-ലും നിങ്ങളുടെ ഉപകരണത്തിലും സംഭരിക്കും, അതുവഴി നിങ്ങൾക്ക് WhatsApp-ൽ സംവേദനാത്മക ഡിജിറ്റൽ അനുഭവങ്ങൾക്കായി അത് ഉപയോഗിക്കാനാകും. നിങ്ങളുടെ അവതാർ അന്തിമമാക്കി കഴിഞ്ഞാൽ, നിങ്ങളുടെ WhatsApp അവതാർ ക്രമീകരണങ്ങളിലെ "അവതാർ ഇല്ലാതാക്കുക" ക്ലിക്ക് ചെയ്‌തുകൊണ്ട് ഏതുസമയത്തും നിങ്ങൾക്ക് അത് ഇല്ലാതാക്കാം. നിങ്ങളുടെ WhatsApp അക്കൗണ്ട് ഇല്ലാതാക്കിയാൽ നിങ്ങളുടെ അന്തിമ അവതാറും സ്വയമേവ ഇല്ലാതാക്കപ്പെടും.
അവതാർ കോളിംഗ്
അവതാർ കോളിംഗ് ഫീച്ചർ നിങ്ങളുടെ വ്യക്തിഗത അവതാറായി WhatsApp വീഡിയോ കോളുകളിൽ പങ്കെടുക്കാൻ നിങ്ങളെ പ്രാപ്തരാക്കുന്നു. നിങ്ങളുടെ വീഡിയോയെ തത്സമയ അവതാർ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുന്ന ഒരു ഓഗ്മെന്റഡ് റിയാലിറ്റി ഫീച്ചറാണ് അവതാർ കോളിംഗ്.
അവതാർ കോളിംഗ് ഫീച്ചർ നൽകാൻ ഉപയോഗിക്കുന്ന വിവരങ്ങൾ
നിങ്ങൾ അവതാർ കോളിംഗ് ഉപയോഗിക്കാൻ തിരഞ്ഞെടുക്കുകയാണെങ്കിൽ, വീഡിയോയിൽ നിങ്ങൾ ഉള്ളിടത്ത് തന്നെ നിങ്ങളുടെ അവതാർ ദൃശ്യമാകുന്നുണ്ടെന്നും അത് നിങ്ങളുടെ മുഖഭാവങ്ങളും ചലനങ്ങളും തത്സമയം പ്രദർശിപ്പിക്കുന്നുണ്ടെന്നും ഞങ്ങൾ ഉറപ്പാക്കേണ്ടതുണ്ട് (ക്യാമറാ ഇഫക്‌റ്റുകൾ).
അവതാർ കോളിംഗ് സുഗമമാക്കുന്നതിന്, WhatsApp നിങ്ങളുടെ മുഖത്തിന്റെ (കണ്ണുകൾ, മൂക്ക് അല്ലെങ്കിൽ വായ പോലുള്ളവ) ലൊക്കേഷനും നിങ്ങളുടെ മുഖത്തിന്റെ ആ ഭാഗങ്ങളുടെ രൂപരേഖയിലെ പ്രത്യേക പോയിന്റുകളും ("ഏകദേശ ഫേഷ്യൽ പോയിന്റുകൾ") കണക്കാക്കും. ഞങ്ങൾ ഈ ഏകദേശ ഫേഷ്യൽ പോയിന്റുകൾ ഒരു മുഖത്തിന്റെ പൊതുവായ മാതൃകയിൽ പ്രയോഗിക്കുകയും നിങ്ങളുടെ മുഖഭാവങ്ങളും ചലനങ്ങളും അനുകരിക്കുന്ന വിധത്തിൽ ക്രമീകരിക്കുകയും ചെയ്യും.
നിങ്ങളെ തിരിച്ചറിയാൻ ഈ വിവരങ്ങൾ ഉപയോഗിക്കുന്നില്ല. നിങ്ങളുടെ വീഡിയോ കോളുകൾക്കിടയിൽ അവതാർ കോളിംഗ് ഫീച്ചർ നൽകാൻ മാത്രമാണ് ഇത് ഉപയോഗിക്കുന്നത്. നിങ്ങൾ ഫീച്ചർ ഉപയോഗിക്കുന്നത് നിർത്തുകയോ വീഡിയോ കോൾ അവസാനിക്കുകയോ ചെയ്യുമ്പോൾ, ഞങ്ങൾ ഈ വിവരങ്ങൾ പ്രോസസ്സ് ചെയ്യുന്നത് നിർത്തും. ഞങ്ങൾ ഈ വിവരങ്ങൾ സംഭരിക്കുകയോ മൂന്നാം കക്ഷികളുമായി പങ്കിടുകയോ ചെയ്യുന്നില്ല.
