WhatsApp സ്‌റ്റാറ്റസിൽ നിങ്ങളുടെ പ്രിയപ്പെട്ടവരുമായി ഫോട്ടോകളും വീഡിയോകളും വോയ്‌സ് കുറിപ്പുകളും ടെക്‌സ്‌റ്റും പങ്കിടൂ. സ്‌റ്റിക്കറുകൾ, GIF-കൾ എന്നിവയും മറ്റും ചേർത്തുകൊണ്ട് അവ വ്യക്തിപരമാക്കൂ. 24 മണിക്കൂറിന് ശേഷം അവ കാഴ്‌ചയിൽ നിന്ന് അപ്രത്യക്ഷമാകും.
നിങ്ങളുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനും ക്രിയാത്മകമാകാനും യഥാർത്ഥ നിങ്ങളെ അവതരിപ്പിക്കാനും നിങ്ങളുടെ വിരൽ തുമ്പിൽ ലഭ്യമായ സ്‌റ്റിക്കറുകൾ, അവതാറുകൾ, GIF-കൾ, ഓവർലേ ടെക്‌സ്‌റ്റ് എന്നിവ പോലെയുള്ള എല്ലാ ക്രിയാത്മക ഓപ്‌ഷനുകളും ഉപയോഗിക്കൂ.
നിങ്ങളുടെ പ്രിയപ്പെട്ടവരെയെല്ലാം ലൂപ്പിൽ നിലനിർത്തി, അവർ കാണണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്ന എന്തെങ്കിലുമുണ്ടെങ്കിൽ നിങ്ങളുടെ സ്‌റ്റാറ്റസിൽ അവരെ പരാമർശിക്കൂ. അവർക്കത് ലൈക്ക് ചെയ്യാനും ഒരു സംഭാഷണം ആരംഭിക്കാൻ അതിൽ മറുപടി നൽകാനുമാകും.
സ്‌റ്റാറ്റസ് പങ്കിടാനുള്ള തീരുമാനം നിങ്ങളുടേതാണ്. നിങ്ങൾ പോസ്‌റ്റ് ചെയ്യുമ്പോൾ, ഇത് ആർക്കെല്ലാം കാണാനാകുമെന്ന് നിങ്ങൾക്ക് തീരുമാനിക്കുന്നതിനാൽ, ആശങ്കകളൊന്നുമില്ലാതെ തിരശ്ശീലയ്‌ക്ക് പിന്നിലെ കാഴ്‌ചകൾ പങ്കിടൂ.