WhatsApp-ന്റെ സ്വകാര്യതാ നയത്തിന് വിധേയമായി, നിങ്ങളുടെ അവതാർ WhatsApp-ലും നിങ്ങളുടെ ഉപകരണത്തിലും സംഭരിക്കുന്നതിനാൽ അവതാർ കോളിംഗിനായി അത് ഉപയോഗിക്കാനാകും. നിങ്ങളുടെ WhatsApp അവതാർ ക്രമീകരണങ്ങളിലെ "അവതാർ ഇല്ലാതാക്കുക" ക്ലിക്ക് ചെയ്‌തുകൊണ്ട് ഏതുസമയത്തും നിങ്ങൾക്ക് അത് ഇല്ലാതാക്കാം. നിങ്ങളുടെ WhatsApp അക്കൗണ്ട് ഇല്ലാതാക്കിയാൽ നിങ്ങളുടെ അവതാറും സ്വയമേവ ഇല്ലാതാക്കപ്പെടും.
യുഎസ് നിവാസികൾക്കുള്ള അധിക വിവരങ്ങൾ
അവതാർ കോളിംഗ് ഫീച്ചർ നിയന്ത്രിക്കുന്നത് ക്യാമറാ ഇഫക്‌റ്റ് ക്രമീകരണമാണ്. ബാധകമായ നിയമങ്ങൾക്ക് അനുസൃതമായി, അവതാർ കോളിംഗ് ഓണാക്കുന്നതിന്, നിങ്ങൾ ഈ സ്വകാര്യതാ അറിയിപ്പ് അംഗീകരിക്കേണ്ടതുണ്ട്, അത് ക്യാമറ ഇഫക്‌റ്റുകൾ ക്രമീകരണം ഓണാക്കും. നിങ്ങളുടെ WhatsApp സ്വകാര്യതാ ക്രമീകരണങ്ങളിൽ ഏത് സമയത്തും നിങ്ങളുടെ ക്യാമറ ഇഫക്‌റ്റുകൾ ക്രമീകരണം ഓഫാക്കാം. ക്രമീകരണം ഓഫാക്കിയാൽ, അവതാർ കോളിംഗ് ലഭ്യമാകില്ല, എന്നാൽ നിങ്ങൾക്ക് മറ്റെല്ലാ WhatsApp ഫീച്ചറുകളിലേക്കും തുടർന്നും ആക്‌സസ് ഉണ്ടായിരിക്കും.
നിങ്ങൾ അവതാർ കോളിംഗ് ഉപയോഗിക്കുമ്പോൾ, നിങ്ങളുടെ വീഡിയോ കോളിന്റെ അവസാനം ദൃശ്യമാകുന്ന മറ്റ് ആളുകളുടെ ചിത്രങ്ങളിൽ നിന്നുള്ള വിവരങ്ങൾ ഞങ്ങൾ പ്രോസസ്സ് ചെയ്തേക്കാം. അവതാർ കോളിംഗും ക്യാമറ ഇഫക്‌റ്റ് ക്രമീകരണവും ഓണാക്കുന്നതിലൂടെ, നിങ്ങളുടെ വീഡിയോയിൽ ദൃശ്യമാകുന്ന എല്ലാ ആളുകളുടെയും WhatsApp അക്കൗണ്ടുകളിൽ ക്യാമറ ഇഫക്‌റ്റുകൾ ക്രമീകരണം ഓണാക്കിയിട്ടുണ്ടെങ്കിൽ അല്ലെങ്കിൽ നിങ്ങൾ അവരുടെ നിയമപരമായി അംഗീകൃത പ്രതിനിധിയാണെങ്കിൽ മാത്രമേ ഫീച്ചർ ഉപയോഗിക്കൂ എന്ന് നിങ്ങൾ സമ്മതിക്കുന്നു. അവരുടെ പേരിൽ ഈ നോട്ടീസിന്റെ നിബന്ധനകൾ അംഗീകരിക്കുകയും ചെയ്യുന്നു.